• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അപ്പുറം ഇപ്പുറം: വീണ്ടും ചില ലുത്തിനിയകൾ

സജി എബ്രഹാം October 15, 2018 0

എൻ.എസ്. മാധവന്റെ ഓജസ്സുറ്റ ഭാഷയുടെ പ്രകാശത്തിൽ
കൊച്ചിയെച്ചുറ്റുന്ന കായൽത്തുരുത്തുകൾ ഉച്ചവെയിലിലെന്ന
പോലെ തിളങ്ങിയപ്പോൾ, മത്തേവുസാശാരിയും സന്ത്യാഗുവും
പ്രാഞ്ചിയേട്ടനും ജസീക്കയും പിലാത്തോസച്ചനും റോസിച്ചേ
ച്ചിയും കപ്പേളയും ബോണിഫേഡ് പാലവും അവിടേക്ക് നൃത്ത
ലോലരായി ഇറങ്ങിവന്നപ്പോൾ ‘ലന്തൻബത്തേരിയിലെ ലുത്തി
നിയകൾ’ എന്ന അസാധാരണ നോവൽ നമ്മെ കീഴടക്കുകയായി
രുന്നു. കൊച്ചിക്കു ചുറ്റും നാവികസേനാവ്യൂഹങ്ങളെപ്പോലെ നങ്കൂരമിട്ട
തുരുത്തുകൾ അതിലെ സാധാരണ മനുഷ്യജീവിതങ്ങളിലെ
അസാധാരണ മുഹൂർത്തങ്ങൾ, ശാന്തഗംഭീരങ്ങളായ മിത്തുകളുടെ
മിന്നലാട്ടങ്ങൾ, സമൂഹനിർമിതിയുടെ കമനീയതകൾ,
സാംസ്‌കാരികമായ ഈടുവയ്പുകൾ, ലന്തൻബത്തേരിക്കു
ശേഷം ഒരിക്കൽ കൂടി മലയാള നോവലിലേക്ക് ഇറങ്ങിപ്പോരുകയാണ്
ഈ വർഷത്തെ മാധ്യമം വാരികയുടെ വാർഷികപ്പതിപ്പിൽ
ജോണി മിറാൻഡ എഴുതിയ ‘നനഞ്ഞ മണ്ണടരുകൾ’ എന്ന രചനയിലൂടെ.
നിശ്ശബ്ദമായ പ്രണയത്തിന്റെ വിലംഭനീയമായ സഞ്ചാരപഥങ്ങളും
സാധാരണ മനുഷ്യബന്ധങ്ങളിലെ അസാധാരണമായ
ആർദ്രതയും കായൽക്കാറ്റിന്റെ നേർത്ത തണുപ്പിലൂടെ ഉന്മേഷത്തിലേക്കുണരുന്നു.
മനുഷ്യജന്മങ്ങളും സ്‌നേഹത്താലും ശണ്ഠകളാലും
മുഖരിതമാവുന്ന വീട്ടകങ്ങളും സെമിത്തേരിയിലെ
ബഹളമയമാകുന്ന മണ്ണടരുകളും ചേർന്നു നിർമിക്കുന്ന പേശീബലമുള്ള
നോവലാണ് മിറാൻഡ നമുക്കു സമ്മാനിച്ചിരിക്കുന്നത്.
വ്യഥാഭരിതമായ ആത്മാക്കളുടെ പതിഞ്ഞ ലുത്തിനിയകൾ
ഈ നോവലിന്റെ ഉൾത്തലങ്ങളിൽ മുഴങ്ങുന്നു. മേബിൾ എന്ന
സാധാരണക്കാരിയെങ്കിലും കുലീനയായ സ്ര്തീയുടെ വെടിപ്പും
വിശുദ്ധിയുമുള്ള കാഴ്ചകളിലൂടെ കഥയും കഥാപാത്രങ്ങളും
കരയും കായലും കാറ്റും കതിനാവെടിയും വളർന്നുവരുന്നു.
