• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

സജി ഏബ്രഹാം April 15, 2018 0

നോവൽ രചന തനിക്ക് പട്ടണം നിർമിക്കുന്നതു പോലെയാണെന്ന്
ഈയിടെ ഒരഭിമുഖ സംഭാഷണത്തിൽ അരുന്ധതി റോയി
പറഞ്ഞിരുന്നു. ൗദണ ഏമഢ മത ബേടഫഫ ൗദധഭഥലനും ൗദണ ഛധഭധലളറസ മത
ംളബമലള ഒടയയധഭണലലനും ഇടയ്ക്കുള്ള നീണ്ട ഇരുപതു വർഷങ്ങളെക്കുറിച്ച്
ഓർമിച്ചുകൊണ്ടാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തീർച്ചയായും ൗദണ ഏമഢ മത ബേടഫഫ ൗദധഭഥല ചെറു ചെറു കാര്യങ്ങൾ
കൊണ്ട് നിർമിച്ച ഒരു പട്ടണമായിരുന്നു. മീനച്ചിലിന്റെ ഓളപ്പരപ്പുകൾക്കിടയിൽ
പൊന്തുന്ന ചെറുമീനുകൾ, ഇടവഴിയോരങ്ങളിൽ
പൊങ്ങിപ്പൊങ്ങിച്ചാടുന്ന ചെറുപ്രാണികൾ, പ്രാന്തവത്കരിക്ക
പ്പെട്ട അധകൃതന്റെ ചെറുനിശ്വാസങ്ങൾ, വെളുത്തയുടെ ചെറുപ്രണയങ്ങൾ,
റാഹേലിന്റെ ചെറിയ കാഴ്ചവട്ടങ്ങൾ അങ്ങനെ
ചെറിയ കാര്യങ്ങളും ചെറിയ വസ്തുക്കളും കൊണ്ട് ഒരു വലിയ
നോവൽ നിർമിച്ചെടുക്കുകയായിരുന്നു അരുന്ധതി റോയി. നഗരങ്ങൾ
നിർമിക്കാൻ വളരെക്കാലം വേണ്ടിവരുന്നതുപോലെ
നോവൽ നിർമിക്കാനും സമയം ഏറെ വേണ്ടിവരുന്നു; പ്രത്യേ
കിച്ചും അത് ചെറിയ മനുഷ്യരെക്കുറിച്ചും ചെറിയ കാര്യങ്ങളെക്കുറിച്ചുമാവുമ്പോൾ.
ഈയിടെ പെൻഗ്വിൻ പുറത്തിറക്കിയ ൗദണ
ഛധഭധലളറസ മത ംളബമലള ഒടയയധഭണലലഉം ചെറുകാര്യങ്ങളുടെ കശേരുക്കളാൽ
നിർമിക്കപ്പെട്ട ഒരു സർഗാത്മക പട്ടണമാണ്. വ്യവസ്ഥി
തിയാൽ ശ്മശാനങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരും,
റൊട്ടിത്തുണ്ടങ്ങളിലേക്ക് നിരനിരയായി ഘോഷയാത്രപോലെ
നീങ്ങുന്ന ഉറുമ്പുകളും ആളൊഴിഞ്ഞ ദില്ലിയിലെ രാത്രിനിരത്തി
ലൂടെ, കല്യാണഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്ന ഒട്ടകങ്ങ
ളുടെ പാദചലനങ്ങളും, ദാൽ തടാകത്തിലെ പുരവഞ്ചികളിൽ
സ്‌നേഹിച്ചിരിക്കുന്ന പൂച്ചകളും ഒക്കെക്കൊണ്ടാണ് തന്റെ സമ്പൂർ
ണാനന്ദത്തിന്റെ മന്ത്രിസഭ അരുന്ധതി ഉണ്ടാക്കിയിരിക്കുന്നത്.
ഒരു പൊളിറ്റിക്കൽ നോവൽ എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ട
വർക്ക് അങ്ങനെയും ഒരു ട്രാൻസ്‌ജെൻഡർ പ്രതിസന്ധിയുടെ കഥയായി
കരുതുന്നവർക്ക് അങ്ങനെയും, സമകാലിക ഇന്ത്യയുടെ
നേർക്കാഴ്ചയായി കാണുന്നവർക്ക് അങ്ങനെയും കാണുവാനുള്ള
സ്വാതന്ത്ര്യം ഈ നോവൽ അനുവദിക്കുന്നു. എന്നാൽ, വ്യവസ്ഥി
തിയിലെ നിഗൂഢവും ഇരുണ്ടതുമായ ഘടനകൾ മൂലം, അടി
സ്ഥാന വർഗത്തിന്റെ, അധ:സ്ഥിതരുടെ പരമപ്രധാനമായ അവകാശങ്ങളെല്ലാം
ചെറുതും നിസ്സാരവുമായി കരുതിപ്പോകുന്ന ഒരു
സമൂഹത്തെക്കുറിച്ചുള്ള സങ്കടങ്ങൾ കൊണ്ടെഴുതപ്പെട്ട ഒരു ‘മാജ
