• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മനുഷ്യർ ലോകത്തെ മാറ്റിയത് ഇങ്ങനെയാണ്

രാജേഷ് കെ എരുമേലി April 25, 2018 0

മാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി
ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ്
സമകാലിക ജീവിത പരിസരം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
അതായത് മാർക്‌സിസത്തെ തള്ളിക്കളയണമെങ്കിലും പിൻ
പറ്റണമെങ്കിലും പുതുവായനകൾ സാധ്യമാക്കണമെങ്കിലും മാർ
ക്‌സിലൂടെ കടന്നുപോകണം. ഈ അർത്ഥത്തിൽ മാർക്‌സിസം
അതിനെ മറിച്ചിടുന്ന മറ്റൊരു ചിന്ത കടന്നു വരും വരെ ലോകത്ത്
അതിന്റെ അജയ്യത തെളിയിച്ചുകൊണ്ടേയിരിക്കും. മാർക്‌സിന്റെ
ഇരുനൂറാം ജന്മശതാബ്ദിയും മൂലധനത്തിന്റെ 150-ാം വാർഷികവും
ലോകം പല തരത്തിൽ വിശകലനം ചെയ്യുന്ന സമയമാണി
ത്. ഈ സന്ദർഭത്തിൽ തന്നെയാണ് റൗൾ പെക്ക് സംവിധാനം
ചെയ്ത ‘യംഗ് കാൾ മാർക്‌സ്’ എന്ന ചലച്ചിത്രവും ചർച്ച ചെയ്യ
പ്പെടേണ്ടത്.

മാർക്‌സിസത്തെ ലോകം വ്യത്യസ്ത തലങ്ങളിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.
ലെനിനും മാവോയും ഹോചിമിനും കാസ്‌ട്രോയും
മുതൽ അന്റോണിയോ ഗ്രാംഷി മുതൽ നെഗ്രിയും വരെയുള്ള ചി
ന്തകർ അതത് പരിസരങ്ങൾ വച്ച് മാർക്‌സിസത്തെ വികസിപ്പി
ക്കുകയാണ് ചെയ്തത്. ഇന്ത്യൻ പശ്ചാത്തലത്തിൽ മാർക്‌സിസത്തെ
പൂർണമായി തള്ളിക്കളയുകയോ യാന്ത്രികമായി വ്യാഖ്യാനി
ക്കുകയോ ചെയ്യുന്ന അപകടകരമായ സംഗതിയാണ് നിലനിൽ
ക്കുന്നത്. മറ്റേതൊരു സമൂഹത്തേക്കാളും ബഹുസ്വരമാർന്ന ഒരു
രാഷ്ട്ര സംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. അതാകട്ടെ
ജാതിവ്യവസ്ഥയാൽ കെട്ടിയുയർത്തപ്പെട്ടതും. അതായത് ഇന്ത്യൻ
സമൂഹം ജാതിയാൽ പൊതിയപ്പെട്ട വർഗമായാണ് നിലനിൽക്കുന്നത്.

ഇവിടെയാണ് ഇന്ത്യൻ സമൂഹത്തെ പഠിക്കുന്ന
തിൽ ഇവിടുത്തെ പല മാർക്‌സിസ്റ്റ്/മാർക്‌സിസ്റ്റേതര ചിന്തകരും
പരാജയപ്പെടുന്നത്. കേവലമായ വർഗ കാഴ്ചപ്പാടോ അരാഷ്ട്രീ
യതയിൽ നിർമിതമായ സ്വത്വ കാഴ്ചപ്പാടോ കൊണ്ട് ഇന്ത്യൻ സമൂഹത്തെ
വിശകലനം ചെയ്യാനാവില്ല എന്നർത്ഥം. അതുകൊണ്ടു
ഇന്ത്യയിൽ മാർക്‌സ്-അംബേദ്കർ സംവാദത്തിന്റെ സാധ്യ
തകളെയാണ് വികസിപ്പിക്കേണ്ടത്. അല്ലാതെ ഇരുവരേയും വിപരീതമായി
നിർത്തുകയല്ല വേണ്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ കലയായ
സിനിമ ലോകത്ത് പ്രത്യക്ഷപ്പെടും മുമ്പ് മാർക്‌സ് ലോകത്തോട്
വിട പറഞ്ഞു. എന്നാൽ മറ്റെല്ലാം രംഗങ്ങളിലേയും പോലെ
ചലച്ചിത്രത്തിലും മാർക്‌സിയൻ ചിന്താധാരകൾ എത്തിച്ചേ
രുകയാണുണ്ടായത്. ഇന്ന് സിനിമയെ വിശകലനം ചെയ്യുന്ന ഏറ്റവും
വലിയ ടൂളായി മാർക്‌സിസം മാറിയിട്ടുണ്ട്.