ലോറൻസച്ച എന്ന തന്റേടിയായ മനുഷ്യന്റെ സ്‌നേഹവും കരുതലും
കാരുണ്യവും അദ്ധ്വാനവും പ്രതാപവും അപമാനവും തക
ർച്ചയും അപകടമരണവും കൊണ്ടാണ് ജോണി ഈ നോവലിന്റെ
ദൃഢകോശങ്ങൾ നിർമിച്ചതെങ്കിലും മേബിൾ എന്ന സാധാരണ
സ്ര്തീത്വത്തിന്റെ മഹനീയമായ മുദ്രകൾ ഈ നോവലിനെ വേറി
ട്ടതും സുഭഗവുമായൊരാസ്വാദനത്തിന്റെ തലത്തിലേക്കുയർത്തുന്നു.
തനതും മഹിമയാർന്നതുമായൊരു വ്യക്തിത്വമായി ഈ സ്ര്തീകഥാപാത്രം
ഉയർന്നുനിൽക്കുന്നു. ഋജുവായ ആഖ്യാനവും ലാളിത്യ
ത്തിൽ കടഞ്ഞെടുത്ത ഹൃദ്യമായ ഭാഷയും കൊണ്ട് ഒരു ജനതയുടെ
സാമൂഹ്യവും മതപരവും സാംസ്‌കാരികവുമായ മുദ്രകളെ
ആകർഷകമായി അടയാളപ്പെടുത്തുകയാണ് ജോണി മിറാൻഡ
ഈ നോവലിലൂടെ.

സാഹിത്യ നൊബേലിൽ കരി പടരുമ്പോൾ

തുടർച്ചയായ ബലാത്സംഗങ്ങളുടെ ഭീതിയും സങ്കടവും നിറഞ്ഞൊരു
കാലത്തെയാണ് നാമിപ്പോൾ അഭിമുഖീകരിക്കുന്നത്.
ന്യായാധിപന്മാർ, ബിഷപ്പുമാർ, വൈദികർ, പൂജാരികൾ, അദ്ധ്യാപകന്മാർ,
നടന്മാർ ഇങ്ങനെ ജീവിതത്തിലെ സമസ്തയിടങ്ങളിലും
വ്യാപരിക്കുന്നവർ ഈ ദുഷ്‌കൃത്യങ്ങളിൽ കുറ്റവാളികളായി പിടി
ക്കപ്പെടുകയോ ആരോപണവിധേയരായി അന്വേഷണം നേരിടുകയോ
ചെയ്യുന്നു. ‘മാധ്യമക്കളി’, ‘ഗൂഢാലോചന’ തുടങ്ങിയ ഉഴപ്പൻ
പ്രതിരോധങ്ങളുടെ മുണ്ടോ തോർത്തോ കൊണ്ട് തെല്ലിട
മുഖം മറയ്ക്കാമെങ്കിലും ആത്യന്തികമായി മനുഷ്യന്റെ സാംസ്‌കാരിക
സമൃദ്ധിയെ പാടെ റദ്ദു ചെയ്യുകയാണ് മനുഷ്യത്വത്തിനെതിരായ
ഈ ഹീനകൃത്യം. ആറുമാസം പ്രായമായ കുഞ്ഞുങ്ങൾ മുതൽ
തൊണ്ണൂറു വയസ്സായ മുത്തശ്ശിമാർ വരെ നിർബാധം നിരന്തരം
പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇറ്റലിയിൽ അസാംഗെയും തരുൺ തേജ്പാലുമൊക്കെ ഈ
ദുഷ്‌കൃത്യത്തിൽ കുരുങ്ങിവീണതോടെ ‘മാധ്യമഗൂഢാലോചന’
എന്ന പ്രതിരോധ ഉമ്മാക്കിയൊക്കെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നു.