സ്റ്റിക് ഫിക്ഷൻ’ തന്നെയാണ് അരുന്ധതിയുടെ ഈ രണ്ടാമത്തെ
നോവൽ.
ദില്ലിയുടെ വിശാലമായ ക്യാൻവാസിൽ തുടങ്ങുന്ന ഈ
നോവൽ ഗുജറാത്തിലൂടെയും കൊച്ചിയിലൂടെയും കാശ്മീരിലൂടെയും
ദണ്ഡകാരണ്യത്തിലൂടെയും വിടർന്ന് സമകാലിക ഇന്ത്യ
യുടെ പരിച്ഛേദമായി പരിലസിക്കുന്നു. ഭാഷയിലെ അസാധാരണമായ
മേധാവിത്വം കൊണ്ടും ആഖ്യാനകലയിലെ അതിശയകരമായ
സാമർത്ഥ്യംകൊണ്ടും നമ്മെ എക്കാലത്തും അത്ഭുതപ്പെടുത്തിയ
എഴുത്തുകാരിയാണ് അരുന്ധതി. ആയിരം നോവലുകളെഴുതിയ
നോവലിസ്റ്റിന്റെ കൃതഹസ്തതയോടെയാണവർ തന്റെ കഥാപാത്രങ്ങളെ
നിർമിക്കുന്നത്. ജാതിയുടെയും പ്രദേശത്തിന്റെയും
അതിരുകളെ മറികടന്ന തിലോത്തമ എന്ന തിലോ, രാജ്യാതിർത്തി
കളുടെ രേഖകളെ ഉല്ലംഘിച്ച മൂസ, ക്രൂരതയുടെ എല്ലാത്തരം സീമകളെയും
പിന്തള്ളുന്ന അമ്രിക് സിംഗ്, ആണായും പിന്നെ
പെണ്ണായും മാറിക്കൊണ്ട് ജെൻഡർ മതിലുകളെ തകർത്തിടുന്ന
അഫ്താബ് എന്ന അൻജും, മതത്തിന്റെ നിഗൂഢ ശാഠ്യങ്ങളെ
തള്ളിയൊതുക്കുന്ന സദ്ദാം ഹുസൈൻ, ഉന്മാദിനിയായി ഉജ്ജ്വലകവിതകളെഴുതുന്ന
മറിയം ഐപ്പ്, ജീവിക്കുവാൻ വേണ്ടി ഭക്ഷി
ക്കുകയും സമരം ചെയ്യുവാൻ വേണ്ടി ജീവിക്കുകയും ചെയ്യുന്ന
ഡോ. ആസാദ് ഭാരതീയ, പിന്നെ നിമ്മോ ഗൊരഖ്പുരി, ഗുപ്ത,
മാവോയിസ്റ്റ് രേവതി, ഗാർസൻ ഹൊബാർട്ട്, അണ്ണാഹസാരെ,
ഗുജറാത്ത് കാ ലല്ല…. അങ്ങനെ പ്രൗഢോജ്ജ്വലങ്ങളായ കഥാപാത്രങ്ങളാൽ
നിറയുന്ന ഈ നോവൽ ആഹ്ലാദത്തിന്റെ ഒരു
വലിയ ഭരണകൂടത്തെ വായനക്കാരനിൽ സൃഷ്ടിച്ചുവയ്ക്കുന്നു.
സമകാലിക ചരിത്രത്തിനു മുന്നിൽ ഒരു കുരുടഭക്തയെപ്പോലെ
നമിച്ചുനിൽക്കുകയല്ല അരുന്ധതി. ചരിത്രത്തെയും സമകാലിക
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഭവങ്ങളെയും പറ്റി
ഒരു ദൃക്‌സാക്ഷി വിവരണം നടത്തുകയുമല്ല അവർ; മറിച്ച് ചരി
ത്രത്തെ നിർഭയത്വത്തോടെ അഭിമുഖീകരിക്കുകയും അതിൽ നിന്ന്
സത്യത്തിന്റെ തിരി തെളിച്ചെടുക്കുകയുമാണ് ഈ പ്രതിഭാശാലി
യായ നോവലിസ്റ്റ്. ‘സമ്പൂർണാനന്ദത്തിന്റെ മന്ത്രിസഭ’ എന്നത്
നിരാകരിക്കപ്പെട്ടവരുടെ, അരികുകളിൽ വസിക്കുന്നവരുടെ,
ആണിൽ നിന്ന് പെണ്ണിലേക്ക് കൂടുമാറിയവരുടെ, ദു:ഖിതരും
പീഡിതരുമായവരുടെ, അപമാനിക്കപ്പെടുന്നവരുടെ, ഉറുമ്പുകളുടെ,
കൃമികളുടെ, ഒട്ടകങ്ങളുടെ, ആഹ്ലാദം തിരതല്ലുന്ന ജീവിതങ്ങ
ളുടെ രസതന്ത്രമാണ്. നിരന്തരം നിന്ദിതരായി ദുരന്തങ്ങളിൽപ്പെട്ട്
ജീവിക്കുമ്പോഴും ആഴത്തിൽ സ്‌നേഹിക്കുവാനും, ആനന്ദിക്കുവാനും,
സ്വപ്നം കാണാനുമുള്ള മനുഷ്യരിലെ ശേഷിയെ കഠിനമായ
ഞെട്ടലോടെ നമ്മെ ഓർമപ്പെടുത്തുന്നു അരുന്ധതി റോയിയുടെ
ഈ പുതിയ നോവൽ.