റൗൾ പെക്കും യംഗ് കാൾ മാർക്‌സും
റൗൾ പെക്ക് കാൾ മാർക്‌സിനെക്കുറിച്ച് ചലച്ചിത്രം സംവിധാനം
ചെയ്യുന്നത് യാദൃച്ഛികമായ സംഭവമല്ല. അത് അദ്ദേഹത്തിന്റെ
ചലച്ചിത്ര യാത്രയിലെ തുടർച്ചതന്നെയാണ്. ലോകത്തെ യഥാർ
ത്ഥ പ്രശ്‌നങ്ങളോട് സംവദിക്കുകയും അത് ചലച്ചിത്രമാക്കുകയും
ചെയ്യുന്ന സിനിമാപ്രവർത്തനമാണ് റൗൾ പെക്ക്. അമേരിക്കയി
ലെ വർണവിവേചനത്തിനെതിരെ നിലപാടു സ്വീകരിച്ചുകൊണ്ട്
പെക്ക് സംവിധാനം ചെയ്ത ‘ഐ ആം നോട്ട് യുവർ നീഗ്രോ’ എന്ന
സിനിമ രാഷ്ട്രീയമായ വലിയ ഇടപെടലായിരുന്നു.
ലോകത്ത് മഹാന്മാരായ നിരവധി പ്രതിഭകളെക്കുറിച്ച് സിനി
മകൾ ഉണ്ടായിട്ടുണ്ട്. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി (1983),
ജബ്ബാർ പട്ടേലിന്റെ അംബേദ്കർ എന്നീ സിനിമകൾ ഇതിൽ പ്രധാനമാണ്.
ഗാന്ധിയും അംബേദ്കറും സമകാലീനരും ഏറെ സംവാദങ്ങൾ
നടത്തിയിട്ടുള്ള വ്യക്തികളുമാണ്. ഗാന്ധിയെക്കുറിച്ചുള്ള
സിനിമ നിരവധി പേർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ
അംബേദ്കർ എന്ന സിനിമയ്ക്ക് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻപോലും
കഴിഞ്ഞില്ല.

‘യംഗ് കാൾ മാർക്‌സ്’ പൂർണമായും ഒരു രാഷ്ട്രീയ സിനിമയാണ്.
ഒരേ സമയം കാല്പനികതയെയും സമൂർത്ത ജീവിത യാഥാർത്ഥ്യത്തെയും
അവതരിപ്പിക്കാൻ റൗൾ പെക്കിന് കഴിഞ്ഞിട്ടുണ്ട്.
മനുഷ്യൻ എന്ന നിലയിൽ മാർക്‌സിന്റെ ജീവിതത്തെ യഥാർ
ത്ഥമായി ആവിഷ്‌കരിക്കുകയാണ് അദ്ദേഹം. വ്യക്തിയും സമൂഹവും
രണ്ടല്ലെന്നും ഇഴപിരിക്കാനാവാത്ത തരത്തിൽ വൈരുദ്ധ്യ
ത്തിന്റേതായ പശ്ചാത്തലത്തെ സ്വീകരിക്കുന്നവരാണ് മനുഷ്യരെന്നുമുള്ള
ഒരു ബോധ്യത്തെ ഈ സിനിമ ഉല്പാദിപ്പിക്കുന്നുണ്ട്.

മാർക്‌സിന്റെ ജീവിതത്തിലെ സംഘർഷഭരിതമായ അവസ്ഥ
കളെ മാത്രം ചിത്രീകരിച്ച് മാർക്‌സിനെ ഒരു മിശിഹയാക്കാൻ പെക്ക്
ശ്രമിക്കുന്നില്ല. മറിച്ച് പലതരം സംഘർഷങ്ങൾക്കിടയിലും തന്റെ
ദൗത്യം എന്തിലേക്കാണെന്ന ബോധ്യം ജനങ്ങളെ അറിയിക്കുക
എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
മാർക്‌സിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, പ്രത്യേകിച്ചും ചി
ന്താതലത്തിൽ നടക്കുന്ന മാറ്റങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം
ചെയ്യാൻ സിനിമയ്ക്ക് കഴിയുന്നു. അതായത് മാർക്‌സിന്റേയും
എംഗൽസിന്റേയും യൗവനകാലത്തെ അന്വേഷണങ്ങൾ എത്രമാത്രം
ആഴത്തിലുള്ളതായിരുന്നുവെന്ന ഒരു പരിശോധനയാണ് ഈ
സിനിമയെ പ്രസക്തമാക്കുന്നത്.