അധികാരവും സമ്പത്തും പദവികളും കൊണ്ട് പുരുഷാധിപത്യം
അതിന്റെ നിയുക്തവും ജീവത്സവുമായ മുഖത്തെ തെളിച്ചുകാട്ടുകയാണ്
ഈ നിന്ദ്യപ്രവൃത്തികളിലൂടെ.

ഞരമ്പുരോഗികളുടെ ഈ വലിയ കൂട്ടായ്മ നമ്മുടെ കാലത്തെ
യാകെ വല്ലാതെ നാണംകെടുത്തുകയാണ്. ഭാവിയിലെ സാഹി
ത്യചരിത്രാന്വേഷകർക്ക് ഒരു തമോഗർത്തം സൃഷ്ടിച്ചുകൊണ്ട്
ഇപ്പോൾ ഇതാ ചരിത്രത്തിലാദ്യമായി ബലാത്സംഗം മൂലം സാഹി
ത്യത്തിനുള്ള നൊബേൽ സമ്മാനം പോലും പ്രഖ്യാപിക്കാതെ
സ്വീഡിഷ് അക്കാഡമി യോഗം പിരിഞ്ഞിരിക്കുന്നു. പ്രശസ്ത എഴു
ത്തുകാരിയും സാഹിത്യ നൊബേൽ പുരസ്‌കാരം നിർണയിക്കുന്ന
സമിതിയിലെ അംഗവുമായ കാതറീന ഫ്രോസ്റ്റെൻസന്നിന്റെ ഭർ
ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ് ആർനോൾട്ടിനെതിരെ
ഒരു സ്ര്തീ ലൈംഗിക പീഡന പരാതി ഉന്നയിച്ചപ്പോഴേ ഈ വർ
ഷത്തെ സാഹിത്യ നൊബേൽ പുരസ്‌കാര പ്രഖ്യാപനം അനിശ്ചി
തത്വത്തിലായിരുന്നു. കേരളത്തിലെപ്പോലെ, രാഷ്ട്രീയക്കാരിലൂടെ,
ഭരണനേതൃത്വത്തിലൂടെ അന്വേഷണസംഘത്തെ സ്വാധീ
നിച്ച് വാദിയെ പ്രതിയാക്കുന്ന അതിമനോഹരമായ ജാലവിദ്യ
യൊന്നും യൂറോപ്പിൽ ചെലവാകാത്തതു മൂലം സ്റ്റോക്‌ഹോമിലെ
ജില്ലാക്കോടതി പ്രതിയായ ഫ്രഞ്ച് പടംപിടിത്തക്കാരനെ എടുത്ത്
രണ്ടു വർഷത്തേക്ക് അകത്തിട്ടു. സ്വീഡിഷ് അക്കാഡമിയുടെ
അകത്തളങ്ങളിൽ നിർബാധം മേഞ്ഞുനടന്നിരുന്ന ഈ വെളുത്ത
ഗോവിന്ദച്ചാമിക്കെതിരെ പതിനെട്ടോളം സ്ര്തീകളാണ് ഇതുവരെയും
പരാതിപ്പെട്ടിട്ടുള്ളത്. ഇയാൾക്കെതിരെ ആരോപണമുയർ
ന്നപ്പോഴേ ‘പോലീസ് അന്വേഷിക്കട്ടെ’, ‘കോടതി വിധി വരട്ടെ’,
‘ആയിരം കുറ്റവാളികൾ…’ എന്നിത്യാദി ബ്ലാ ബ്ലാ അടിക്കാതെ ഏഴ്
അക്കാഡമിയംഗങ്ങളാണ് ഉടനെതന്നെ പ്രതിഷേധസൂചകമായി
രാജി വച്ച് പുറത്തുപോയത്. തുലാസിന്റെ തട്ടിൽ തട്ടിൽ സത്യസന്ധതയും
ധാർമികതയും താഴ്ന്നുനിന്നപ്പോൾ സ്വീഡിഷ് അക്കാഡമി
സാഹിത്യ നൊബേൽ പ്രഖ്യാപനംതന്നെ ഉപേക്ഷിച്ച് തങ്ങ
ളുടെ കൈ കഴുകി വെടിപ്പുവരുത്തി. അങ്ങനെ ലോകമഹായുദ്ധകാലത്തു
മാത്രം ഏർക്കും നൽകാതിരുന്ന സാഹിത്യ നൊബേൽ
പുരസ്‌കാരം ഈ വർഷം ആർക്കും പ്രഖ്യാപിക്കാതെയായി.