ചത്വങ്ങളും മതപരമായ വിഭാഗീയതകളും ഉല്ലംഘിച്ചുള്ള വികസനമൊന്നും
കേരളത്തിന്റെ പൊതുബോധം കൈവരിച്ചില്ലെന്നും
വിജു ക്രുദ്ധതയോടെ തുറന്നടിക്കുന്നു. ജാടകളുടെ ചീട്ടുകൾ
കൊണ്ട് മധ്യവർഗങ്ങൾ കെട്ടിപ്പൊക്കിയ മഹാകൊട്ടാരങ്ങളെയൊക്കെ
വിജു ഒരു ചിരിക്കാറ്റുകൊണ്ട് ഇതാ ഇങ്ങനെ തട്ടിയിടുന്നു:
”1960-കളിലും 1970-കളിലും ഇടതു യുവതയുടെ പുരോഗമനപരമായ
നിലപാടുകളാൽ കേരളത്തിൽ മിശ്രവിവാഹങ്ങളും
യുക്തിചിന്തയും ശാസ്ര്താവബോധത്തോടുള്ള താത്പര്യവുമൊക്കെ
ഗണ്യമായി പ്രചരിച്ചിരുന്നു. അങ്ങനെ, അന്ധവിശ്വാസങ്ങൾക്കും
അനാചാരങ്ങൾക്കുമെതിരെ ചിന്തിക്കാനും പ്രവർത്തി
ക്കാനും ഇടതുപക്ഷേതര യുവജനങ്ങൾ വരെ തയ്യാറായിരുന്നു.
എന്നാൽ ഇടതുപക്ഷം മധ്യവർഗ വ്യവഹാരങ്ങൾക്ക് അനുസൃതമായി
സ്ഥാപനവത്കരിക്കപ്പെട്ടതോടുകൂടി നവോത്ഥാന മൂല്യങ്ങ
ളുടെയും യുക്തിന്യായങ്ങളുടെയും പിടി അയഞ്ഞു. അഥവാ
അവയ്ക്ക് അച്ചുതണ്ടാവാൻ പറ്റിയ പ്രസ്ഥാനങ്ങൾ ഇല്ലാതെയായി.
അതോടെ കേരളീയ യുവത സ്വന്തം കുടുംബത്തിലേക്ക് പിൻമടങ്ങി.
കുടുംബത്തിന്റെ മൂല്യസംഹിതയും ആചാര വ്യവഹാരവും
നിശ്ചയിക്കാൻ ജാതിക്കും മതത്തിനും എളുപ്പമായി. പാരമ്പര്യ
വ്യവഹാരങ്ങൾ തിരിച്ചുവരവ് നടത്താൻ തുടങ്ങി എന്നു സാരം”
(പുറം: 60).
വിഭാഗീയതയുടെ കാമുകരായ കേരളീയരുടെ സമൂഹത്തെ
അപഗ്രഥിക്കാൻ ലൂയി അൽത്തൂസറിന്റെയും മാർട്ടിൻ ഹൈഡഗ്ഗ
റുടെയും തത്വചിന്താപരമായ ആശയങ്ങളെ അളവറ്റ രീതിയിൽ
പ്രയോഗിച്ചതുകൊണ്ടുണ്ടായ ചില പോരായ്മകളെ ഒഴിച്ചുനിർ
ത്തിയാൽ, ഗംഭീരവും പ്രൗഢവുമാണ് ഈ പുസ്തകം. കേരളീയ
സമൂഹത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്ന
വർക്ക് ഈ ഗ്രന്ഥം ഉജ്ജ്വലമായ ഒരുപഹാരമാണ്.