ആർക്കും സാധിക്കാത്ത തരത്തിൽ മുപ്പതു വയസിനുള്ളിൽ തന്നെ
ലോകത്തെ മാറ്റിമറിക്കുന്ന ഒരു ചിന്താപദ്ധതിയെ മുന്നോട്ടു
വയ്ക്കാൻ മാർക്‌സിനും എംഗൽസിനും കഴിഞ്ഞു. ഇരുവരുടെയും
ജീവിതത്തിൽ കടന്നുവരുന്ന മനുഷ്യരും ഇവിടെ പ്രധാനമാണ്.
മാർക്‌സിന്റെ ഭാര്യ ജന്നിക്കും എംഗൽസിന്റെ കാമുകി മേരിക്കും
അവരുടേതായ കർതൃത്വം സിനിമ നൽകുന്നുണ്ട്. ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’
എഴുതുന്നതിൽ ജന്നിയുടെ ഭാഗത്തുനിന്നുള്ള പൂർ
ണ സഹകരണം ഭർത്താവിനോടൊപ്പം അവർ സമൂഹത്തെയും
അഗാധമായി സ്‌നേഹിക്കുന്നതിന്റെ അടയാളമാണ്.
ജീവിതത്തിന്റെ വ്യതിരിക്തതകൾ
വായനയുടെയും ചിന്തയുടെയും അന്വേഷണത്തിന്റെയുമൊപ്പം
മദ്യപാനത്തിന്റെ മാസ്മരികമായ ലോകത്തിലൂടെ മാർക്‌സും
എംഗൽസും സഞ്ചരിക്കുന്നതും സിനിമയിലുണ്ട്. പലപ്പോഴും
മാർക്‌സിന്റെ ജീവചരിത്രകാരന്മാർ കാണാത്തതോ/കണ്ടിട്ടും ഒഴിവാക്കിയതോ
ആയ സംഭവമാണിത്. നിലവിലെ സദാചാരബോധ്യങ്ങളാൽ
നിർമിതമായ ജീവചരിത്രങ്ങളിലാണ് ഇതെന്നും കണ്ടെത്താൻ
കഴിയാത്തത്.

സോവിയറ്റ് യൂണിയന്റെ തകർച്ചയും ലോകത്തിന്റെ വിവിധ
ഭാഗങ്ങളിൽ മാർക്‌സിസത്തിനേറ്റ തിരിച്ചടിയും ചരിത്രത്തിന്റെ അന്ത്യമായും
മാർക്‌സിയൻ വിമോചന ചിന്തയുടെ തകർച്ചയായും
ലോകം കൊണ്ടാടുന്ന സമയത്താണ് ആഗോളവത്കരണം തീർ
ത്ത അപകടകരമായ ജീവിത സാഹചര്യം ‘മൂലധന’ത്തെ വീണ്ടും
കണ്ടെടുക്കുന്നതിലേക്ക് നയിച്ചത്. ‘മാർക്‌സ് തിരിച്ചുവരുന്നു’ എന്ന
തരത്തിൽ വായനകൾ സജീവമാകുന്നത് ഈ സമയത്താണ്.
എന്നാൽ മാർക്‌സിസം എല്ലാത്തിനേയും അതിജീവിച്ച് മുന്നേറുകയാണെന്നു
വളരെ നിശബ്ദമായി നവ മാർക്‌സിസ്റ്റുകൾ തിരി
ച്ചറിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ ഇത്തരമൊരു സന്ദർഭത്തെ ഉ
റപ്പിക്കുന്ന തരത്തിലുള്ള ആന്തരികബലം എങ്ങനെയാണ് മാർ
ക്‌സിയൻ ചിന്തയിലൂടെ വികസിക്കുന്നത് എന്ന അന്വേഷണം ചെ
ന്നെത്തുന്നത് ‘യംഗ് കാൾ മാർക്‌സി’ലും ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലുമായിരിക്കും.
തൊണ്ണൂറുകളിൽ മാർക്‌സിസത്തിനേറ്റ
തിരിച്ചടി ആ സൈദ്ധാന്തിക നിർമിതിയുടെ പ്രശ്‌നമല്ലെന്നും അത്
പ്രയോഗിച്ചവരുടെ സൈദ്ധാന്തിക ശൂന്യതയുടെ പ്രശ്‌നമാണെന്നും
തിരിച്ചറിയുന്നത് സമീപകാലത്താണ്. ഇവിടെയാണ് ‘യംഗ്
കാൾ മാർക്‌സ്’ രാഷ്ട്രീയമായി ദൃശ്യവത്കരിച്ചതിനെ സംവാദമണ്ഡലത്തിൽ
കൊണ്ടുവരേണ്ട സന്ദർഭം പ്രസക്തമാകുന്നത്.