ബലാത്സംഗം ചരിത്രത്തിലെ ഏറ്റവും വലിയ വിനയായി അത്യുന്നതമായ
ഈ പുരസ്‌കാരത്തെ ചുറ്റിപ്പിണഞ്ഞിരിക്കുന്നു.
ഇത്തരം ഹീനകൃത്യങ്ങളെ ഒരു കുട്ടിക്കളിയായി മാറ്റി വാട്‌സാപ്പിൽ
അതിനേക്കാൾ ഹീനമായ കമന്റുകളാക്കി രതിനിർവേദം
കൊള്ളാതെ കുറ്റവാളിയെ ഉടനടി നിയമാനുസൃതം ശിക്ഷിച്ചുകൊണ്ട്
നീതിന്യായ കോടതി ഉണർന്നുപ്രവർത്തിക്കുന്നുവെന്നു
കൂടി നാമറിയുന്നു.

തോറ്റു തോറ്റു പോകുന്നവർ

ബലാത്സംഗവും രതിയും പൊതുസ്ഥല ചുംബനവും തെറി
വാക്കുകളും എല്ലാം ചേർന്ന് വലിയൊരു ബ്ലൂഫിലിമാക്കി കേരളീയ
സമൂഹത്തെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുനു. അല്ലെങ്കിൽ
നോക്കൂ, എത്രമാത്രം അശ്ലീല കമന്റുകളാണ് നമ്മുടെ
സ്ര്തീകൾ ദിവസവും കേൾക്കേണ്ടിവരുന്നത്. ക്രൈസ്തവരുടെ പ്രാർ
ഒടടപപട മഡള 2018 ബടളളണറ 14 2
ത്ഥനാവേളകളിൽ ഇങ്ങനെയൊരു ബൈബിൾ ഉദ്ധരണി കേൾ
ക്കാറുണ്ട്: ”എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടി
യാൽ അവരുടെ മധ്യേ ഞാൻ എഴുന്നെള്ളിവരുമെന്ന് അരുളിച്ചെയ്തവനായ
കർത്താവേ”. അതുപോലെ ജാതി മത വർഗ വർണ
രാഷ്ട്രീയ കുലമഹിമ ഭേദമില്ലാതെ രണ്ടോ മൂന്നോ മലയാളികൾ
ഒത്തുകൂടിയാൽ അവരുടെയിടയിലേക്ക് സ്ര്തീയുടെ ശരീരഭാഗങ്ങൾ
ദൃക്‌സാക്ഷി വിവരണങ്ങൾ പോലെ മറയൊന്നുമില്ലാതെ എഴുന്നെള്ളിവരുന്നു.
ആ ഭാവത്തിന്റെയും അശ്ലീലതയുടെയും എല്ലാ അതി
രുകളും ലംഘിക്കുന്ന ഇത്തരം കമന്റുകൾ നാം എത്രമേൽ ജീർ
ണിച്ച ഒരു ജനതയാണെന്ന് തെളിവു നൽകുന്നു. വീട്ടകങ്ങളിലും
പൊതുവിടങ്ങളിലും അവിരാമം ഈ അധമ സംസ്‌കാരം സ്ര്തീകൾ
നേരിട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യകരമായ സ്ര്തീ പുരുഷ ബന്ധ
ങ്ങൾ നിലനിൽക്കാത്തതും സംസ്‌കാരശൂന്യവും വികൃതവുമായ
അന്തരീക്ഷം നിലനിൽക്കുന്നതും സ്ര്തീകൾ, കോലാട് എന്ന കഥയിൽ
മാധവിക്കുട്ടി എഴുതിയതുപോലെ കേവലം വാല്യക്കാരികളായി
മാത്രം ഗണിക്കപ്പെടുന്നതും തെറിപ്പദങ്ങൾ സുഗമമായി
കൈമാറ്റം ചെയ്യപ്പെടുന്നവയുമാണ് മിക്ക കേരളീയ വീട്ടകങ്ങളും.
ആദരവിന്റെയും സ്‌നേഹത്തിന്റെയും പദകോശങ്ങൾ അവിടെ ദുർ
ലഭമാണ്. കേവലം ഉപഭോഗ വസ്തുവായി മാത്രം സ്ര്തീ അവിടെ
ജീവിതമുന്തുന്നു. വീടിന്റെ വലിയൊരു പരിച്ഛേദം തന്നെയായ
പുറംലോകത്തും അവൾ സദാ നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
”ഞെരുക്കിയുടച്ചല്ലോ
നിന്നെ ഞാൻ വീണ്ടും വീണ്ടും
പരുഷവിചാരത്തിൽ
വാക്കിനാൽ പ്രവൃത്തിയാൽ”
എന്ന് വൈലോപ്പിള്ളി എഴുതിയതുപോലെ എത്രമേൽ
പരിഷ്‌കൃതമെന്ന മേനിനാട്യങ്ങൾക്കടിയിലും നിരന്തരമായി
ഞെരുങ്ങിയുടയ്ക്കപ്പെടുകയാണ് സ്ര്തീജന്മം.

ഭർത്താവും അയാളുടെ നാലു കൂട്ടുകാരും ചേർന്ന് തന്റെ വീട്ടി
ലിരുന്ന് ആവോളം മദ്യപിക്കുകയും ലഹരിയുടെ തിമർപ്പിൽ തന്റെ
മുലയുടെ വലുപ്പത്തെക്കുറിച്ച് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും
ചെയ്യുന്നതിൽ സഹികെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങുന്ന ‘ലത’
എന്ന ഉദ്യോഗസ്ഥയായ വീട്ടമ്മയിലൂടെ മധ്യവർഗ കേരളീയ വീട്ടകങ്ങളിലെ
അശ്ലീലവും ജുഗുപ്‌സാവഹവുമായ ജീർണാവസ്ഥയെ
തുറന്നിടുകയാണ് മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ ‘അവളാര്’
എന്ന ചെറുകഥയിലൂടെ കെ. രേഖ ചെയ്യുന്നത്. ഉപഭോഗ
സംസ്‌കാരം നമ്മുടെ കുടുംബങ്ങളെയെല്ലാം വളഞ്ഞിട്ടാക്രമിച്ചുകൊണ്ട്
അതിനുള്ളിലെ എല്ലാ മാനുഷിക മൂല്യങ്ങളെയും ഹൃദ്യ
ബന്ധങ്ങളെയും അനായാസം റദ്ദദു ചെയ്തുകൊണ്ടിരിക്കുന്നു. ഉപഭോഗത്തിന്റെ
ആനന്ദപരതയിൽ പുരുഷന്റെ വാക്കും പ്രവൃ
ത്തിയും പരുഷവും ഹീനവുമാകുന്നത് സാംസ്‌കാരികാധ:പതന
ത്തിന്റെ തീവ്രത കൂട്ടുന്നു. പരിഷ്‌കൃതരെന ന് കൂടുതൽ കൂടുതൽ
ഭാവിക്കുന്തോറും അത്രയേറെ അതിന്റെ വിപരീതമായ ആഴത്തിൽ
നാം കൂടുതൽ ചെറ്റകളായി മാറിക്കൊണ്ടിരിക്കുന്നു. വീടിന്റെ ഒരു
പാതിയിൽ ഭർത്താവും ചങ്ങാതിമാരും മദ്യത്തിൽ മുഴുകി അശ്ലീല
സംഭാഷണങ്ങളിൽ രസിക്കുകയും മറുപാതിയിൽ കുട്ടികൾ
ഐസ്‌ക്രീം നുണഞ്ഞും തല്ലുപിടിച്ചും ആഹ്ലാദിക്കുകയും ചെയ്യുന്നു.