ന്യായവിധിയിലെ മായ

നമ്മുടെ കോടതികൾ പുറപ്പെടുവിക്കുന്ന ന്യായവിധികളിൽ
കവിതയും തത്വചിന്തയും ഇതിഹാസങ്ങളിൽ നിന്നുള്ള ഈരടി
കളും കടന്നുവരുന്നത് ഇമ്പമുള്ള കാഴ്ചകളാണ്. ന്യായാധിപന്മാർ
നിയമാവലികളുടെ കാർക്കശ്യം നിറഞ്ഞതും പരുപരുപ്പുള്ളതുമായ
ലോകത്തു മാത്രം കഴിയുന്നവരല്ലെന്നും മാനവികതയെ
സമ്പുഷ്ടമാക്കുന്ന കലയുടെയും സാഹിത്യത്തിന്റെയും തത്വചിന്ത
യുടെയും ആത്മീയചിന്തകളുടെയും സൂര്യമുദ്രകളെ ഉള്ളിലേറ്റുന്ന
വരുമാണെന്ന് ഇവരുടെ വിധിന്യായങ്ങൾ പ്രഖ്യാപിക്കുന്നു. 2017
ഒക്‌ടോബർ 19-ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്,
താൻ വിവാഹം ചെയ്ത കണ്ണൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടാൻ
കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് എന്നയാൾ നൽകിയ
ഹർജി അനുവദിച്ചുകൊണ്ട് നടത്തിയ സുപ്രധാനമായ വിധി
ന്യായം തുടങ്ങുന്നത്, ”സ്‌നേഹത്തിന് അതിർവരമ്പുകളില്ല….”
എന്നു തുടങ്ങുന്ന പ്രശസ്തമായ അമേരിക്കൻ കവിതയിലെ വരി
കൾ ഉദ്ധരിച്ചുകൊണ്ടാണ്. അമേരിക്കൻ കവിയും മനുഷ്യാവകാശ
പ്രവർത്തകയുമായ മായ ആഞ്ചലോയുടെ പ്രശസ്തമായ വരികളാണ്
ജസ്റ്റിസുമാരായ വി. ചിദംബരേഷും സതീഷ് നൈനാനും
ഉദ്ധരിച്ചത്. ആ കവിത ഇങ്ങനെ ആരംഭിക്കുന്നു:
‘ാമവണ റണഡമഥഭധലണല ഭമ ഠടററധണറല,
ധള നഴബയല ദഴറഢഫണല, ഫണടയല തണഭഡണല,
യണഭണളറടളണല ശടഫഫല ളമ ടററധവണ ടള ധളല
ഢണലളധഭടളധമഭ തഴഫഫ മത ദമയണ…’
അതിരുകൾക്കതീതമായി മാനവികതയുടെ കൊടി ഉയർത്തി
പ്പിടിച്ച കവിയാണ് മായ ആഞ്ചലോ. കറുത്തവന്റെ ആത്മാഭിമാനത്തെ
അക്ഷരങ്ങളിലൂടെ വീണ്ടെടുത്ത വീറുറ്റ ഈ മനുഷ്യാവകാശപ്പോരാളിയുടെ
കവിതാശകലംതന്നെ നമ്മുടെ ന്യായാധിപന്മാർ
ഉദ്ധരിച്ചത് അവരുടെ ഉന്നതമാർന്ന മനുഷ്യാവകാശ ബോധങ്ങൾക്ക്
തെളിവാണ്. കലയും സാഹിത്യവും ആത്യന്തികമായി
മനുഷ്യത്വത്തെ മഹത്വത്തിലേക്ക് വളർത്തുകയും മാനവികതയുടെ
