കാൽ മലയാളി

സി.എസ്. ജയചന്ദ്രൻ

കാട്ടിൽ ഉരുൾ പൊട്ടി; ചത്തു പൊങ്ങിയ ആനകളെ അണക്കെട്ടിൽ കണ്ടുമുട്ടി; പ്രസവാനന്തര ശ്രശൂഷകളിൽ ഒരാനയുടെ ഗർഭപാത്രത്തിൽ നിന്ന് ചീർത്ത പ്ലാസ്റ്റിക് കുടയും കണ്ടെടുത്തു; ഏതാണ്ട് നേർത്ത ചിമ്മിനി പോലെയായി; എക്കൽ അടിഞ്ഞുകൂടി; കഴുകിയിറക്കാൻ പറ്റുന്നില്ല; എന്നാൽ അങ്ങനെ മതിയെന്ന് തീരുമാനമായി കുടയാരാണ് മറന്നു വച്ചതെന്ന് ഈ ലേഖകൻ തിരക്കി…

പരിഹാരം

സുനിൽ ജോസ്

ഇരുപത്തെട്ടു പേർ മുഖം നോക്കിയ ഒരു കണ്ണാടിക്കു മുമ്പിൽ ഞാൻ മുഖം നോക്കാനെത്തുന്നു. എനിക്ക് എന്റെ മുഖം ഓർമയുണ്ട് കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം ഓർമ കാണും ഇത്രവേഗം അതെങ്ങനെയാണ് ഓരോ മുഖത്തെയും ഓർത്ത് മറക്കുന്നത്? ആദ്യം കണ്ട മുഖത്തിന്റെ ഓർമകൾ അവസാനം മുഖം നോക്കിയവന്റെ മുഖത്തിൽ പടർന്നിരിക്കുമോ? കണ്ണാടി…

ചുംബനചിത്രം

ആഷ് അഷിത

രണ്ടു ചുംബനങ്ങൾ ഒരാൺ ചുംബനവും പെൺ ചുംബനവും ബസ് കാത്തിരിപ്പാണ്. വഴിപോക്കർ തുപ്പിയെറിഞ്ഞ തേവിടിശ്ശിക്കറ മറക്കാനവൾ ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്. അടിയേറ്റു തിണർത്ത സദാചാരപ്പാടുകൾ കാണാതിരിക്കാനയാൾ ഭൂമിയോളം കുനിഞ്ഞിരിപ്പാണ്. ഒരു ബസ് വരുന്നു പല മുഖങ്ങളെ കോരിയെടുത്ത് അകലങ്ങളിൽ മറയുന്നു. മറ്റൊരു ബസ് വരുന്നു പല ദേഹങ്ങളെ പുറന്തള്ളുന്നു.…

മറന്നുവെച്ച ആകാശങ്ങൾ

ഡോ സംഗീത ചേനംപുള്ളി

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ്ഞാലാട്ടും മുടിപ്പൂവിൽ അണിഞ്ഞ നക്ഷത്രങ്ങൾ ഇന്നും മാടി വിളിക്കും പൊടുന്നനെ ഒരു മഴ നൂൽക്കോവണികളിറക്കിത്തരും അവയിൽ പിടിച്ചു പിടിച്ച്‌മേലോട്ടുമേലോട്ടങ്ങനെ...

ഒരാൾ

സ്‌മിത ഗിരീഷ്

തെരുവ് ഉടഞ്ഞ ഭൂപടം പോലെ തോന്നിച്ചൊരു കൊടുങ്കാറ്റിൽ, മനുഷ്യർ, സഞ്ചരിക്കുന്ന മരങ്ങളെപ്പോലെ എങ്ങോട്ടൊക്കെയോ തിടുക്കത്തിൽ പോകുന്ന വൈകുന്നേരമാണ്, ഒരിക്കലും തിരിച്ചു വരില്ല എന്നു തന്നെയല്ല, ഒരിക്കൽ ഉണ്ടായിരുന്നോ എന്നു പോലും ഉറപ്പില്ലാത്ത ഒരാളെ കണ്ടത്! അയാൾക്ക് പക്ഷിച്ചുണ്ടുകൾ പോലെ വളഞ്ഞ നാസികയും കറുത്ത താടി മീശയും ആളിക്കത്തുന്ന അതേ…

ആത്മഭാഷണങ്ങൾ: സദാചാരം

സന്ധ്യ എസ്.എൻ.

സദാചാരം പഠിപ്പിച്ച മാഷിന്റെ കൈയക്ഷരം പരിചിതം പതിവായി വായിക്കുന്ന ബാത്‌റൂം ചുമരുകളിലെ അതേ കൈയക്ഷരം! ഓർമ ഉടൽ പൊഴിച്ചൊന്നു നടക്കണം നിന്റെ മുന്നിലൂടെ അന്നു നീ പറഞ്ഞേക്കും ഞാൻ മരിച്ചെന്ന് കാരണം ഉടലവുകളില്ലാതെ നിനക്കെന്നെ ഓർക്കപോലും വയ്യല്ലോ ഉന്മാദം വേരിന്റെ തുഞ്ചത്തൊളിച്ചു മടുത്തു ഞാൻ ഓടിക്കയറണം ഒരു നല്ല…

ഷട്ടറിന് മുന്നിൽ കാത്തുനിൽക്കുന്ന ഉറുമ്പ്

കെ.എം. റഷീദ്

നിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ ഇന്ന് ഓവുചാലിൽനിന്ന് കിട്ടി ചിറകറ്റ്, രക്തത്തിൽ കുതിർന്ന് നിനക്കായ് കരുതി വച്ച ചുംബനങ്ങൾ പാതക്കടിയിൽ കിടക്കുന്നു ചതഞ്ഞരഞ്ഞ് ജീവിതം മഹത്തരമാണ് എന്നെഴുതിയ കവിതയുടെ ജഡം പൂമരത്തിൽ ഒരു പ്രതീകമായി. വാക്കുകളാൽ പറയാൻ കഴിയില്ല ചില സന്ദർഭങ്ങളെ മഴയെ പകർത്താൻ മിന്നലിനാവാത്ത പോലെ വെള്ളപ്പൊക്കത്തിൽ കരപറ്റിയ…

പ്രഭാത നടത്തം

അബ്ദുള്ള പേരാമ്പ്ര

പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു കാക്കകൾ ഉണർന്നിരുന്നില്ല മരങ്ങൾക്കു മീതെ പറവകളുടെ സിംഫണിക്ക് തുടക്കം കുറിച്ചിരുന്നില്ല മഞ്ഞിന്റെ പുതപ്പ് വലിച്ചിട്ട് ചുരുണ്ടുകിടന്നു മലയും വയലും നഗ്‌നപാദങ്ങൾ ഭൂമിയിലുരസുമ്പോഴുണ്ടാവുന്ന ഒച്ച മാത്രം പാലം കടക്കുമ്പോൾ മുന്നിലാരോ നടക്കുന്നതായി തോന്നി ഇത്ര പുലർച്ചയ്ക്ക് ഉണർന്നു നടക്കുന്നതാരാവും? കള്ളനാവുമോ, അതോ ജാരനോ? അടയുന്നുവോ വാതിലുകൾ, ജാലകങ്ങൾ? നടന്നു…