മേരിയുടെ മൗനമുദ്രകൾ

കണക്കൂർ ആർ. സുരേഷ്‌കുമാർ

''തോമാച്ചൻ ഒരാണല്ലച്ചോ....'' മേരി കുമ്പസാരക്കൂട്ടിനുള്ളിലെ ചെവിയിലേക്ക് മെല്ലെ ഓതുമ്പോൾ കുരിശിൽ ഒരു പിടച്ചിലുണ്ടായി. ഫാദർ കല്ലൂപ്പറമ്പൻ പ്രധാന അദ്ധ്യാപകൻ ആയ സ്‌കൂളിൽ തന്നെയാണ് മേരിക്ക് തൂപ്പുജോലി. ഇരുനിറത്തിൽ, മെല്ലിച്ച ദേഹവുമായി ചൂലും കുട്ടയും കൈകളിലേന്തി രാവിലെ തന്നെ സ്‌കൂളിൽ എത്തിച്ചേരുന്ന മേരിയുടെ കണ്ണുകളിൽ അസാമാന്യ മായ ഒരു തിളക്കം…

ദൈവത്തിന്റെ കൈ

സുരേഷ് വർമ

അകാരണമായ ഒരസ്വസ്ഥത അലക്‌സ് മാത്യുവിനെ പൊതിഞ്ഞുനിന്നു. ഇത് ലോകമെമ്പാടുമുള്ള റണ്ണിംഗ് സ്റ്റാഫിനു മാത്രം അനുഭവപ്പെടുന്ന ഒരു തരം ഉൾതരംഗം ആണ്. അനിവാര്യമായ ദുരന്തത്തിന്റെ പുകപടലങ്ങൾ ഉയർത്തി അത് അവന്റെ മസ്തിഷ്‌കത്തിൽ മണിക്കൂറുകളോളം ചൂളം വിളിക്കും. അത്തരം ദിവസങ്ങളിൽ അഹിതമായത് സംഭവിക്കുക തന്നെ ചെയ്യും. ഇതിനെ വെറും യാദൃച്ഛികം എന്ന്…

ഒരു പരിണാമ സിദ്ധാന്തം: മാളുവിൽ നിന്നും മാളുവിലേക്ക്

റോസിലി ജോയ്

ഇളംപച്ച പളുങ്കു മുന്തിരിക്കുലയിൽ തൂങ്ങിയാടുന്ന കീ ചെയിനിൽ കൊരുത്ത ബെദ്‌ലേഹമിന്റെ മൂന്നാം നിലയുടെ താക്കോൽ ഏല്പിച്ചു കൊണ്ട് ചാണ്ടിച്ചായൻ പറഞ്ഞു. ഈ മൂന്നാം നില ഞങ്ങൾ കുടുംബമായി അവധിക്കു വരുമ്പോൾ താമസിക്കാൻ തന്നെ പണിതതാ. പക്ഷെ, ആളില്ലാതെ പൊടീം മാറാലേം പിടിച്ചു കെടക്കെണേൽ ഭേദം ആരെങ്കിലും താമസിക്കുന്നത് തന്നാ...…

ആണവബോധമില്ലാത്ത രസതന്ത്രകാമുകി

എസ്.എ. ഷുജാദ്

''ഞങ്ങൾ ആണവനിലയത്തിൽ പോയിമടങ്ങവെ കയ്യിൽ ഒരു ലഘുലേഖയുമുണ്ടായിന്നു. നാട്ടിലെത്തുമ്പോൾ അവിടെയെല്ലാം വൈദ്യുതി നിലച്ചിരിക്കുന്നു. വന്നുടനെ കൊച്ചാപ്പ കിടക്കുന്ന മുറിയിലേക്കോടി. അകത്തേയ്ക്കു വലിച്ചെടുത്ത ആ അവസാന ശ്വാസത്തിന്റെ നീളം അളക്കാനാവാതെ വിശറിയുമായി അരി കിൽ നിന്നത് ഞാൻ തന്നെയാണ്. പിന്നെ നിശ്ശബ്ദമായി ഗോളാകൃതിയിൽ പുറത്തേയ്ക്ക് ഉരുണ്ടിറങ്ങിയ നിശ്വാസ വേവലാതികൾ ക്കിടയിൽ…