മഹനീയ സ്വരം ഉച്ചത്തിൽ കേൾപ്പിക്കുകയുമാണ്. വിഭാഗീ
യതയും വർഗീയചിന്തകളും മനുഷ്യഹൃദയങ്ങളിലേക്ക് ആവോളം
വിഷം പമ്പു ചെയ്ത് കയറ്റുന്ന ഇക്കാലത്ത് ഇതിനെതിരെ
ശ്രദ്ധേയമായ വിധികൾ പ്രസ്താവിക്കുന്ന ന്യായാധിപന്മാർ കവിതയുടെ
സ്‌നേഹജലം പങ്കിടുന്നത് അവരെ മനുഷ്യരെന്ന നിലയിലും
ന്യായാധിപന്മാർ എന്ന നിലയിലും മഹത്വമുള്ളവരാക്കുന്നു.
ശാസ്ര്തത്തിൽ കല ലയിക്കുമ്പോഴുണ്ടാകുന്ന സൗന്ദര്യം അപാരമാണ്.
എന്നാൽ നിയമത്തിൽ കല ലയിക്കുമ്പോഴുണ്ടാകുന്ന
സൗന്ദര്യം അതിനേക്കാൾ അപാരമാണെന്ന് ഞാനിപ്പോഴറിയുന്നു.
പ്രിയപ്പെട്ട വിധികർത്താക്കളെ അളവറ്റ ആദരവ് ഞാൻ നിങ്ങൾക്ക്
അർപ്പിക്കുന്നു.
പരിഭാഷയുടെ ചാരുത
മലയാളിക്ക് ഏറെ സുപരിചിതനായ ഇംഗ്ലീഷ് എഴുത്തുകാരനാണ്
ഡി.എച്ച്. ലോറൻസ്. വിക്‌ടോറിയൻ ധാർമികതയുടെ അടി
ക്കല്ലുകളെ മഹാഭാവനയുടെ വജ്രായുധം കൊണ്ട് തകർത്ത ഈ
പ്രതിഭാശാലി തന്റെ ജീവിതത്തെ ധീരത നിറഞ്ഞ സർഗാത്മക
കലാപമാക്കി മാറ്റി. ‘ലേഡി ചാറ്റർലിയുടെ കാമുകൻ’ ലോറൻ
സിന്റെ പ്രസിദ്ധിയെ പെട്ടെന്ന് പടർത്തി. പാതിമനസ്സ് പോണോഗ്രാഫിക്
ആയ മലയാളിയുടെ നാട്ടിൽ ഈ നോവൽ ഒരു കാട്ടുതീ
പോലെയാണ് കത്തിപ്പരന്നത്. ധാർമികതയുടെ പവിത്ര സങ്കേ
തങ്ങളിലേക്ക് ഡി.എച്ച്. ലോറൻസ് അപ്രതീക്ഷിതമായി എറിഞ്ഞ
ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ മനുഷ്യമനസ്സിലെ അധാർമികതയുടെ
മുഷിഞ്ഞ അടിയുടുപ്പുകൾ പ്രത്യക്ഷങ്ങളായി. ഉപരോധത്തി
ന്റെയും നിരോധനങ്ങളുടെയും വ്യാജ നാടകങ്ങളെയൊക്കെ മറി
കടന്ന് നോവൽ വൻകരകളിലെല്ലാം പടർന്നു. നിർഭാഗ്യവശാൽ
ഈ നോവലിന്റെ പേരിൽ മാത്രം അറിയപ്പെടാൻ ലോറൻസ് വിധി
ക്കപ്പെട്ടു. അത് തീർച്ചയായും ചരിത്രത്തിലെ അന്യായമായിരുന്നു.
അതിനേക്കാൾ മികച്ച അദ്ദേഹത്തിന്റെ പല നോവലുകളും ഈ
ശ്ലീലാശ്ലീലങ്ങളുടെ കൺകെട്ടുകളികൾക്കിടയിൽ ശ്രദ്ധിക്കപ്പെ
ടാതെ പോയി.

