ചുംബനചിത്രം

ആഷ് അഷിത

രണ്ടു ചുംബനങ്ങൾ ഒരാൺ ചുംബനവും പെൺ ചുംബനവും ബസ് കാത്തിരിപ്പാണ്. വഴിപോക്കർ തുപ്പിയെറിഞ്ഞ തേവിടിശ്ശിക്കറ മറക്കാനവൾ ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്. അടിയേറ്റു തിണർത്ത സദാചാരപ്പാടുകൾ കാണാതിരിക്കാനയാൾ ഭൂമിയോളം കുനിഞ്ഞിരിപ്പാണ്. ഒരു ബസ് വരുന്നു പല മുഖങ്ങളെ കോരിയെടുത്ത് അകലങ്ങളിൽ മറയുന്നു. മറ്റൊരു ബസ് വരുന്നു പല ദേഹങ്ങളെ പുറന്തള്ളുന്നു.…

മറന്നുവെച്ച ആകാശങ്ങൾ

ഡോ സംഗീത ചേനംപുള്ളി

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ്ഞാലാട്ടും മുടിപ്പൂവിൽ അണിഞ്ഞ നക്ഷത്രങ്ങൾ ഇന്നും മാടി വിളിക്കും പൊടുന്നനെ ഒരു മഴ നൂൽക്കോവണികളിറക്കിത്തരും അവയിൽ പിടിച്ചു പിടിച്ച്‌മേലോട്ടുമേലോട്ടങ്ങനെ...

ഒരാൾ

സ്‌മിത ഗിരീഷ്

തെരുവ് ഉടഞ്ഞ ഭൂപടം പോലെ തോന്നിച്ചൊരു കൊടുങ്കാറ്റിൽ, മനുഷ്യർ, സഞ്ചരിക്കുന്ന മരങ്ങളെപ്പോലെ എങ്ങോട്ടൊക്കെയോ തിടുക്കത്തിൽ പോകുന്ന വൈകുന്നേരമാണ്, ഒരിക്കലും തിരിച്ചു വരില്ല എന്നു തന്നെയല്ല, ഒരിക്കൽ ഉണ്ടായിരുന്നോ എന്നു പോലും ഉറപ്പില്ലാത്ത ഒരാളെ കണ്ടത്! അയാൾക്ക് പക്ഷിച്ചുണ്ടുകൾ പോലെ വളഞ്ഞ നാസികയും കറുത്ത താടി മീശയും ആളിക്കത്തുന്ന അതേ…

ആത്മഭാഷണങ്ങൾ: സദാചാരം

സന്ധ്യ എസ്.എൻ.

സദാചാരം പഠിപ്പിച്ച മാഷിന്റെ കൈയക്ഷരം പരിചിതം പതിവായി വായിക്കുന്ന ബാത്‌റൂം ചുമരുകളിലെ അതേ കൈയക്ഷരം! ഓർമ ഉടൽ പൊഴിച്ചൊന്നു നടക്കണം നിന്റെ മുന്നിലൂടെ അന്നു നീ പറഞ്ഞേക്കും ഞാൻ മരിച്ചെന്ന് കാരണം ഉടലവുകളില്ലാതെ നിനക്കെന്നെ ഓർക്കപോലും വയ്യല്ലോ ഉന്മാദം വേരിന്റെ തുഞ്ചത്തൊളിച്ചു മടുത്തു ഞാൻ ഓടിക്കയറണം ഒരു നല്ല…

ഷട്ടറിന് മുന്നിൽ കാത്തുനിൽക്കുന്ന ഉറുമ്പ്

കെ.എം. റഷീദ്

നിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ ഇന്ന് ഓവുചാലിൽനിന്ന് കിട്ടി ചിറകറ്റ്, രക്തത്തിൽ കുതിർന്ന് നിനക്കായ് കരുതി വച്ച ചുംബനങ്ങൾ പാതക്കടിയിൽ കിടക്കുന്നു ചതഞ്ഞരഞ്ഞ് ജീവിതം മഹത്തരമാണ് എന്നെഴുതിയ കവിതയുടെ ജഡം പൂമരത്തിൽ ഒരു പ്രതീകമായി. വാക്കുകളാൽ പറയാൻ കഴിയില്ല ചില സന്ദർഭങ്ങളെ മഴയെ പകർത്താൻ മിന്നലിനാവാത്ത പോലെ വെള്ളപ്പൊക്കത്തിൽ കരപറ്റിയ…

ഓറഞ്ചു ചോറു പാത്രം പേറുന്ന കുട്ടികൾക്കു വേണ്ടി

അരുന്ധതി സുബ്രഹ്മണ്യം

ഞാനവർക്കു വേണ്ടി സംസാരിക്കും. സ്‌കൂൾനാടകങ്ങളിൽ എട്ടു മരങ്ങൾ നിരന്നു നിൽക്കുന്ന സീനിൽ ആരും ശ്രദ്ധിക്കാതെ മൂന്നാമതായി നിൽക്കുന്നവൾക്ക്. സ്‌കൂൾ ക്യാപ്റ്റനോ ക്ലാസ് മോണിറ്ററോ ഒന്നുമല്ലാത്തൊരുവൾ. അവരവരുടെ വരികൾ മാത്രമറിയുന്നവർക്കിടയിൽ ഓറഞ്ചു ചോറുപാത്രം പേറുന്ന അവർക്കുവേണ്ടി ഞാൻ സംസാരിക്കും. മൊഴിമാറ്റം: ഹൃഷികേശൻ പി.ബി.

നീലച്ചിറക്

എം. പ്രകാശൻ

പച്ച കലർന്ന ചാര നിറത്തിലുള്ള മഞ്ഞു നൂലു കൊണ്ട് നെയ്‌തെടുത്തതായിരുന്നു അവളുടെ അടിയുടുപ്പ്. എന്റെ ഗ്രീഷ്മ നിശ്വാസത്താൽ അതലിഞ്ഞ് അടർന്നു വീണ് ഒഴുകുവാൻ തുടങ്ങി നദിയിലൂടെ സമുദ്രത്തിലേക്ക്. അതേ സമയത്തുതന്നെ അവളുടെ പൊക്കിൾകുഴിയിൽ നിന്ന് ഒരു കുഴിയാന ചുവന്ന വാലും നീലച്ചിറകുമായ് ആകാശത്തിലേക്ക് പറന്നുയർന്ന് സൂര്യനെ പ്രാപിക്കാൻ ശ്രമിച്ചു.…

ആഗ്രഹം

ശ്രീജിത് പെരുന്തച്ചൻ

മഴ കാണുമ്പോൾ ചിലർക്ക് കപ്പലണ്ടി കൊറിക്കണം, ചിലർക്ക് കാറെടുത്ത് ചുമ്മാ കറങ്ങണം, ചിലർക്ക് അവധിയെടുക്കണം, ചിലർക്ക് ഉള്ളിവട കഴിക്കണം, ചിലർക്ക് ഒരു കാപ്പിക്ക് കാവലിരിക്കണം, ചിലർക്ക് പൂച്ചയെ നോക്കി വെറുതെയിരിക്കണം, ചിലർക്ക് ചിത്രം വരയ്ക്കണം, ചിലർക്ക് മഴ ഒറ്റ ഉമ്മ കൊണ്ട് പുഴയെ ഒൻപത് മാസം ഗർഭിണിയാക്കുന്നത് കണ്ടിരിക്കണം.…