ദൈവത്തിന് ക്വട്ടേഷൻ കൊടുക്കുന്ന നാടാണ് കേരളം

എം.എൻ. കാരശ്ശേരി

കേരളം വിഡ്ഢികളുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരി ക്കുകയാണ്. അന്ധവിശ്വാസവും പണത്തോടുള്ള അത്യാർ ത്തിയും അനുദിനം വർദ്ധിച്ചുവരുന്നു. തികച്ചും 'റിവേഴ്‌സ് ഗിയറി'ലുള്ള ഒരു പോക്ക്. അക്ഷയ തൃതീയയും പൊങ്കാലയും പർദയുമൊക്കെ ഒരു ഫാഷനായി ജനങ്ങൾ ആഘോഷിക്കു ന്നു. ഇതിന്റെ കാരണം പ്രധാനമായും അരാഷ്ട്രീയതയാണ്. രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴുള്ള ഫലം. എം.എൻ.…

സിന്ധു തായി സപ്കാൽ: എന്നെ തോല്പിക്കാമെന്നോ!

മാനസി

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും അതിന്റെ ഓരങ്ങളിലെ കാടിനോടടുത്ത പച്ചപ്പുകളിലും വീട്ടിലെ മൂന്നു പശുക്കളെ മേയാൻ വിട്ട് ചിന്തി ആകാവുന്നത്ര വേഗത്തിൽ ഓടി. ഇന്ന് സ്‌കൂളിലെത്താൻ എന്തായാലും വൈകും. പതിവുപോലെ മുറ്റമടിച്ച്, പാത്രം കഴുകി, തൊഴുത്ത് വൃത്തിയാക്കി പശുക്കളെ വിടാൻ തുടങ്ങുമ്പോഴാണ് മുറ്റത്ത് മൂലയിൽ കൂട്ടി യിട്ടിരിക്കുന്ന വിറക് അടുക്കളയിൽ…

സി.വി. ബാലകൃഷ്ണൻ: ഓർമയിലെ കറുപ്പും വെളുപ്പും വർണങ്ങളും

പി.കെ. സുരേന്ദ്രൻ

സി.വി. ബാലകൃഷ്ണന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സിനിമാ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തൻ. വളരെയധികം യാത്ര ചെയ്തിട്ടുള്ള അദ്ദേഹം പല തവണ മുംബയ് സന്ദർശിച്ചിട്ടുണ്ട്. ഗോവിന്ദ് നിഹലാനിയുമായും ഓംപുരിയുമായും ഒത്ത് പ്രവർത്തിച്ചിട്ടുണ്ട്. പല മേഖലകളിലായി നിരവധി സുഹൃത്തുക്കളും ബന്ധുക്കളും മുംബയിലുണ്ട്. മുംബയെ പശ്ചാത്തലമാക്കി അദ്ദേഹം ഏതാനും…

ഞാൻ മുറിയടച്ചിട്ടെഴുതുന്ന കവിയല്ല

വിൻസന്റ് പീറ്റർ

കവിതയിൽ വ്യത്യസ്തമായ പാത വെട്ടിത്തുറന്ന കവിയാണ് എസ്. ജോസഫ്. സാധാരണ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹമെഴുതുന്നത്. ഒപ്പം കണ്ടിട്ടും അടയാളപ്പെടാതിരിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ കടന്നു വരുന്നു. പാർശ്വവത്കൃത സമൂഹത്തിന്റെ ദൈന്യതയും പുറമ്പോക്കിലെ മനുഷ്യജീവിതങ്ങളുടെ ആവലാതികളും ആ കവിതകൾ അടയാളപ്പെടുത്തുന്നു. കുന്നുകളും തോടുകളും പാടങ്ങളും കൊയ്ത്തും മെതിയും മീൻകാരനും മറിയാമ്മ…