ലേഡി ചാറ്റർലിയുടെ പുടവത്തുമ്പഴിയുന്നതു നോക്കിയിരുന്ന
മലയാളിക്ക് ഡി.എച്ചിന്റെ പല ഉജ്ജ്വല രചനകളും അപരിചിതങ്ങളായിരുന്നു.
വന്യമായ ഭാവനയുടെ ആകാശവിതാനങ്ങൾ തുറന്നിടുന്ന
‘ൗദണ ബടഭ ശദമ ഢധണഢ’ പോലുള്ള ഡി.എച്ചിന്റെ ക്ലാസിക്
രചനകൾ അതുകൊണ്ടിവിടെയാരും കാണാതെ പോയി. ഉയർ
ത്തെഴുന്നേറ്റ ജീസസ് ജീവിതത്തിലേക്ക് തിരികെ വന്ന് തീവ്രവും
മായികവുമായ അനുഭവങ്ങളിൽ പങ്കാളിയാകുന്നത് ഉജ്ജ്വലമായി
ഭാവന ചെയ്യുന്ന ഈ ഗംഭീരമായ നോവൽ ഇപ്പോൾ മലയാളത്തി
ലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നു (പരേതൻ,
മാതൃഭൂമി ബുക്‌സ്). ബൈബിളിന്റെ വെളിച്ചം അകതാരിൽ നിറച്ച
നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനാണ്
ഇതിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. തെളിഞ്ഞ പാടങ്ങളിൽ
നീന്തുന്ന പരൽമീനുകളുടെ കാന്തിയാണ് ബാലകൃഷ്ണന്റെ ഗദ്യ
ത്തിന്. ലോറൻസിന്റെ നോവലിനോട് നിർവ്യാജമായ കൂറും
ആത്മാർത്ഥതയും പുലർത്തിക്കൊണ്ടാണ് ആയുസ്സിന്റെ പുസ്തകകാരൻ
നോവൽ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. നോക്കൂ!
”വീണ്ടും ഉണർത്തപ്പെട്ട പഴയ നോവിൽ അവൻ തന്റെ നഗ്നത
മറന്നു. തല്പത്തിന്റെ അറ്റത്തായി അവൻ ഇരുന്നു. അവൾ
അവന്റെ കൈത്തലത്തിലേക്ക് ഒരല്പം അഭ്യംഗം പകർന്നു. എന്നിട്ട്
ഒടടപപട ഏടഭ 2018 ലടനധ 3
അവൾ അവന്റെ കൈ തിരുമ്മിയാറെ അതൊക്കെയും തിരികെ
വന്നു, ആണികളും രന്ധ്രങ്ങളും കരുണ മാത്രം വാഗ്ദാനം ചെയ്ത
അവനോടു കാട്ടിയ നീതിക്കു നിരക്കാത്ത ക്രൂരതയും. മരണവേളയിലെന്നപോലെ
അനീതിയുടെയും ക്രൗര്യത്തിന്റെയും തീവ്രവേദന
അവനിലേക്ക് തിരിച്ചെത്തി. അവളാകട്ടെ, ഇങ്ങനെ മന്ത്രിച്ചുകൊണ്ട്
അവന്റെ ഉള്ളംകൈ തിരുമ്മി. ‘ചിന്തിപ്പോയത് പുതുമാംസമാകുന്നു,
മുറിവായിരുന്നത് തികഞ്ഞ പുതുജീവിതം, ഈ മുറി
പ്പാട് വയലറ്റ് പൂവിന്റെ നേത്രം’ (പുറം: 83).
നന്ദി എഴുത്തുകാരാ, വളരെയേറെ നന്ദി
പുനത്തിൽ കുഞ്ഞബ്ദുള്ള വിട വാങ്ങി. ആധുനികതയുടെ
അംഗീകരിക്കപ്പെട്ട നിർവചനങ്ങളുടെ കളത്തിനപ്പുറത്തേക്കു
സഞ്ചരിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. സ്മാരകശിലകളും
മരുന്നും കന്യാവനങ്ങളും ആധുനികതയുടെ ഭാവുകത്വ പരി
സരങ്ങളെക്കുറിച്ചല്ല നമ്മെ ഓർമിപ്പിക്കുന്നത്. അതിനാൽ ഈ
നാടും അതിലെ മനുഷ്യരും അവരുടെ മാനസിക വ്യാപാരങ്ങളുടെ
സങ്കീർണതകളുമുണ്ട്. നമ്മുടെ മിത്തുകളുടെ അനായാസമായ
സൈക്കിൾ സവാരികൾ ഇതിൽ നാം കാണുന്നു. നമ്മുടെ വിഗ്രഹങ്ങളെയാണ്
അതിൽ അദ്ദേഹം ഭജനം പാടി ഉണർത്തുന്നത്.
പാതി പോണോഗ്രാഫിക് ആയ മലയാളമനസ്സ് അദ്ദേഹത്തിന്റെ
പുസ്തകങ്ങളേക്കാൾ ആ ജീവിതമാണ് ആസ്വദിക്കാൻ ശ്രമിച്ചത്.
അതിലെ അനാർക്കിസത്തിൽ അവർ ആഹ്ലാദിച്ചു. ഇതാണ് വാസ്ത
വത്തിൽ അശ്ലീലം. ഇപ്പോൾ എഴുത്തുകാരനും അയാളുടെ ജീവി
തവും നമ്മുടെ മുന്നിലില്ല. പക്ഷെ പുസ്തകങ്ങൾ ഉണ്ടുതാനും. അത്
ഘനഗംഭീരനാദത്തോടെ ഭാവിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരി
ക്കും. കാരണം അതിനു മരണമില്ല. നാം കൃതാർത്ഥരാവുക, ഈ
വലിയ അബ്ദുള്ളയോട്.
ഭാവിയിലേക്കുള്ള സമ്മാനപ്പൊതികൾ
‘കരളലിയിക്കുന്ന ദൃശ്യം’ എന്നത് വളരെപ്പഴയൊരു ‘ക്ലീഷേ’
ആണെന്നറിയാഞ്ഞിട്ടല്ല. ‘സമകാലിക മലയാളം’ വാരികയുടെ
കുഞ്ഞബ്ദുള്ളപ്പതിപ്പിൽ (2017 നവംബർ 6) കരളലിയിക്കുന്ന ഒരു
ചിത്രമുണ്ട്, കെവിൻ ഫ്രേയർ എന്ന വിശ്രുതനായ ഫോട്ടോഗ്രാഫറുടെ.
ഒരിത്തിരി ഭക്ഷണത്തിനായി കരഞ്ഞു കൈ നീട്ടുന്ന നിരപരാധികളും
നിസ്സഹായരുമായ റോഹിംഗ്യൻ കുട്ടികളുടെയും
സ്ര്തീകളുടെയും ഈ ചിത്രത്തെ, ഒരിക്കൽകൂടി വിശേഷിപ്പിക്കട്ടെ,
‘കരളലിയിപ്പിക്കുന്ന’തുതന്നെയെന്ന്. കുറച്ചു നാൾ മുമ്പാണ്
മെഡിറ്ററേനിയൻ തീരത്തെ മണൽത്തണുപ്പിൽ തന്റെ പിഞ്ചുമുഖമമർത്തിക്കിടന്ന
അലൈൻ കുർദി എന്ന സിറിയൻ കുഞ്ഞ്
നമ്മെ ദു:ഖിപ്പിച്ചത്. ഇക്കഴിഞ്ഞ ദിനത്തിലാണ്, ഇസ്രായേലിന്റെ
തലസ്ഥാനമായ ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച പാലസ്തീനി
കളെ ആയുധങ്ങൾ കൊണ്ട് പ്രഹരിക്കവെ ഇളകിത്തെറിച്ചു പോയ