എംഗൽസിനെ കണ്ടുമുട്ടുമ്പോൾ
1842 മുതലുള്ള ഒരു ദശകത്തിന്റെ ചരിത്രമാണ് പെക്ക് പറയുന്നത്.
1844-ലാണ് മാർക്‌സ് എംഗൽസിനെ കണ്ടുമുട്ടുന്നത്. ഇവരുടെയും
കണ്ടുമുട്ടൽ രസകരമായി സിനിമയിൽ അവതരിപ്പിച്ചിരി
ക്കുന്നു. ഈ കൂടിക്കാഴ്ച ലോകത്തെതന്നെ മാറ്റിമറിക്കുന്നതായി
മാറി എന്നത് ചരിത്രത്തിന്റെ നിയോഗമാണ്. സമ്പന്നനായ പരുത്തി
വ്യവസായിയുടെ മകനായിരുന്നു എംഗൽസ്. സ്വന്തം നെയ്ത്തുശാലയിലെ
കാര്യങ്ങൾ നോക്കി നടത്തുന്നത് എംഗൽസാണ്.
രാഷ്ട്രീയകാരണങ്ങളാൽ അച്ഛനോട് പല സന്ദർഭങ്ങളിലും
കലഹിക്കുന്നുണ്ട് മകൻ. കാമുകിയായ മേരിയെ നെയ്ത്തുശാലയിൽ
നിന്ന് പുറത്താക്കുമ്പോൾ അവളിലെ വിപ്ലവവീര്യം തിരിച്ച
റിയുന്ന എംഗൽസ് പിന്നീട് അവളോടൊപ്പം താമസിക്കുന്നു. കുടുംബം
എന്ന ആൺകോയ്മാസങ്കല്പത്തെ അംഗീകരിക്കാതിരിക്കുന്ന
എംഗൽസ് വിവാഹം എന്ന സ്ഥാപനവത്കരിക്കപ്പെട്ട അവസ്ഥയിലേക്ക്
പോകുന്നില്ല. മറിച്ച് അവർ ഒരുമിച്ച് ജീവിക്കുകയാണ്.
ദാരിദ്ര്യവും രോഗവും മാർക്‌സിനെയും കുടുംബത്തെയും വേട്ടയാടിയപ്പോൾ
അവർക്ക് എംഗൽസ് അയച്ചുകൊടുത്ത മണിയോർഡറാണ്
ഏറെ ആശ്വാസമായത്. മാർക്‌സാണെങ്കിൽ
ജെന്നിയോടും കാമുകിയോടും ഒരേ സ്‌നേഹം പങ്കുവിയ്ക്കുന്നയാളുമാണ്.
ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തെക്കുറിച്ചുള്ള പഠനം വായി
ച്ചതോടെയാണ് എംഗൽസിലേക്ക് മാർക്‌സ് ആകർഷിക്കപ്പെടുന്ന
ത്. പാരീസിൽ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് മാർക്‌സ് എംഗൽസിനൊപ്പം
ലണ്ടനിലെത്തുന്നത്. അവിടെ രൂപംകൊണ്ട സോഷ്യലിസ്റ്റ്
കൂട്ടായ്മയെ ഇരുവരും അഭിസംബോധന ചെയ്യുന്നുണ്ട്.

തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനാണ് ഈ
സംഘടന രൂപപ്പെട്ടതെങ്കിലും അതിന് പ്രത്യയശാസ്ത്രപരമായ
അടിത്തറയില്ലെന്നു മനസ്സിലാക്കിയതോടെ ഇരുവരും ‘ലീഗ് ഓഫ്
ദ ജസ്റ്റ്’ എന്ന ഈ സംഘടനയെ ‘കമ്യൂണിസ്റ്റ് ലീഗാ’ക്കി മാറ്റുകയാണ്.
ഇതിന്റെ തുടർച്ചയിലാണ് ‘കമ്യൂണിസ്റ്റു മാനിഫെസ്റ്റോ’
രൂപപ്പെടുന്നത്.
തന്റെ കാലത്തെ എല്ലാത്തരം ചിന്താധാരകളെക്കുറിച്ചും ആഴത്തിൽ
പഠിക്കുകയും അവയോട് സംവാദാത്മകമായി ഏറ്റുമുട്ടുകയും
ചെയ്യുന്നത് മാർക്‌സിന്റെ സ്വഭാവമായിരുന്നു. അവിടെ നി
ന്നാണ് ഫോയർ ബാഹിനെക്കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കവെ
”ചിന്തകർ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തി
ട്ടുള്ളു. അതിനെ മാറ്റുകയാണ് കാര്യം” എന്നു മാർക്‌സ് പറഞ്ഞ
ത്. അന്നുവരെ നിലനിന്ന ലോകം ഈയൊരു പ്രസ്താവനയോടെ
മാർക്‌സിനു മുമ്പും പിൻപുമായി പിളർക്കപ്പെടുകയായിരുന്നു.
ചരിത്രം എന്ന നിർമിതിയെ ചലച്ചിത്രമാക്കുമ്പോൾ
മാർക്‌സിന്റെ ജീവചരിത്രം നിരവധി പേർ എഴുതിയിട്ടുണ്ട്. ഈയൊരു
സന്ദിഗ്ധാവസ്ഥയെ പെക്ക് എങ്ങനെ മറികടന്നു എന്നത്
വളരെ പ്രധാനമാണ്. കാരണം ചരിത്രം ഒരു നിർമിതിയായി നിലനിൽക്കെതന്നെ
വീണ്ടും ആ ചരിത്രത്തെ ഏത് രീതിയിൽ ആവി
ഷ്‌കരിക്കാൻ കഴിയും, അത് എങ്ങനെ സ്വീകരിക്കും എന്നത് സംവിധായകൻ
നേരിടുന്ന വെല്ലുവിളിയാണ്. ഇവിടെ പെക്ക് വിജ
യിക്കുന്നത് ഭൂതകാലത്തിന്റെ നിർമിതിയെ മുന്നിൽ നിർത്തി വർ
ത്തമാനത്തിന്റെ ചിന്തയിലേക്ക് പ്രേക്ഷകനെ കൊണ്ടുവരുന്ന ഒരുതരം
തന്ത്രം പ്രയോഗിച്ചാണ്. അതായത് കാഴ്ചയ്ക്കുള്ളിൽ ആന്തരികമായി
നിർമിക്കപ്പെടുന്ന ഒരു മാസ്മരികത. മുന്നിൽ ഭൂതകാലം
നിൽക്കുമ്പോഴും ഉള്ളിൽ വർത്തമാനത്തിന്റെ യാഥാർത്ഥ്യ
ത്തെ നേരെ നിർത്തുന്നു. അത് യാഥാർത്ഥ്യമായി മാറുകയും ചെ
യ്യുന്നു.

മാർക്‌സിന്റെ വൈകാരികമായ ജീവിതം വലിയൊരു ചലച്ചി
ത്രകാവ്യമാക്കാൻ കഴിയുന്ന തരത്തിൽ വിശാലമായതാണ്. ആ
ജീവിതം മാത്രം പോരാ, മാർക്‌സിന്റെ സിദ്ധാന്തങ്ങൾ കൂടി അവതരിപ്പിക്കുമ്പോഴേ
ആ ജീവിതം പൂർണമാകൂ എന്ന് പെക്ക് തിരിച്ച
റിയുന്നുണ്ട്. ‘മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും എനിക്ക് അന്യമല്ല’
എന്നു പറയുന്ന രാഷ്ട്രീയ മനുഷ്യനെയാണ് പെക്ക് ഈ
സിനിമയിൽ കണ്ടെടുക്കുന്നത്. ഇത് വ്യക്തമാക്കുന്ന പല ദൃശ്യ
ങ്ങളും സന്നിവേശിപ്പിക്കാൻ സംവിധായകനു കഴിഞ്ഞു.
തന്റെ പ്രവർത്തനത്തിലൂടെ ഏറെ ചർച്ച ചെയ്യപ്പെടുകയും ജ
നപ്രിയമായിത്തീരുകയും ചെയ്ത റെയ്‌നിഷ് ദിനപത്രത്തിന്റെ പ്രവർത്തനത്തിൽ
ഭരണകൂടം ഇടപെടുന്നതിൽ നിന്നാണ് സിനിമ
ആരംഭിക്കുന്നത്. മാർക്‌സും എംഗൽസും നടത്തുന്ന സംവാദങ്ങൾ
ഈ സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട്. പ്രൂദോനും ബാക്കുനും
പോലുള്ളവർ മുന്നോട്ടു വച്ച അനാർക്കിസ്റ്റ് ചിന്തകളെ സംവാദങ്ങളിലൂടെ
പൊളിക്കാൻ മാർക്‌സിനും എംഗൽസിനും കഴി
യുന്നുണ്ട്. ഇംഗ്ലണ്ടിലെയും പാരിസിലെയും തൊഴിലാളി സമരങ്ങൾ
സിനിമയിൽ ദൃശ്യപ്പെടുന്നുണ്ട്.

എല്ലാവരും സഹോദരീ-സഹോദരന്മാരാണെന്നുള്ള ഹ്യൂമനി
സ്റ്റ് ചിന്താധാരയെ വർഗപരമായ കാഴ്ചപാടിൽനിന്ന് വിമർശന
വിധേയമാക്കുകയാണ് മാർക്‌സും എംഗൽസും. അവരുടെ അന്ന
ത്തെ കൂട്ടായ്മകളിൽ എഴുതിയിരുന്ന മുദ്രാവാക്യത്തെ തിരുത്തി
ക്കൊണ്ട് ”സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ: നി
ങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം” എന്ന വിമോചന
ആശയത്തെ സ്ഥാപിക്കുന്നതിന്റെ രാഷ്ട്രീയം സിനിമയിൽ
ആവിഷ്‌കരിക്കുന്നുണ്ട്. മാർക്‌സിന്റെ യൗവനകാലത്താണ് ‘ഫോയർബാഹിനെക്കുറിച്ചുള്ള
തിസീസുകൾ’ എഴുതപ്പെടുന്നത്. ഇതി
ലാണ് ഫോയർബാഹിന്റെ സിദ്ധാന്തം ”തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യ”മാണെന്ന്
എന്ന് മാർക്‌സ് വിശേഷിപ്പിച്ചത്. ചരിത്രപരമായ
ഇത്തരം സന്ദർഭങ്ങളെ പെക്ക് തന്റേതായ ശൈലിയിൽ അവതരിപ്പിക്കുന്നുണ്ട്.
മാർക്‌സിന്റെ ജീവിതത്തെ ദൃശ്യവത്കരിക്കുന്ന
തിനൊപ്പം സമകാലിക ലോക രാഷ്ട്രീയത്തിൽ മാർക്‌സ് എങ്ങ
നെയാണ് കടന്നു വരുന്നത് എന്നതിന്റെ സൂക്ഷ്മരാഷ്ട്രീയം കൂടി
ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമ.

Related tags : CinemaErumeliFilmYoung Karl Marx

Previous Post

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

Next Post

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും പുതിയ ദ്വീപ്

Related Articles

CinemaErumeli

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ദേശത്തിന്റെ രാവുകൾ പകലുകൾ

Erumeli

ദേശങ്ങളിൽ നിന്നും ബഹിഷ്‌കൃതരാകുന്ന മനുഷ്യർ

Erumeli

ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ ശരീരങ്ങൾ

Erumeli

മരണവും മരണാനന്തരവും ജീവനുകളോട് പറയുന്നത്

CinemaErumeli

മലയാള സിനിമ ’90: ചരിത്ര ദേശ കാലങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

രാജേഷ് കെ എരുമേലി

കെ.ജി. ജോർജിന്റെ സിനിമകളിലെ വ്യക്തി, സമൂഹം, ജീവിതം

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു പോകുന്ന പ്രണയം

ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ ഒളിഞ്ഞിരുപ്പുകള്‍

വി കെ ജോസഫ്: രാജേഷ് കെ എരുമേലി/ രാജേഷ് ചിറപ്പാട്

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ദേശത്തിന്റെ രാവുകൾ പകലുകൾ

ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ ശരീരങ്ങൾ

മനുഷ്യർ ലോകത്തെ മാറ്റിയത് ഇങ്ങനെയാണ്

ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന കറുത്ത ശരീരങ്ങൾ

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

Latest Updates

  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]
  • കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?September 19, 2023
    സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് […]
  • ചിത്ര പാടുമ്പോള്‍September 15, 2023
    ചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്‍സ്വച്ഛമാമാലാപനാര്‍ദ്രം. […]
  • ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പിSeptember 14, 2023
    രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven