നഗരത്തിന്റെ പ്രതിനിഴലും ദേശജീവിതത്തിന്റെ പ്രതിരോധവും

ഡി. അനിൽകുമാർ

നിലവിലെ കഥാസങ്കേതത്തെ അനുഭവത്തിന്റെ ഭാഷ കൊണ്ടും ജീവിതയാഥാർത്ഥ്യത്തിന്റെ പരുക്കൻ ഉണ്മകൾ കൊണ്ടും അഴിച്ചു നിർമിച്ച എഴുത്തുകാരനാണ് അർഷാദ് ബത്തേരി. ബത്തേ രിയുടെ 'ടാക്‌സി ഡ്രൈവറും കാമുകിയും' രണ്ട് നോവെല്ലകളുടെ സമാഹൃതരൂപമാണ്. ദേശവും ചരിത്രവും ഇഴപിരിച്ചെടുക്കാനാവാത്തവിധം സന്നിഹിതമാകുന്ന ആഖ്യാനവും സാധാരണക്കാരുടെ, തൊഴിലാളികളുടെ ജീവനോപാധിയും രാഷ്ട്രീയബോധവും കൂടിച്ചേരുന്ന പ്രമേയവുമാണ് ഈ നോവെല്ലകളുടെ…

ദൈവത്തിന്റെ മകൾ വെറും മനുഷ്യരോട് പറയുന്നത്

ഡോ: മിനി പ്രസാദ്

വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ ഒരാൾ. ആരോടും പങ്കുവയ്ക്കാനാവാത്തതും പങ്കുവയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് വിഷമങ്ങൾ മനുവിനുണ്ടെന്ന് തോന്നി. പക്ഷേ അതിനോട് അത്രയൊന്നും ചേർന്നുപോവാൻ എനിക്ക് കഴിഞ്ഞുമില്ല. പിന്നീട് കോഴിക്കോടു വച്ച് ഒരു പുസ്തകപ്രകാശനത്തിന് കണ്ടപ്പോൾ മനു വേഷം കൊണ്ട് മാറിയിരുന്നു.…

അഴൽ നദികൾ: നഗരവ്യഥകളിൽ ചാലിച്ചെടുത്ത കവിത

ഡോ. മിനി ആലീസ്

''പഴകിയ പഴന്തുണിക്കെട്ടുകളുടെ വാടയാണീ നഗരത്തിന് പുഴുത്ത മുലപ്പാലിന്റെ ചുവയാണീ നഗരത്തിന് ഐസുകട്ടയിൽ സൂക്ഷിക്കുന്ന മീൻകണ്ണിന്റെ കാഴ്ചയാണീ നഗരത്തിന്'' കടമ്മനിട്ട രാമകൃഷ്ണൻ 1979ൽ എഴുതിയ 'നഗരത്തിൽ പറഞ്ഞ സുവിശേഷം' എന്ന കവിതയിലെ വരികളാണിവ. ഗ്രാമത്തോടുള്ള അടങ്ങാത്ത മമതയിൽ നിന്നുകൊണ്ട് നഗരത്തെ നോക്കുന്ന ദ്വന്ദ്വാത്മകതയുടെ കാഴ്ചകളായിരുന്നു ആധുനിക കവിതകളിൽ കടന്നുവന്ന നഗരാവിഷ്‌കാരത്തിലുള്ളത്.…

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി: ചോരയും വീഞ്ഞും

സുഭാഷ് ചന്ദ്രൻ

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ലോകസാഹിത്യത്തിലുണ്ടായ മഹത്തായ പല കൃതികളും ഭഗീരഥപ്രയത്‌നത്തിലൂടെ മലയാളത്തിലെത്തിച്ച ഒട്ടേറെ വിവർത്തകർ നമുക്കുണ്ട്. അങ്ങേയറ്റത്ത് വിക്ടർ ഹ്യൂഗോവിന്റെ ലാ മിറാബ്‌ളേ, പാവങ്ങൾ എന്ന പേരിൽ തർജമ ചെയ്ത നാലപ്പാട്ട് നാരായണമേനോൻ മുതൽ ജെയിംസ് ജോയ്‌സിന്റെ അത്ഭുതസൃഷ്ടിയായ യുലീസസ് ഈയടുത്ത കാലത്ത് മൊഴിമാറ്റം ചെയ്ത എൻ. മൂസക്കുട്ടി…

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

വി.യു. സുരേന്ദ്രൻ

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ് കൃഷ്ണകുമാർ മാപ്രാണം. വർത്തമാന ജീവിതത്തിലും പുതുകവിതയിലുമെല്ലാം അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്ന സമകാലികമായ യാഥാർത്ഥ്യങ്ങളെ തികഞ്ഞ അവധാനതയോടെ ഈ കവി വിശകലനം ചെയ്യുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലെ പ്രതിസന്ധികളുടെയും സങ്കീർണതകളുടെയും പൊരുളുകൾ തേടിയുള്ള സർഗാന്വേഷണമാണ് കൃഷ്ണകുമാറിന്റെ കവിതകൾ.…

മനോജ് കുറൂർ: നിലം പൂത്തു മലർന്ന നാൾ/ കെ. രാജേഷ്‌കുമാർ

കെ. രാജേഷ്‌കുമാർ

മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. 'തൃത്താള കേശവൻ' പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്. ആട്ടക്കഥ രചിച്ചിട്ടുണ്ട്. 'കോമ' പോലെ ദീർഘകവിതകൾ എഴുതി യിട്ടുണ്ട്. കവിത വല്ലാതെ കുറുകിപ്പോയ, താളവും വൃത്തവുമൊെ ക്ക കവിതയിൽ നിന്ന് അപ്രത്യക്ഷമായ ഒരുകാലത്ത് വ്യത്യ സ്തമായ…

മാനസി: താരാബായ് ഷിൻദെ / ജെ. ദേവിക

ജെ. ദേവിക

ഹിന്ദുസ്ത്രീകൾ അനുഭവിച്ചിരുന്ന, ഇന്നും അനുഭവിച്ചു വരുന്ന കഠിനമായ അടിച്ചമർത്തലിനെതിരെയുള്ള വലിയൊരു പൊട്ടിത്തെറിയായിരുന്നു താരാബായിയുടെ സ്ത്രീപുരുഷ താരതമ്യം. 1880കളിൽ ഇന്ത്യൻ സാംസ്‌കാരിക ദേശീയവാദികളും ദേശീയപുരോഗമനവാദികളും കൊളോണിയൽ അധികാരികളും സ്ത്രീകളെ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന പ്രശ്‌നത്തെച്ചൊല്ലി ഏറ്റുമുട്ടിക്കൊണ്ടിരുന്ന കാലത്താണ് അത് പിറന്നത്. ഗാർഹിക-സ്വകാര്യ ഇടങ്ങളിൽ കൊളോണിയൽ അധികാരികൾ പരിഷ്‌കരണം ഏർപ്പെ ടുത്തിക്കൂടാ എന്ന…

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ/അജിതൻ മേനോത്ത്

അജിതൻ മേനോത്ത്

നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ യമായ മുറവിളിയാകുമ്പോൾ പ്രകൃതിയോടും ജീവജാലങ്ങളോടും കാരുണ്യമില്ലാത്തവനായിത്തീരുന്നു മനുഷ്യൻ. ആഗോളീകരണാനന്തരകാലം നിർമിച്ചെടുത്ത ആത്മഹത്യാപരമായ പരിതോവസ്ഥയാണിത്. മലയാള കഥയിൽ പരിസ്ഥിതിബോധത്തിന്റെ തിരിതെളിച്ച പ്രതിഭാധനന്മാർ പലരുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറും…