ദു:സ്വപ്‌നങ്ങളുടെ ലോകവും കാലവും

ഡോ: മിനി പ്രസാദ്‌

വ്യവസായവിപ്ലവത്തോടെ പ്രകൃതിയെന്നാൽ യന്ത്രങ്ങളുടെയും വ്യവസായ ഉല്പന്നങ്ങളുടെയും സഹായത്തോടെ മനുഷ്യന് ചൂഷണം ചെയ്യാനുള്ള ഒരു ഉല്പന്നം മാത്രമായി ചുരുങ്ങിപ്പോയി. നാടൻകഥകൾ, അറിവുകൾ, പാട്ടുകൾ, ആചാരങ്ങൾ, മിത്തുകൾ, ചിത്രവേല, ശില്പവേല എന്നിവയുൾക്കൊണ്ടിരുന്ന ഒരു വൈവിധ്യ മാർന്ന സംസ്‌കാരവും അതിന്റെ തനിമയും നഷ്ടമാവുകയും ഏകതാനമായൊരു ശാസ്ര്തസാങ്കേതിക നാണ്യസംസ്‌കാരം വളർന്നുവരികയും ചെയ്തു. അതോടെ പ്രകൃതിയെന്നാൽ…

സംയമനത്തിന്റെ സൗന്ദര്യശില്പം

സജി എബ്രഹാം

''മനുഷ്യന്റെ നിലനില്പ് വിവരിക്കുവാനും തുറന്നുകാണുവാനും അപഗ്രഥിക്കുവാനും കഴിയുന്ന ഒരേയൊരു വഴി നോവലാണ്. ഒരു വ്യവസ്ഥയ്ക്കകത്തും മനുഷ്യജീവിതം തിരുകിവയ്ക്കാനാകില്ല എന്ന സങ്കല്പത്തിൽനിന്ന് നോവൽ തുടങ്ങുന്നു'' - മിലൻ കുന്ദേര മനുഷ്യനെക്കുറിച്ച് ഒറ്റവാചകത്തിലുള്ള ഉഗ്രൻ നിർവചനത്തോടെ ആരംഭിക്കുന്ന നോവലാണ് സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം'. ''പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ്…

കഥാസാഹിത്യത്തിൽ മുനിയുഗം കഴിയുന്നു

എം.ജി. രാധാകൃഷ്ണൻ

എഴുത്തിന്റെ ലോകത്ത് കുലപതികളുടെ കാലം കഴിയുകയാണ്. ലോകത്ത് എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ ത്താണ് ഇത്. ദാരുണമായ ഈ സത്യം വിശകലനം ചെയ്യുമ്പോൾ നമ്മൾ ചെന്നെത്തുന്നത് മനുഷ്യരുടെ മെലിഞ്ഞുപോവുന്ന കർമവാസനയുടെയും ആത്മസത്തയുടെയും ഇരുട്ടിലാണ്. സാധനയും മനനവും വ്യഗ്രതയുമില്ലായ്മ കൊണ്ട് ജീവിതത്തിന്റെ അസാധാരണത്വം അന്വേഷിക്കാൻ കെല്പില്ലാതെ പോവുന്ന മനസ്സിന്റെ നിശ്ചലതകളാണ്…

ലോകകവിതയിലേക്കു തുറക്കുന്ന വാതിൽ

പി.കെ. രാജശേഖരൻ

ലോകത്തിന്റെ പല ഭാഗങ്ങളിൽ കവിത എങ്ങനെ സഞ്ചരിക്കു ന്നുവെന്നറിയാൻ പൊതുവെ നോക്കിയാൽ വഴിയൊന്നുമില്ല. ഇംഗ്ലീഷ് പരിഭാഷ എന്ന മാധ്യമത്തിലൂടെയല്ലാതെ ഇന്ത്യയിലെതന്നെ മറ്റു ഭാഷകളിലെ കവിതയുടെ സ്വഭാവംപോലും അറിയുകവയ്യ. മറ്റു രാജ്യങ്ങളിലെ കവിതയിലും കാവ്യപഠനത്തിലും ഒട്ടേറെ പുതിയ പ്രവണതകൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റിലെ സ്രോതസുകളിൽനിന്നു കിട്ടുന്ന വിവരങ്ങളുടെ ആധികാരികത സംശയാസ്പദവുമാണ്. ആശയക്കുഴപ്പത്തിന്റെ…

ആടിന്റെ വിരുന്ന്: ചരിത്രത്തെ വീണ്ടെടുക്കുന്ന നോവൽ

സജി എബ്രഹാം

അറബ് ദേശങ്ങളിൽ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങ ൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള വമ്പിച്ച ജനകീയ മുന്നേ റ്റങ്ങളുടെ മുല്ലപ്പൂമണം നിറഞ്ഞ സമകാലിക പശ്ചാത്തലത്തിൽ പെറൂവിയൻ നോവലിസ്റ്റ് മരിയൊ വർഗാസ് യോസയുടെ 'ആടിന്റെ വിരുന്ന്' ((Feast of the Goat)വിശിഷ്ടമായൊരു അനുഭവമായി മാറുന്നു. ലിബിയൻ ഏകാധിപതി മു അമർ ഗദ്ദാഫിയെക്കുറിച്ചുള്ള സ്‌േതാഭജനകമായ വർത്തമാന…