നവരസം (നൊസ്സിന്റെ)

രേവതി കെ.

അസൂയ എല്ലാം നഷ്ടമായവന്റെ ഹൃദയത്തിലെ ഒരേയൊരു നീക്കിയിരിപ്പ്. ഏറുകണ്ണ് നിനക്കുള്ളിലെവിടെയോ ഞാനുണ്ടെന്ന പ്രതീക്ഷയില്‍ 'നിന്റെ കണ്ണിലെ എന്നെ' കാണുവാനുള്ള അധ:കൃതന്റെ അടവുനയം. ചിറികോട്ടല്‍ എന്നിലെ അസൂയയുടെ അലസിപ്പിക്കാനാവാത്ത ഗര്‍ഭം. മുഖം കനപ്പിക്കല്‍ എത്ര ഓടിയിട്ടും നിനക്കൊപ്പം എത്താനാവാത്തതിന്റെ പന്തയരഹസ്യം. തുറിച്ചുനോട്ടം നിശബ്ദനാക്കപ്പെട്ട ഇരയുടെ ജന്മസിദ്ധമായ പ്രതിഷേധം. മുറുമുറുപ്പ് ഞാനും…

ഈറോം ശര്‍മിള ഒരു രാജ്യമാണ്

കെ.വി. സക്കീര്‍ ഹുസൈന്‍

സമയത്തും അസമയത്തും കുടിലിലും കുടുംബത്തിലും മടിയിലെ പാത്രം? വരെ കയറിയിറങ്ങുന്നു തോന്നിവാസിയായ 'അഫ്‌സ്പ '. അതിനാല്‍ അവകാശങ്ങള്‍ക്കു വേണ്ടി കയറിവരുവാനായി ശര്‍മിളയുടെ വാതിലുകള്‍ തുറന്നിട്ടു. അവരുടെ പതിഞ്ഞ മൂക്ക് അടിയന്തിരാവസ്ഥയില്‍ കഴിയുന്ന ഏഴു പെങ്ങന്‍മാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ നദിയിലേക്ക് ഒഴുകിയെത്താനുള്ള റോഡുകളായി. ആരാധനയോടെ നമ്രം ചാര്‍ത്തി കടന്നുവരാനുള്ള അഹിംസാലോകത്തിന്റെ ഭൂപടം…

പ്രണയവിരലുകള്‍

സോമന്‍ കടലൂര്‍

(1) പ്രണയം ഒരു കാടിനെ പത്ത് മരത്തിനെ നൂറ് പൂക്കളെ ആയിരം തേനീച്ചയെ നാവില്‍ വരയ്ക്കുന്നു ഒരു തുള്ളിത്തേനിന്റെ തിരുമധുരം. (2) പനിനീര്‍പ്പൂവേ... അടുത്തു നിര്‍ത്തും ഇറുത്തു നോക്കും മാലയില്‍ കോര്‍ക്കും മുടിയില്‍ ചേര്‍ക്കും മടിയില്‍ വയ്ക്കും ദളമായ് നീറ്റും വളമായ് മാറ്റും... പനിനീര്‍പ്പൂവേ നിന്നെ നീയായി നിര്‍ത്താന്‍…

അരുതുകളുടെ ചെങ്കോല്‍

സോണി ഡിത്

ചോറ്റുപാത്രത്തില്‍ ചാടിക്കയറുന്ന ചൊറിയന്‍ തവളയാണിന്നു ഫാസിസം. മതവും രാഷ്ട്രീയവും മനുഷ്യരെ ഭക്ഷിക്കുന്ന കാലത്ത് തലയ്ക്ക് മുകളില്‍ വാള്‍ തൂങ്ങിയാടാത്ത ഒരു സ്വാതന്ത്ര്യവും ഇന്നുനമുക്കില്ല! വര്‍ത്തമാനം അരുതരുതെന്ന് അലറും പൂതങ്ങളെ കെട്ടഴിച്ചു വിട്ടിരിക്കുന്നു. ഭാവിയോ അതില്‍ ആവിയായ്ത്തീരുന്നു. ദ്രവിച്ചു തീരുന്നു, ബാക്കിയാകാതെ മനുഷ്യഗുണങ്ങളും. മനുഷ്യനിലെ ചോരയ്ക്ക് പലനിറമല്ലെന്ന് പലവട്ടം തെളിഞ്ഞിട്ടും…

തെരുവുകളില്‍ ഇണ ചേരുന്നവര്‍ 

സംഗീത ആര്‍.

