കാറ്റിന്റെയും മഴയുടെയും പുസ്തകം; തീവണ്ടിയുടെയും

ഡോ: ഇ. എം. സുരജ

അക്ഷരങ്ങൾ ചിലപ്പോൾ പിടഞ്ഞുവീഴുന്ന, ചിലപ്പോൾ കര ഞ്ഞും ചിരിച്ചും അർത്ഥത്തിന്റെ അതിർത്തികളെ മാറ്റിവര യ്ക്കുന്ന ഒരുപിടിക്കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ 'കല്ക്കരിവണ്ടി'യിലുള്ളത്. അതിപരിചിതമായ കാഴ്ചകൾക്കുപോലും, മഴത്തുള്ളിയുടെ കാചത്തിലൂടെ കടന്നുപോകുന്ന നക്ഷത്രരശ്മിക്കുണ്ടകുന്നതുപോലെ അത്ഭുതകരമായ ഒരു പരിവർത്തനം സംഭവിക്കുന്നതെങ്ങനെയെന്ന് ഈ സമാഹാര ത്തിലെ ഓരോ കവിതയും കാണിച്ചുതരുന്നു. ചില സ്ഥലരാശികൾ ഓർമയുടെ ഒളി…

നരഭോജികളും കോമാളികളും – അധികാരത്തിന്റെ മുതല ജന്മങ്ങൾ

ഫസൽ റഹ്മാൻ

(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്) ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ, അമ്പതുകളിലും അറുപതുകളിലും, കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ ദേശങ്ങളിൽ ഉയർന്നുവന്ന ശക്തമായ ദേശീയ വികാരവും സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ വളർത്തിയെടുത്ത ശുഭാപ്തിയും ആഫ്രിക്കയിൽ സംസ്‌കാരമെന്ന…

കത്തുന്ന മുൾക്കാടുകൾക്കു മധ്യേ നിന്നു മൊഴിയുന്നവർ

ഡോ. മിനി ആലീസ്

മലയാളത്തിലെ ആധുനിക കവിതകളുടെ മധ്യാഹ്നത്തിൽതന്നെ ഉത്തരാധുനികതയുടെ പുതുവഴികളെ ആവിഷ്‌കരിച്ച കവി യാണ് കെ.ജി. ശങ്കരപ്പിള്ള. പ്രാദേശികാങ്കനങ്ങളുടെ സാധ്യതകൾ, രാഷ്ട്രീയ ചരിത്ര ബോധ്യത്തിൽ നിന്നുയിർകൊള്ളുന്ന പുതുപാഠങ്ങൾ. സംസ്‌കാരത്തിന്റെ പുനർപാരായണങ്ങൾ, കാവ്യ ഘടനയിലും, ഭാഷയിലുമുള്ള പരീക്ഷണാത്മകതകൾ എന്നിങ്ങ നെയുള്ള നിരവധി സവിശേഷതകളിലൂടെ പുതുഭാവുകത്വത്തി ന്റെ സ്വരം കെ.ജി.എസ് കവിതകളിൽ വരച്ചിട്ടിരുന്നു. പെണ്ണെഴു…

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

ഡോ: മിനി പ്രസാദ്‌

പ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ സ്വഭാവമോ ഒക്കെ ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു കയോ കുറയ്ക്കുകയോ ചെയ്യും. പണ്ട് നാട്ടിൽ നിന്ന് ഭ്രഷ്ടരാക്കപ്പെടുന്നവർ ക്കായി നീക്കിവച്ചിരുന്ന ഒരു വാക്കായി രുന്ന അതെങ്കിൽ ഇന്ന് ജീവിതം കരുപ്പി ടിപ്പിക്കുവാനായി…

കാഞ്ഞിരം

വി. കെ. ശ്രീരാമൻ

(ഇമ ബാബുവിന്റെ 'ഓർമച്ചന്ത' എന്ന പുസ്തകത്തെ കുറിച്ച്) ചാവക്കാട് താലൂക്ക് നാട്ടിക വില്ലേജ് തൃപ്രയാർ അംശം ദേശത്ത് ഛായാഗ്രഹണം. നടൂപ്പറമ്പിൽ മാധവൻ ബാബുരാജെന്ന ഇമ ബാബുവിന് അമ്പതു വയസ്സ് പ്രായം. അമ്മ ഇന്ദിരയും അച്ഛൻ മാധവനുമാകയാലാണ് ഇമ ബാബുവായതെന്നും പറയപ്പെടുന്നു. അച്ഛൻ മാധവന് വലപ്പാടുചന്തയിൽ ചായപ്പീടി കയും പിന്നീട്…

രക്തസാക്ഷിയുടെ ഒസ്യത്ത്

സുരേഷ്‌കുമാർ കന്നൂര്

ഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ് 'ശിവജി കോൻ ഹോതെ' (ശിവജി ആരായിരുന്നു?) കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി ദ്ധീകരിച്ച ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു വായനാനുഭവം. ഗാന്ധിജിക്കു പകരം ഗോഡ്‌സെയെ സ്ഥാപിക്കുന്നതിൽ തുട ങ്ങി,…

പലസ്തീൻ ജനതയുടെ ദുരന്ത ജീവിതം

മണർകാട് മാത്യു

മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ. ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റി നായി ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായി രുന്നു അയാൾ. തിരിച്ചറിയൽ കാർഡ് അവിടത്തെ ഒരു ഉദ്യോഗസ്ഥൻ ചോദി ച്ചു. അയാൾ കാർഡു കൊടുത്തു. അത് തിരിച്ചും മറിച്ചും നോക്കി.…

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

ഫസൽ റഹ്മാൻ

പ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ് നോവലിസ്റ്റ് ഫിസ്റ്റൻ എംവാൻസാ മുജീലയുടെ ട്രാം 83 എന്ന നോവലിനെ കുറിച്ച് ''ആദിയിൽ കല്ലുണ്ടായിരുന്നു, കല്ല് പിന്നീട് ഉടമസ്ഥതയെ ഉ ദ്ദീപിപ്പിച്ചു, ഉടമസ്ഥത ഒരു പരക്കം പാച്ചിലിനെ(rush), പരക്കം പാച്ചിൽ വ്യത്യസ്ത ഭാവങ്ങളുള്ള…