ഡോംബിവ് ലിയിൽ എം.ജി. രാധാകൃഷ്ണൻ സ്മാരക പ്രഭാഷണം ഏപ്രിൽ 29-ന്

മുംബൈ പ്രവാസി സമൂഹത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ച എം.ജി. രാധാകൃഷ്ണൻറെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടി ഒരു സംവാദത്തിൻറെ രൂപത്തിലായിരിക്കും. സാഹിത്യവും മതവും നാനാർത്ഥങ്ങൾ എന്നതാണ് ഡോംബിവ് ലി വെസ്റ്റ് ജോന്തലെ സ്കൂളിൽ നടക്കുന്ന സംവാദത്തിൻറെ വിഷയം. ഫ്രീതിങ്കേഴ്സ് ചിന്താഗതിക്കാർ സംഘടിപ്പിക്കുന്ന…

മുംബയിൽ മഹാരാഷ്ട്ര കേരളം മഹോത്സവം

ഡോംബിവ്‌ലിയിൽ ശനിയാഴ്ച ആരംഭിച്ച മറാത്തി കേരളം മഹോത്സവം പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മലയാളത്തിന്റെ പ്രശസ്ത നടനായ മധു നടി ഷീല ഗായകൻ എം. ജി. ശ്രീകുമാർ സൂര്യ കൃഷ്ണമൂർത്തി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഡയറക്ടർ ഉമ്മൻ ഡേവിഡ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിൽ…

ഏറ്റവും നല്ല നടി ശ്രുതി മോഹൻ

കേരള സംഗീത നാടക അക്കാഡമിയുടെ അമച്ചൂർ നാടക മത്സരത്തിൽ അഖിലേന്ത്യ തലത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രുതി മോഹനെ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ചെയർമാൻ എസ. കുമാർ ആദരിക്കുന്നു. സെക്രട്ടറി അനിൽ പ്രകാശ് സമീപം. കേരള സംഗീത നാടക അക്കാഡമിയിൽ നിന്നും എത്തിയ വിധികർത്താക്കളാണ് വിജയികളെ…

ഏറ്റവും നല്ല നടൻ ശ്രീജിത്ത് മോഹൻ

കേരള സംഗീത നാടക അക്കാഡമിയുടെ അമച്ചൂർ നാടക മത്സരത്തിൽ അഖിലേന്ത്യ തലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് മോഹനെ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ചെയർമാൻ എസ. കുമാർ ആദരിക്കുന്നു. കേരള സംഗീത നാടക അക്കാഡമിയിൽ നിന്നും എത്തിയ വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം മുംബയിൽ…

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരം

ഈ വർഷത്തെ ഇന്ത്യൻ അസോസിയേഷൻ ഷാർജ നൽകുന്ന പ്രവാസി സാഹിത്യ പുരസ്കാരത്തിനു കവിത വിഭാഗത്തിൽ സോഫിയ ഷാജഹാൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ഏറ്റവും മികച്ച കഥയായി തിരഞ്ഞെടുക്കപ്പെട്ടത് കെ. എം. അബ്ബാസ് രചിച്ച നദീറയാണ്. ഏറ്റവും മികച്ച നോവൽ ആയി തിരഞ്ഞെടുത്തത് ഹണി ഭാസ്കരന്റെ 'പിയേത്ത'യും. വിജയികൾക്ക് പ്രശസ്തിപത്രവും,…

കുരീപ്പുഴയുടെ കാവ്യസന്ധ്യ നെരൂളിൽ

കേരളത്തിൽ ഇന്ത്യയുടെ ഏതു ഭാഗത്തുള്ളവർക്കും സധൈര്യം വന്നു താമസിക്കാം. പക്ഷെ മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് ചില മതവിഭാഗക്കാർക്കു മാത്രമേ അവിടെ കുടിയേറാൻ അനുവാദമുള്ളൂ. മത വിദ്വേഷം വളർത്തുന്നവർ ഇന്ത്യയുടെ പാരമ്പര്യത്തിനെതിരായാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ന്യൂ ബോംബെ സമാജത്തിൽ കാവ്യ സന്ധ്യ ഉദ്‌ഘാടനം ചെയ്തു…

കാക്കയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

മലയാളം വായനയെ സർവലൗകികമാക്കി എടുക്കാൻ ഓരോ മലയാളിയും ശ്രമിക്കണമെന്ന് ഡോംബിവ്ലി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഡയറക്ടർ ഡോക്ടർ ഉമ്മൻ ഡേവിഡ് അഭിപ്രായപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലും ലോകത്തെമ്പാടുമുള്ള മലയാളികൾ അവരുടെ കുട്ടികൾക്കും മലയാളം പഠിപ്പിച്ചുകൊടുക്കേണ്ടത് മലയാളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന…

മഹാനഗരത്തിൽ രണ്ട് നാടക ദിനരാത്രങ്ങൾ

നവംബർ 18 , 19 തീയതികളിൽ മുംബൈയിൽ* നവംബർ 18 ശനിയാഴ്ച *സപ്തസ്വര* ഒരുക്കുന്ന നാടകമേള. 19 ഞായറാഴ്ച *കേരള സംഗീത നാടക അക്കാഡമിയുടെ* പശ്ചിമമേഖല അമച്ച്വർ നാടക മത്സരം. നവംബർ 18 വൈകിട്ട് 6:30 മണിക്ക് മുംബൈയിൽ നിന്നുള്ള തിരഞ്ഞെടുത്ത നാടക ഗാനങ്ങൾ കോർത്തിണക്കി ഗാനമേള. തുടർന്ന്…