പെണ്ണൊരുമ

കണക്കൂർ ആർ. സുരേഷ്‌കുമാർ

''ക്രിയാത്മകമായ രാത്രികൾ ഇനി നമുക്കുണ്ടാവണം. മോളുണരില്ല എന്നുറപ്പാക്കിയുള്ള ശബ്ദമാനങ്ങൾ മാത്രം സൃഷ്ടിച്ച് ധൃതിവച്ച് രതികർമം നിർവഹിച്ചശേഷം കുളിമുറീ ചെന്ന് കഴുകി വന്ന് മാണ്ടുറങ്ങുന്ന പതിവ് ഇനിമേൽ നമുക്കു വേണ്ട'' വാണിയുടെ വാക്കുകൾ കേട്ട് സൂരജ് മേനോൻ ഞെട്ടിത്തരി ച്ചു. അയാൾ പ്രജ്ഞയുടെ ഒരു പകുതിയിൽ ഹിന്ദു പത്രവും മറ്റേ…

വട്ടത്തിലോട്ടം

സ്റ്റെഫി സോഫി

അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി. അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി. മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി. അത് പടർന്നു കയറി എടുപ്പുകൾ തെന്നി നീങ്ങുന്ന മേഘങ്ങളോട്, മനുഷ്യരുടെ കഥകൾ പറഞ്ഞു കേൾപ്പിച്ചുകൊണ്ടി…

മധുരനൊമ്പരം

തമ്പി ആന്റണി

സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവമൊന്നുമല്ല. പ്രശസ്ത ഡോക്ടർ ചതുർവേദിയാ. അതും ഭാര്യ അനിതാ പണിക്കരോട്. അനിത അത് പ്രതീക്ഷിച്ചെ ങ്കിലും അത്ര പെട്ടെന്നൊന്നും സംഭവിക്കുമെന്ന് കരുതിയില്ല. മരണം എപ്പോഴും അങ്ങനെയാണല്ലോ. നമ്മൾ പ്രതീക്ഷിക്കാത്ത പ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടിച്ചങ്ങു കയറും. രംഗബോധമില്ലാത്ത കോമാളി എന്നൊക്കെ…

ഇരുപതാം നിലയിൽ ഒരു പുഴ

ജിസാ ജോസ്

'കാൻ ഐ ഹാവ് സെക്‌സ് വിത്ത് യു' എന്നു വരെയൊക്കെ ചോദിക്കാവുന്ന ഒരു പെൺകൂട്ട് ഓഫീസിലുണ്ടാവുന്നതെല്ലാം കൊള്ളാം. പ്രത്യേകിച്ച് ഒരു സെയിൽസ് മാനേജരുടെ തിരക്കുകൾ ക്കിടയിൽ, മടുത്തും മുഷിഞ്ഞുമുള്ള അനേകം കാത്തിരിപ്പുകൾ ക്കിടയിൽ വാട്‌സ്ആപ്പിൽ തിരക്കിട്ടു ടൈപ്പു ചെയ്തയയ്ക്കൽ, മറുപടിക്കു വേണ്ടി അല്പം വെപ്രാളത്തോടെ കാത്തിരിക്കൽ അതൊക്കെ ഒരു…

ബുദ്ധനും വ്യാളിയും

ഷീബ ഇ. കെ.

തൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിശദാംശങ്ങളിലേക്കാണ് റിപ്പോർട്ടർ ക്ഷണിക്കുന്നത്. തലേന്ന് ഒരുപാടു വൈകിയാണ് ഉറങ്ങിയത്. അപ്പോഴും ടി.വി.യിൽ ഇതേ വാർത്തയുടെ മറ്റൊരു ദൃശ്യമായിരുന്നുവെന്നു മാത്രം. നിദോ…

മരണാനന്തരം

അനിൽ കുറ്റിച്ചിറ

രാവിലെ ദിനപത്രത്തിലെ ചരമക്കുറി പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും മറ്റ് അസുഖകരമായ വർത്തമാന ങ്ങൾ, പുസ്തകച്ചന്ത ഉദ്ഘാടനം, ആദിവാസി മർദനം, സ്ത്രീപീഡനം ഇവയേക്കാൾ നിറം കുറഞ്ഞതെങ്കിലും ചരമ അറിയിപ്പുകൾക്ക് അടുക്കും ചിട്ടയുമു ണ്ടായിരുന്നു.…

രാത്രിയിൽ സംഭവിക്കുന്നത്

വിനു എബ്രഹാം

ഞാൻ കഥാപാത്രം. രവി പുത്തൂരാൻ എന്ന കഥാകൃത്ത് എഴുതുന്ന ഏറ്റവും പുതിയ കഥയിലെ പ്രധാന കഥാപാത്രം. അല്ല... കഥാപാത്രമാ ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ വരട്ടെ. ഇനിയും കഥാകൃത്തിന് എന്നെ ശരിക്കും വഴങ്ങിക്കിട്ടിയിട്ടില്ല. അയാ ൾക്കും എനിക്കും ഇടയിൽ ഇപ്പോഴും ഒരു മഞ്ഞുമറയുണ്ട്. സർഗാത്മകത യുടെ ടോർച്ചടിച്ച് ആ…

ബ്രഹ്മചാരിയുടെ കാമുകി

സി.പി. കൃഷ്ണകുമാർ

മനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ് മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും ഊഷ്മളതയും ഒടുങ്ങാത്ത ആവേശവും നിറഞ്ഞ അങ്ങയുടെ പ്രേമത്തിന് അർഹ ഞാൻ മാത്രമാണ്. കൂട്ടുകാരീ, ചെറുപ്പത്തിൽ ഞാൻ…