ബുദ്ധനും വ്യാളിയും

ഷീബ ഇ. കെ.

തൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിശദാംശങ്ങളിലേക്കാണ് റിപ്പോർട്ടർ ക്ഷണിക്കുന്നത്. തലേന്ന് ഒരുപാടു വൈകിയാണ് ഉറങ്ങിയത്. അപ്പോഴും ടി.വി.യിൽ ഇതേ വാർത്തയുടെ മറ്റൊരു ദൃശ്യമായിരുന്നുവെന്നു മാത്രം. നിദോ…

മരണാനന്തരം

അനിൽ കുറ്റിച്ചിറ

രാവിലെ ദിനപത്രത്തിലെ ചരമക്കുറി പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും മറ്റ് അസുഖകരമായ വർത്തമാന ങ്ങൾ, പുസ്തകച്ചന്ത ഉദ്ഘാടനം, ആദിവാസി മർദനം, സ്ത്രീപീഡനം ഇവയേക്കാൾ നിറം കുറഞ്ഞതെങ്കിലും ചരമ അറിയിപ്പുകൾക്ക് അടുക്കും ചിട്ടയുമു ണ്ടായിരുന്നു.…

രാത്രിയിൽ സംഭവിക്കുന്നത്

വിനു എബ്രഹാം

ഞാൻ കഥാപാത്രം. രവി പുത്തൂരാൻ എന്ന കഥാകൃത്ത് എഴുതുന്ന ഏറ്റവും പുതിയ കഥയിലെ പ്രധാന കഥാപാത്രം. അല്ല... കഥാപാത്രമാ ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ വരട്ടെ. ഇനിയും കഥാകൃത്തിന് എന്നെ ശരിക്കും വഴങ്ങിക്കിട്ടിയിട്ടില്ല. അയാ ൾക്കും എനിക്കും ഇടയിൽ ഇപ്പോഴും ഒരു മഞ്ഞുമറയുണ്ട്. സർഗാത്മകത യുടെ ടോർച്ചടിച്ച് ആ…

ബ്രഹ്മചാരിയുടെ കാമുകി

സി.പി. കൃഷ്ണകുമാർ

മനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ് മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും ഊഷ്മളതയും ഒടുങ്ങാത്ത ആവേശവും നിറഞ്ഞ അങ്ങയുടെ പ്രേമത്തിന് അർഹ ഞാൻ മാത്രമാണ്. കൂട്ടുകാരീ, ചെറുപ്പത്തിൽ ഞാൻ…

ഹിറ്റ്ലർ

സമദ് പനയപ്പിള്ളി

പകൽനേരത്ത് വീട് വൃത്തിയാക്കുേമ്പാഴാണ് അയാളുെട േദഹത്താ ചിത്രശ ലഭം വന്നിരുന്നത്. കറുപ്പും വെളുപ്പും കലർന്ന അതിന്റെ ദേഹം മികച്ച ഒരു പെയിന്റിങ് കാണുംപോലെ ആനന്ദകരമായിരുന്നു. അതൊരു പെൺചിത്രശലഭമാകു മെന്ന് അയാൾ കരുതി. ആ കരുതലുകൾ ശരിയുമായിരുന്നു. അയാളുടെ കാമുകിമാരിൽ ആരെ ങ്കിലും വേഷപ്രച്ഛന്നയായി എത്തിയതാകുമോ? ഇങ്ങനെയൊരു കാമുകപരിണാമം അയാളൊരു…

ക്രൈം 2017

രാജീവ് ജി ഇടവ

കഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എന്നതിനേക്കാൾ ത ന്റെ ജീവിതം ഇരുട്ടിലേക്കാണ്ടുപോകുമോ എന്ന ഭീതി അബുറഹ്മാനുണ്ടായിരു ന്നു. അവൻ ഈമെയിൽ ഇങ്ങനെ ടൈ പ്പ്…

പിന്തിരിഞ്ഞോടുന്ന സാമണുകൾ

നിർമല

ബീച്ചുമരത്തിന്റെ ഇല തവിട്ടും മഞ്ഞ യുമായി കെട്ടിമറിയുന്ന പുല്ലിനു നീളം കൂടിയിട്ടുണ്ട്. വെള്ളിയാഴ്ചജോലി കഴിഞ്ഞു വരുംവഴി സെബിൻ പുല്ലുവെ ട്ടാനല്ല, അമ്മച്ചോറുണ്ണാനാണ് കൃത്യ മായി വീട്ടിൽ പോകുന്നതെന്ന് ഞങ്ങൾ അസൂയപ്പെട്ടു. കളിയാക്കുമ്പോൾ സെബിന്റെ താടിയിലെ ചുഴി കവിളത്തേക്ക് മാറിക്കളയും. ഷിപ്പിംഗ് കണ്ടെയ്‌നറിന്റെ വ്യാപ്തിയെ മറിച്ചിട്ട് അമ്മയുടെയും മകളുടെയും സങ്കട…

മാവോവാദിയുടെ മകൾ

പ്രേമൻ ഇല്ലത്ത്‌

മിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി ക്കുന്ന ആഘോഷത്തിമർപ്പുകൾ, കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര ലോകക്രമം പോലെ സർവതന്ത്ര സ്വതന്ത്രവും ചങ്ങലകൾ പൊട്ടി ച്ചതുമായിരുന്നു. ലോകോത്തര സുന്ദരികളായ കൊളംബിയൻ മാദകത്തിടമ്പുകൾ മുതൽ വ്‌ളാദിമിർ ഇലിയാനോവിച്ച് ലെനിന്റെ ജനിതകം പിൻപറ്റുന്ന ക്രെംലിൻ സുന്ദരികൾ വരെയുള്ള സർ വലോക കലാകാരികളുടെ നൃത്തച്ചുവടുകളിലും നുരയുന്ന…