ജനൽപ്പാളികളിലൂടെ ഭയചകിതനായി നിൽകക്കുന്ന പാലസ്തീനി
ബാലന്റെ മുഖം നാം കണ്ടത്. എന്താണ് നാം നമ്മുടെ കുട്ടികൾക്കു
നൽകുന്ന സമ്മാനങ്ങൾ? പട്ടിണി, യുദ്ധം, കുഴിബോംബുകൾ,
മിസൈലുകൾ, പലായനങ്ങളുടെ ഇരുണ്ട ഗാഥകൾ, കണ്ണുനീരുകൾ,
മഹാവ്യാധികൾ… നാം ഇത്രമേൽ ക്രൂരരായിപ്പോകുന്നത്
എന്തുകൊണ്ടാണ്?
ആഗ്രഹങ്ങൾ, തോന്നലുകൾ
* വരണ്ടുപോയ ഗ്രാമീണ തോടുകൾ എന്നെ ദു:ഖിപ്പിക്കുന്ന
തുപോലെ സമകാലിക മലയാള കവിതകളും എന്നെ ദു:ഖിപ്പി
ക്കുന്നു. സങ്കടപ്പെടുത്തുന്ന കാഴ്ചകളിൽ നിന്ന് മുഖം തിരിച്ചു നടക്കുക
മനുഷ്യസഹജമാണല്ലോ. അതുകൊണ്ടാണ് കാക്ക, പൂച്ച,
പ്ലമേനാമ്മായി എന്നൊക്കെ എഴുതി കവിതയുടെ നാറാണക്കല്ല്
ഇളക്കുന്നവരിൽ നിന്ന് ഞാൻ ഓടിയകലുന്നത്.
* മണർകാട് മാത്യു നല്ലൊരു എഴുത്തുകാരനാണെന്ന് കരുതുന്നതിനേക്കാൾ
ആഭിചാരകർമങ്ങളിൽ വിശ്വസിക്കാനാണ് എനി
ക്കിഷ്ടം.
* കലാമണ്ഡലം ഗോപിയെന്ന ഉജ്ജ്വല പ്രതിഭ ജീവിച്ചിരിക്കുമ്പോൾ
മോഹൻലാലിനെ മഹാനടനായി ആഘോഷിക്കുകയും
ആനന്ദിനെയും സക്കറിയയെയുംകാൾ സുരാജും ദിലീപുമൊക്കെ
പ്രസിദ്ധരായിരിക്കുകയും ചെയ്യുന്ന സമൂഹത്തെക്കുറിച്ച് എനിക്ക്
ലജ്ജ തോന്നുന്നു.
* സമീപനാളുകളിൽ വായിച്ച ഏറ്റവും മോശപ്പെട്ട ചെറുകഥ
ഉറപ്പായി പറയട്ടെ, എൻ. പ്രഭാകരന്റെ ‘കളിയെഴുത്തു’തന്നെയാണ്

(മാതൃഭൂമി, 2017 ഡിസംബർ 17)

Related tags : Arundhati RoySaji Abraham

Previous Post

ശ്രീധരൻ ചമ്പാട്: സർക്കസ് കഥകളുടെ കുലപതി

Next Post

പ്രവാസിശബ്ദം പുരസ്‌കാരം കവി തിലകന്

Related Articles

Sajiവായന

സംയമനത്തിന്റെ സൗന്ദര്യശില്പം

Saji

അപ്പുറം ഇപ്പുറം: വീണ്ടും ചില ലുത്തിനിയകൾ

Saji

അപ്പുറം ഇപ്പുറം: കഥയിലെ മധുര നാരങ്ങകൾ

Saji

ദു:ഖത്തിന്റെ മൊത്തവ്യാപാരി

Saji

ജോസഫ് എന്ന പുലിക്കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

സജി ഏബ്രഹാം

ജോസഫ് എന്ന പുലിക്കുട്ടി

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven