മനോജ് കുറൂർ: നിലം പൂത്തു മലർന്ന നാൾ/ കെ. രാജേഷ്‌കുമാർ

കെ. രാജേഷ്‌കുമാർ

മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. 'തൃത്താള കേശവൻ' പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്. ആട്ടക്കഥ രചിച്ചിട്ടുണ്ട്. 'കോമ' പോലെ ദീർഘകവിതകൾ എഴുതി യിട്ടുണ്ട്. കവിത വല്ലാതെ കുറുകിപ്പോയ, താളവും വൃത്തവുമൊെ ക്ക കവിതയിൽ നിന്ന് അപ്രത്യക്ഷമായ ഒരുകാലത്ത് വ്യത്യ സ്തമായ…

മാനസി: താരാബായ് ഷിൻദെ / ജെ. ദേവിക

ജെ. ദേവിക

ഹിന്ദുസ്ത്രീകൾ അനുഭവിച്ചിരുന്ന, ഇന്നും അനുഭവിച്ചു വരുന്ന കഠിനമായ അടിച്ചമർത്തലിനെതിരെയുള്ള വലിയൊരു പൊട്ടിത്തെറിയായിരുന്നു താരാബായിയുടെ സ്ത്രീപുരുഷ താരതമ്യം. 1880കളിൽ ഇന്ത്യൻ സാംസ്‌കാരിക ദേശീയവാദികളും ദേശീയപുരോഗമനവാദികളും കൊളോണിയൽ അധികാരികളും സ്ത്രീകളെ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന പ്രശ്‌നത്തെച്ചൊല്ലി ഏറ്റുമുട്ടിക്കൊണ്ടിരുന്ന കാലത്താണ് അത് പിറന്നത്. ഗാർഹിക-സ്വകാര്യ ഇടങ്ങളിൽ കൊളോണിയൽ അധികാരികൾ പരിഷ്‌കരണം ഏർപ്പെ ടുത്തിക്കൂടാ എന്ന…

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ/അജിതൻ മേനോത്ത്

അജിതൻ മേനോത്ത്

നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ യമായ മുറവിളിയാകുമ്പോൾ പ്രകൃതിയോടും ജീവജാലങ്ങളോടും കാരുണ്യമില്ലാത്തവനായിത്തീരുന്നു മനുഷ്യൻ. ആഗോളീകരണാനന്തരകാലം നിർമിച്ചെടുത്ത ആത്മഹത്യാപരമായ പരിതോവസ്ഥയാണിത്. മലയാള കഥയിൽ പരിസ്ഥിതിബോധത്തിന്റെ തിരിതെളിച്ച പ്രതിഭാധനന്മാർ പലരുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറും…

ടി. ടി. പ്രഭാകരൻ: റേഡിയോ നാടകപ്രസ്ഥാനം/ വി.കെ. ഷറഫുദ്ദീൻ

വി.കെ. ഷറഫുദ്ദീൻ

റേഡിയോ നാടകപ്രസ്ഥാനം എഡിറ്റർ ടി.ടി. പ്രഭാകരൻ കേരള സംഗീത നാടക അക്കാദമി - വില 450 രൂപ കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ബോധ നവീകരണത്തിൽ, ആകാശവാണി ചെലുത്തിയ സ്വാധീനം ചെറുതല്ല. മലയാളികളുടെ പ്രിയപ്പെട്ട മാധ്യമമായി റേഡി യോ പ്രക്ഷേപണം ഇന്നും നിലനിൽക്കുന്നതിന്റെ ചരിത്രം, പക്ഷേ പുതിയ തലമുറയ്ക്ക്…

അയോബാമി അദേബായോ/ ഫസൽ റഹ്മാൻ

ഫസൽ റഹ്മാൻ

(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്‌കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച 'സ്റ്റേ വിത്ത് മി' എന്ന നോവലിനെ കുറിച്ച്. യുവ നൈജീരിയൻ നോവലിസ്റ്റ് അയോബാമി അദേബായോയുടെ പ്രഥമ നോവലാണ് ഈ കൃതി). കൊളോണിയൽ പൂർവ ആഫ്രിക്കൻ സംസ്‌കൃതിയിൽ സമൂഹത്തിലെ എല്ലാ പൊതു സ്ഥാനങ്ങളിലും സ്ത്രീ…

അനീഷ് ജോസഫ്: ഡി.കണ്യൻകട/ ഷാജി പുൽപ്പള്ളി

ഷാജി പുൽപ്പള്ളി

കഥയെഴുത്തിന്റെ മർമം കൃത്യതയോടെ അറിയാവുന്ന കഥാകാരനാണ് അനീഷ് ജോസഫ്. മണ്ണിനെ ആഞ്ഞുചവിട്ടി ആകാശത്തെ തൊടുന്ന തീക്ഷ്ണമായ സൗന്ദര്യാനുഭവമാണ് അനീഷി ന്റെ കഥകൾ ദൃശ്യവത്കരിക്കുന്നത്. എന്നാൽ കഥയുടെ വിപണന തന്ത്രങ്ങളെക്കുറിച്ച് തീർത്തും അജ്ഞനാണ് ഈ കഥാകാരൻ. അനീഷിന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ, മലയാളകഥയുടെ കുതിച്ചുചാട്ടങ്ങൾക്കിടയിൽ ഇദ്ദേഹത്തിന്റെ കഥകളുടെ സ്ഥാനം എവിടെയാണെന്ന് തിരയുമ്പോഴാണ്…

മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന കണ്ണുകൾ

വി.യു. സുരേന്ദ്രൻ

ബഹുസ്വരമായിത്തീർന്ന പുതുകവിത ഇന്ന് ജീവിതത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ കണ്ടെടുത്ത് ആഖ്യാനം ചെയ്യാനുള്ള ശ്രമത്തിലാണ്. പരമ്പരാഗത കാവ്യശാസ്ത്രങ്ങളെയും രസാലങ്കാരങ്ങളെയുമെല്ലാം ഉല്ലംഘിച്ചുക്കൊണ്ട് പച്ച വാക്കുകളെയും അനുഭവങ്ങളെയും അത് എഴുത്തിന്റെ ലോകത്ത് വിതയ്ക്കുന്നു. ജൈവീകവും സർഗാഗത്മകവുമായ അക്ഷരങ്ങൾ കൊണ്ട് അത് ജീവിതത്തിന്റെ ഭൂപടത്തെ കവിതയിൽ കൊത്തിവയ്ക്കുന്നു. അത്രമേൽ കവിത ഇന്ന് ജീവിതത്തോടും അനുഭവത്തോടും…

മതിലില്ലാ വീടുകളുടെ ചാരുത

നാടോടികളും അലഞ്ഞുതിരിഞ്ഞവരുമായ മനുഷ്യർ ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ തുടങ്ങുന്നതോടെയാണ് വീടുകൾ എന്ന ആശയം രൂപപ്പെടുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന നിർവചനത്തിൽ ആ കുടുംബത്തിന് ചേർന്നിരിക്കാനും ഇളവേൽക്കാനുമുള്ള ഇടം എന്ന നിലയിൽ വീടുകൾ പലവിധത്തിൽ രൂപംകൊണ്ടു. മനുഷ്യൻ ഭാവനാസമ്പന്നനായിരുന്നതി നാൽ വീടുകളും അതിനനുസരിച്ച് വലുതായി മനോഹരമാവുകയും ചെയ്തു. ഒരുകാലത്ത്…