അപ്രൈസൽ

റിഷി വർഗീസ്

വൈകുന്നേരം കുഞ്ഞാവ ചില സഹപ്രവർത്തകരോടൊപ്പം ഓഫീസിനു പുറകുവശത്തുള്ള ഇടുങ്ങിയ നിരത്തിലെ ചായക്ക ടയ്ക്ക് മുമ്പിൽ. ചായ, സിഗരറ്റ്, സമോസ ഒക്കെയുണ്ട് പലരുടെയും കയ്യിൽ. പല കൂട്ടമായി നിന്ന് തോരാത്ത സംസാരം. ഓഫീ സിൽ ആകെ ഉള്ളതിൽ പകുതി പേരും വെളിയിലാണെന്നു തോന്നുന്നു. ചിലർ വിളർക്കെ ചിരിക്കുന്നു. മറ്റു ചിലർ…

ഗണിതകല്പിതം

ജോണി വർക്കി

ഒളിവിൽ നിന്ന് പ്രണവിനെ നിരിക്ഷിക്കുമ്പോൾ കിട്ടുന്നതായി രുന്നു രേണുകയ്ക്ക് ദാമ്പത്യം നൽകിയ ആനന്ദം. സ്വകാര്യതയിൽ തിമിർക്കുന്ന മൃഗഭാവങ്ങൾ കണ്ട്, ചപലതകളിൽ അധമത്വം ആരോപിച്ച് ഏറെനേരം നിൽക്കുമവൾ. ഒളിവിൽ നിന്നു മാത്രമവൾ പ്രണവിനെ കണ്ടു. നേരിട്ട് നിൽക്കുമ്പോഴൊക്കെ മറ്റുള്ള തെല്ലാം നോക്കിക്കാണും രേണുക. അകലെയുള്ളതും അപ്രധാനവുമായ പലതും - ഇവിടെങ്ങും…

രണ്ടാമത്തെ പോത്ത്

രാകേഷ് നാഥ്

''ജീവിതമേ...... മരണവേദന നീ എന്നേ തന്നു കഴിഞ്ഞിരിക്കു ന്നു'' ഇംഗ്മൻ ബർഗ്മാൻ (നിലവിളികളും മർമ്മരങ്ങളും) കനം കുറഞ്ഞ വഴിയായിരുന്നു. ഒരു പക്ഷേ അതൊരു രസകരമെന്നേ പറയേണ്ടൂ. ആ വഴി ഒരു രസം എനിക്കു തരുന്നു. മരണരസം. അതെങ്ങനെയാണ് നുകരേണ്ടതെന്ന് കഥാകൃത്തായ എന്റെ സംശയം. അതിപ്പോൾ ഇങ്ങനെ നീണ്ടുപോകുന്നതുകൊണ്ട് വലിയ…

അശിവസന്യാസം

തിലോത്തമ മജുൻദാർ

അതെ, അച്ഛൻ അവനോട് നഗ്നനാകണമെന്ന് പറഞ്ഞതും അവൻ ഞെട്ടി ഒരു മുളങ്കോലുപോലെ നിന്നു. അവൻ തരുണനാണ്, അമ്മ ഭുവി എന്നു വിളിക്കുന്നു, അച്ഛൻ ഭവനെന്നും. യഥാർത്ഥ പേര് ഭുവൻ. വേണമെങ്കിൽ അവനെ ഒരു കർഷകന്റെ മകനെന്നും പറയാം. ഒരു സന്യാസിയുടെ മകനെന്നും പറയാം. അതെ, ശരിയാണ്, കേൾക്കുമ്പോൾ കുറച്ചൊരു…