നാല് കൈയും നാല് കാലും ഒറ്റ ഉടലിന്മേല്‍ തുന്നിപ്പിടിപ്പിച്ച വികാരങ്ങളുടെ പതിനായിരം ചിറകുമായി തെരുവില്‍ പെയ്തപ്പോള്‍ വീടില്ലാത്തവരുടെ വരണ്ട ഭൂമിക്ക് മേല്‍ ആകാശത്തെ അഴിച്ചുവിട്ടെന്ന് പറഞ്ഞത് നിങ്ങളാണ്. നൂറ്റാണ്ടുകളായി പഴുത്ത് ചീഞ്ഞ വ്രണം പൊട്ടിയൊഴുകിയ ചലത്തിന്റെ ദുര്‍ഗന്ധത്തെ മൂക്ക് പൊത്തി കവിതയെന്നു വിളിച്ചതും നിങ്ങളാണ്. മരിച്ചവരുടെ നഖവും മുടിയും…

വരൂ നമുക്ക് ഒഴുകിക്കൊണ്ടിരിക്കാം

പ്രിയനന്ദനന്‍

വരൂ... ഒരു നദിയായി നമുക്കൊഴുകാം. അഴുക്കുകളെ അടിത്തട്ടിലൊളിപ്പിച്ച്, ചില കൈവഴികളില്‍ പിരിഞ്ഞ്, വീണ്ടും ഒന്നാവാം! നമ്മളില്‍ കഴുകി വെളുപ്പിക്കുന്ന മുഖങ്ങളിലെ കണ്ണീരൊപ്പാം... ജലകണങ്ങളാല്‍ വിണ്ണിലേക്കുയരാം. മേഘങ്ങളില്‍ കൂടുകൂട്ടി വിങ്ങിപ്പൊട്ടി നില്‍ക്കാം. വരണ്ടുണങ്ങിയ സ്വപ്നങ്ങളിലേക്ക് ആര്‍ദ്രതയോടെ പെയ്തിറങ്ങാം. മുളപൊട്ടുന്ന നിസ്വനങ്ങള്‍ക്ക് കാതോര്‍ക്കാം... നമുക്ക് വീണ്ടുമൊഴുകാം കടലില്‍ ലയിക്കും മുന്‍പുള്ള സഞ്ചാരവഴികളില്‍,…

പൂമ്പാറ്റ

മിത്ര എസ്.ജി.

പീഡനത്തിന്റെ കഥകൾ കേട്ട് വളരുേമ്പാൾ ഒരു കുഞ്ഞും ഭയക്കുന്നില്ല. അറിയാത്തതിനെക്കുറിച്ച് ആശങ്കകളില്ലാതെ വെളുത്ത ചിരികളിലേക്കും ചോേക്ലറ്റു തുണ്ടുകളിലേക്കും നടന്നടുക്കുേമ്പാൾ മനസ്സിൽ ഒരു മഴവില്ല് വിരിഞ്ഞുനില്പുണ്ടാവും ചുണ്ടത്തെ പാൽച്ചിരി പേടിച്ചരണ്ട നിലവിളിയായ് പരിണമിക്കുേമ്പാൾ വാർത്തകളിൽ അവർ നിറയും പീഡിപ്പിക്കപ്പെടുന്ന ഓരോ കുരുന്നും പൂമ്പാറ്റകളില്ലാത്ത ലോകത്തേക്കാണ് നാടുകടത്തപ്പെടുന്നത്.

മാപ്പ്

സച്ചിദാനന്ദൻ

മാപ്പ്, എഴുതിയതിന് എഴുതാൻ കഴിയാതിരുന്നതിന് എഴുതാനിടയുള്ളതിന് എഴുതാനിടയില്ലാത്തതിന് മാപ്പ്, മരങ്ങൾ പൂവിടുന്നതിന് പൂ കായാവുന്നതിന് പൊന്നും നീരും പൂക്കാലവും മണ്ണിന്നടിയിൽ പൂഴ്ത്തിവച്ചതിന് ചന്ദ്രന്റെ വൃദ്ധിക്ഷയത്തിന് സൂര്യന്റെ അസ്തമയത്തിന് ചരങ്ങളുടെ യാത്രയ്ക്ക് അചരങ്ങളുടെ സ്ഥിരതയ്ക്ക്. ഭൂമിയിൽ ഇത്രയേറെ നിറങ്ങൾ നിറച്ചതിന് ചോര ഇത്രയേറെ ചുകപ്പിച്ചതിന് ഇലയിൽ കാടും മഴയിൽ ആകാശവും…