കാട്ടൂർ മുരളിക്ക് ശ്രീമാൻ പുരസ്‌കാരം

പ്രമുഖ മുംബൈ നിവാസിയായിരുന്ന ശ്രീമാൻ എന്ന കെ.എസ. മേനോന്റെ പേരിൽ പ്രവാസിശബ്ദം മാസിക ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പത്രപ്രവർത്തകൻ കാട്ടൂർ മുരളി അർഹനായി. മുംബയിൽ ഏകദേശം മൂന്നു പതിറ്റാണ്ടിലേറെയായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മുരളി കാക്കയുടെ സഹപതാധിപരും മാതൃഭൂമി ദിനപ്പത്രത്തിന്റെ കല്യാൺ മേഖല റിപ്പോർട്ടറുമാണ്. പൂനയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം…

ശ്രീകണ്‌ഠേശ്വരത്തിന്റെ മരുമകൾ ശാരദ നായർ അന്തരിച്ചു

ശബ്ദതാരാവലിയുടെ രചനയിൽ പങ്കാളിയായിരുന്നു ശാരദ നായർ, 91 വയസ്സ്, ഇന്നു വെളുപ്പിന് (ഏപ്രിൽ 15, 2019 ) മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവ്‌ലിയിൽ നിര്യാതയായി. ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ നായരുടെ ഭാര്യയാണ് ശാരദ നായർ. മുംബയിൽ മകൻ ഡി.ആർ. നായരോടൊപ്പമായിരുന്നു വര്ഷങ്ങളായി അവർ…

ജോജോ തോമസ് എം.പി.സി.സി. സെക്രട്ടറി

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി.) സെക്രട്ടറിയായി മുംബയിലെ സാമൂഹ്യ പ്രവർത്തകൻ ജോജോ തോമസിനെ തിരഞ്ഞെടുത്തു. എം.പി.സി.സിയിലെ ഏക മലയാളി അംഗമാണ് പയ്യന്നൂർ സ്വദേശിയായ ജോജോ തോമസ്. എം.പി.സി.സി പ്രസിഡന്റും മുൻ മഹാരാഷ്ട്ര മുഘ്യമന്ത്രിയുമായ അശോക് ചാവാനാണ് എ.ഐ.സി.സി. അംഗീകാരത്തോടെ ജോജോയെ നിയമിച്ചത്. സ്കൂൾ പഠനകാലം മുതൽ കെ.എസ.യുവിന്റെ…

ഗ്രേസി എസ്. ഹരീഷിന്റെ നോവലിനെക്കുറിച്ചു പറയുന്നു … മീശ മുളച്ചപ്പോൾ…

ഗ്രേസി

തകഴിയെയും എസ്.കെ. പൊറ്റെക്കാടിനെയും പോലെ ദേശത്തെ അതിന്റെ യഥാർത്ഥ രൂപഭാവങ്ങളോടെ ആവിഷ്‌കരിച്ച എഴുത്തുകാരുണ്ട്. ദേശത്തെ പ്രച്ഛന്നവേഷം കെട്ടിച്ച എഴുത്തുകാരും ഉണ്ട്. എന്നാൽ കഥകളും ഉപകഥകളും കൊണ്ട് ദേശത്തെ എത്രയും മായികമായൊരു സൗന്ദര്യാനുഭവമാക്കി മാറ്റിയത് എസ്. ഹരീഷാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 'മീശ'യിലെ ഒന്നാം അദ്ധ്യായത്തോളം സൗന്ദര്യാത്മകമായ…

ഹരിഹരനും മാത്യു തോമസും കെ.കെ.എസ്സിനെ നയിക്കും

കേരളീയ കേന്ദ്ര സംഘടനയുടെ ഭരണസമിതിയിലേക്കു 31-3-2019 നു നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡന്റായി ടി എൻ ഹരിഹരനും, ജനറൽ സെക്രട്ടറിയായി മാത്യു തോമസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹിത്വങ്ങളിലേക്കും ഭരണസമിതി അംഗത്വത്തിലേക്കും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇവർ നയിച്ച പാനൽ വിജയം ഉറപ്പാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ടി എൻ ഹരിഹരൻ ൪൧൯…

ഉമ്മൻ ഡേവിഡിനും ലീല ഉമ്മനും അന്താരാഷ്ട്ര പുരസ്‌കാരം

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മഹാത്മാഗാന്ധി സമ്മാൻ പുരസ്‌കാരത്തിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഉമ്മൻ ഡേവിഡ് അർഹനായി. ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറുമാണ് ഉമ്മൻ ഡേവിഡ്. ബ്രിട്ടീഷ് പാർ ലമെന്റ് ഹൗസിൽ നടന്ന വർണശബളമായ…

മലയാളം മിഷൻ: ഉത്സവമായി മാറിയ പരീക്ഷകൾ

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള എഴു മേഖലകളിലെ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്‌സുകളിലെ പഠനോത്സവം സെപ്റ്റംബർ 23ന് നടന്നു. ഹാർബർ, മധ്യ റെയിൽ വേ പ്രദേശങ്ങളിലെ 36 പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾ ചെ മ്പൂർ ആദർശ് വിദ്യാലയത്തിലും, താരാപ്പൂർ മുതൽ മാട്ടുംഗ വരെയുള്ള 15 പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾ ഗോരേഗാവിലെ…

ശാരദാ നായർക്ക് അവാർഡ് സമ്മാനിച്ചു

ഡോംബിവ്‌ലി: സിങ്കപ്പൂർ കേന്ദ്രമായുള്ള 'തുളസി ബുക്‌സി'ന്റെ 'സ്വാമി നിർമലാനന്ദ അവാർഡ്' ശാരദ ദാമോദരൻ നായർക്ക് സമ്മാനിച്ചു. ഡോംബിവ്‌ലിയിൽ ശാരദാനായരുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ സ്വാമി നിർമലാനന്ദ അവാർഡ് കമ്മിറ്റി ചെയർമാനും ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റുമായ സ്വാമി കൈവല്യാനന്ദയാണ് ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, വൈദികാംഗവസ്ത്രം എന്നിവ ഉൾപ്പെട്ട അവാർഡ്…