തുള്ളി

അനീസ ഇക്ബാൽ

തിരയുടെ കിനാവ് നിറമേത് ഇന്നലെ വരച്ച ജലച്ചായ ചിത്രത്തിലെ ഒരു കടൽ ഒരു തുള്ളിയായി ചുരുങ്ങുന്നു മീനുകൾ കരയിലേക്കു പലായനം ചെയ്യുന്നു ഒരിക്കൽ കടലിൽ മുങ്ങിക്കിടന്ന ഉടലുകൾ പരസ്പരം മീൻമുറിവുകൾ തേടുന്നു തുള്ളിയായി മാറിയ കടലിൽ വളരെ മുമ്പുതന്നെ അലിഞ്ഞു പോയ ഞാൻ ഒരു മൈക്രോ തുള്ളി.

ആൾമരീചിക

മാലിനി

എന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങളെന്നോടു ചോദിക്കുക! അവൻ ഇനിയും പിറക്കാത്തൊരു സുന്ദരകാവ്യമെന്നു ഞാൻ പറയും! അവനിലേയ്ക്കുള്ള വഴിയേതെന്ന് ചോദിക്കുക! കുറുനിരത്തുമ്പുകളുടെ പരിലാളനത്താൽ, അവന്റെ തിരുനെറ്റിയിലുറങ്ങുന്ന തൂമഞ്ഞുശലഭമാണവനിലേയ്ക്കുള്ള വഴി! നിനക്കവനെ അറിയുമോയെന്നെന്നോട് ചോദിക്കുക! അവനെമാത്രം കണ്ടിരിക്കുന്നതാണെന്റെ നിദ്രകളത്രയും! നീയവനെ കേട്ടിട്ടുണ്ടോയെന്നു ചോദിക്കുക! അവനേറ്റം പ്രിയമുള്ള ഗാനമാണെനിക്കവന്റെ സ്വരം! അവനെ കാട്ടിത്തരുമോയെന്നെന്നോടു ചോദിക്കുക!…

പെരുമഴ നനയുന്നവർ

സുരേഷ് കുറുമുള്ളൂർ

എവിടെയോ കണ്ടു മറന്ന മുഖങ്ങൾ നിഴലാട്ടമായെന്റെ മുന്നിൽ നിൽക്കേ... കാലത്തിനപ്പുറം വാക്കുമറന്നപോൽ വീണ്ടും തനിച്ചിതാ ഞാൻ കിടന്നീടുന്നു... നെഞ്ചിൽപ്പിടയുന്ന- യുഷ്ണദിനങ്ങൾ മുന്നിൽ നിലവിളി ആരവങ്ങൾ...... കാടകം കാണുവാൻ നീവരുന്നോയെന്ന് കാതരയായി നീയ- ന്നെന്റെ മുന്നിൽ... നീലക്കൊടുവേലി പൂത്തുനിൽക്കുന്നൊരാ നീലമല കേറി- യന്നു നമ്മൾ... കണ്ണിൽ നിറഞ്ഞ വസന്തമായന്നു നീ…

ത്രികാലജ്ഞാനികൾ

ഇ. സന്ധ്യ

എന്റെ സഞ്ചി എവിടെ വച്ചാലും അതിൽ നിന്നെപ്പോഴും പുറത്തുവരും സ്വർണവർണമുള്ള ഉറുമ്പുകൾ കടിക്കില്ല, ഇറുക്കില്ല പക്ഷേ, മേലു വന്നു കയറി ഇക്കിളിയാക്കും ''തട്ടീട്ടും മുട്ടീട്ടും പോണില്ല ചോണനുറുമ്പ്'' എന്ന പഴയ പാട്ടോർമിപ്പിച്ചുകൊണ്ട്. മിഠായിയില്ല ചോക്ലേറ്റില്ല പഞ്ചസാരയില്ല തേനോ ശർക്കരയോയില്ല മധുരമൊന്നും തന്നെയതിലില്ല. ഉള്ളത് ചില പഴയ ഓർമകളുടെ ശേഷിപ്പുകളാണ്…

കാൽ മലയാളി

സി.എസ്. ജയചന്ദ്രൻ

കാട്ടിൽ ഉരുൾ പൊട്ടി; ചത്തു പൊങ്ങിയ ആനകളെ അണക്കെട്ടിൽ കണ്ടുമുട്ടി; പ്രസവാനന്തര ശ്രശൂഷകളിൽ ഒരാനയുടെ ഗർഭപാത്രത്തിൽ നിന്ന് ചീർത്ത പ്ലാസ്റ്റിക് കുടയും കണ്ടെടുത്തു; ഏതാണ്ട് നേർത്ത ചിമ്മിനി പോലെയായി; എക്കൽ അടിഞ്ഞുകൂടി; കഴുകിയിറക്കാൻ പറ്റുന്നില്ല; എന്നാൽ അങ്ങനെ മതിയെന്ന് തീരുമാനമായി കുടയാരാണ് മറന്നു വച്ചതെന്ന് ഈ ലേഖകൻ തിരക്കി…

പരിഹാരം

സുനിൽ ജോസ്

ഇരുപത്തെട്ടു പേർ മുഖം നോക്കിയ ഒരു കണ്ണാടിക്കു മുമ്പിൽ ഞാൻ മുഖം നോക്കാനെത്തുന്നു. എനിക്ക് എന്റെ മുഖം ഓർമയുണ്ട് കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം ഓർമ കാണും ഇത്രവേഗം അതെങ്ങനെയാണ് ഓരോ മുഖത്തെയും ഓർത്ത് മറക്കുന്നത്? ആദ്യം കണ്ട മുഖത്തിന്റെ ഓർമകൾ അവസാനം മുഖം നോക്കിയവന്റെ മുഖത്തിൽ പടർന്നിരിക്കുമോ? കണ്ണാടി…

ചുംബനചിത്രം

ആഷ് അഷിത

രണ്ടു ചുംബനങ്ങൾ ഒരാൺ ചുംബനവും പെൺ ചുംബനവും ബസ് കാത്തിരിപ്പാണ്. വഴിപോക്കർ തുപ്പിയെറിഞ്ഞ തേവിടിശ്ശിക്കറ മറക്കാനവൾ ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്. അടിയേറ്റു തിണർത്ത സദാചാരപ്പാടുകൾ കാണാതിരിക്കാനയാൾ ഭൂമിയോളം കുനിഞ്ഞിരിപ്പാണ്. ഒരു ബസ് വരുന്നു പല മുഖങ്ങളെ കോരിയെടുത്ത് അകലങ്ങളിൽ മറയുന്നു. മറ്റൊരു ബസ് വരുന്നു പല ദേഹങ്ങളെ പുറന്തള്ളുന്നു.…

മറന്നുവെച്ച ആകാശങ്ങൾ

ഡോ സംഗീത ചേനംപുള്ളി

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ്ഞാലാട്ടും മുടിപ്പൂവിൽ അണിഞ്ഞ നക്ഷത്രങ്ങൾ ഇന്നും മാടി വിളിക്കും പൊടുന്നനെ ഒരു മഴ നൂൽക്കോവണികളിറക്കിത്തരും അവയിൽ പിടിച്ചു പിടിച്ച്‌മേലോട്ടുമേലോട്ടങ്ങനെ...