വലിയ സിനിമകളുടെ ചുരുക്കെഴുത്താവരുത് ഹ്രസ്വ സിനിമകൾ: മണിലാൽ

പി.കെ. സുരേന്ദ്രൻ

മണിലാൽ സ്‌ക്രീൻ ഫിലിം സൊസൈറ്റി സെക്രട്ടറിയായി സിനിമാജീവിതം തുടങ്ങി. കല്ലിന്റെ ജന്മാന്തരങ്ങൾ, കരിമുകിൽ, പുഴയുടെ അവകാശികൾ, ഇൻ ജസ്റ്റിസ് ഇൻ ക്യാമറ തുടങ്ങിയ നിരവധി ഡോക്യുമെന്ററികൾ. പച്ചക്കുതിര, പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടുംവിധം, മഴയോടൊപ്പം മായുന്നത് എന്നീ ഹ്രസ്വകഥാചിത്രങ്ങൾ. കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രോ ത്സവത്തിൽ ഏറ്റവും നല്ല ഹ്രസ്വചിത്രം, ഇംഫാൽ…

സങ്കീർത്തനങ്ങളുടെ ഏഴാംവാതിൽ തുറന്ന്…

ബൃന്ദ

''ഒരു പ്രാർത്ഥനപോലെയായിരുന്നു എഴുത്ത്. അതേസമയം ഞാൻ എന്നെ ബലി കൊടുക്കുകയാണെന്നും തോന്നിയിരുന്നു. ആ ഇരുണ്ട ദിവസങ്ങളിലെ ദിവ്യവും ഭ്രാന്തവുമായ നിമിഷങ്ങ ളിൽ വന്യമായ ഒരസ്വസ്ഥതയിലാണ് ഞാൻ ജീവിച്ചത്. എന്റെ ഹൃദയം കാടുപോലെ കത്തിക്കൊണ്ടിരുന്നു''. ദസ്തയേവ്‌സ്‌കിയുടെ ഹൃദയത്തിന്റെ ഇരുണ്ട ഇടനാഴികളി ലൂടെ കടന്നുപോയപ്പോൾ അനുഭവിച്ച ആത്മസംഘർഷങ്ങളെ പെരുമ്പടവം ശ്രീധരൻ എന്ന…

കല്പറ്റ നാരായണ ൻ: എഴുത്തിന്റെ സാന്ദ്രഗരിമ

എഴുത്തിൽ ഇത്രമാത്രം കാവ്യഭംഗി ഒളിപ്പിച്ചുനിർത്തിയ മലയാളത്തിലെ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ് കല്പറ്റ നാരായണ ൻ. എഴുത്തിന്റെ രീതിശാസ്ര്തംതന്നെയാണ് പ്രഭാഷണത്തിലും കല്പറ്റ നാരായണന് കൂട്ടായുള്ളത്. ചിന്തയുടെ വ്യതിയാനവും കാഴ്ചയുടെ ഭ്രമിപ്പിക്കുന്ന തീക്ഷ്ണവായനയും ശക്തമായ നിരീ ക്ഷണങ്ങളുംകൊണ്ട് ഇപ്പോൾ കല്പറ്റ മലയാള എഴുത്തുകാരിൽ തനിക്ക് മാത്രമായി ചേർന്ന ഇരിപ്പിടം നേടിയെടുത്തിട്ടുണ്ട്. അനുകരണമാണ്…

വി.ആർ. സുധീഷ്: കഥ, പ്രണയം, സംഗീതം

ദീപ പി.എം

മലയാള ചെറുകഥയിൽ ജീവിത യാഥാർത്ഥ്യത്തിന്റെ തീക്ഷ്ണമുഖങ്ങൾ കാല്പനികഭാവുകത്വത്തിന്റെ ജലസ്പർശത്താൽ പകർന്നുകൊടുത്ത വി.ആർ.സുധീഷ് എഴുത്തനുഭവത്തേയും, വർത്തമാനജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു. മാഷുടെ ഉള്ളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയ സാഹചര്യങ്ങളെ എങ്ങനെ കാണുന്നു? ഒരെഴുത്തുകാരനാകുമെന്ന വിചാരമോ, സ്വപ്നമോ ഒന്നും ചെറുപ്പകാലത്തുണ്ടായിരുന്നില്ല. എഴുതാനോ വായിക്കാനോ ഉള്ള സാഹചര്യം വീട്ടിലോ കുടുംബത്തിലോ ഉണ്ടായിരുന്നില്ല. നല്ല വായനാന്തരീക്ഷമുള്ള വിദ്യാലയങ്ങളിലായിരുന്നില്ല…