ഈ അസംബന്ധ ലോകത്തിൽ വീട്ടമ്മ ഉരുകിത്തീരുന്നു.
‘ഭയം ഭയം മാത്രമടിമ ഞാൻ, തോറ്റു കുനിഞ്ഞിരിക്കുന്നു, മുതുകിൽ
നിൻ ചാട്ടയുലച്ചു കൊള്ളുക’ എന്ന് വിജയലക്ഷ്മി ക്ഷോഭിച്ചതുപോലെ
മരണമെന്ന അവസാനത്തെ ചാട്ടയടിക്കായി ലത ഒരുങ്ങുന്നു.
നിഷേധങ്ങൾക്കും വാക്കിന്റെ അശ്ലീലമായ കഠാരകൾക്കും
നിന്ദാഭരിതമായ ചുറ്റുവട്ടങ്ങൾക്ക് കാമത്തിന്റെ അസംബന്ധ
നോട്ടങ്ങളാൽ വികൃതമായ പൊതുവിടങ്ങൾക്കും പീഡനങ്ങൾക്ക്
വിധേയമാക്കപ്പെടുന്ന തൊഴിലിടങ്ങൾക്കുമിടയിൽ വീണ്ടും വീണ്ടും
തോറ്റു തോറ്റ് ഒടുവിൽ അവസാനത്തെ തോൽവിയിലേക്ക് വീണുപോവുകയാണ്
പെണ്ണിന്റെ സ്വത്വവും മാനവും.

അവസരോചിതമായ ഇടപെടലുകൾ

ഈ വർഷം പുറത്തിറങ്ങിയ ഓണപ്പതിപ്പുകൾ പതിവുപോലെ
കഥകളും കവിതകളും നോവലുകളുമൊക്കെക്കൊണ്ട്
നിബിഡമാണ്. എന്നാൽ ഉയർന്ന നിലവാരത്തിലുള്ള നിരൂപണ
ങ്ങളോ ലേഖനങ്ങളോ അപൂർവമാണ്. സൈദ്ധാന്തികത വലിയ
ഭാരമായും ജ്ഞാനദീപ്തി ഒരു മഹാശല്യവുമായിത്തോന്നാൻ തുട
ങ്ങിയിട്ട് കുറെ നാളായിരിക്കുന്നു മലയാളികൾക്ക്. ആളുകൾക്ക്
വേണ്ട ചരക്ക് വിപണിയിലേക്കെത്തിക്കുന്ന വ്യാപാരിയുടെ മനസ്സാണ്
പത്രാധിപന്മാർക്കും. നിലനില്പിന്റെ സുവിശേഷം നിൽക്കുമ്പത്
ജനപ്രിയതയിലാണെന്ന് ആശയത്തേക്കാൾ അമരത്വം
ആമാശയത്തിനു നൽകുന്ന ഈ വരേണ്യർ കരുതുന്നുണ്ടാവാം.
മുതലിറക്കുന്ന മുതലാളിയുടെ ലാഭേഛയിൽ നല്ല പത്രാധിപന്മാർ
ഞെരുങ്ങി ഞെരുങ്ങി വിട്ടുവീഴ്ചയുടെ സന്തോഷഗീതികൾ പാടുവാൻ
നിർബന്ധിതരാകുന്നതുമാകാം. എന്നാലിതിനിടയിലും
ചിലതൊക്കെ വെളിച്ചം കാണുന്നു. ‘ഗുജറാത്താനന്തര മലയാള
കഥയിൽ സംഭവിക്കുന്നത്” എന്ന ഡോ. കെ.ബി. ശെൽവമണി
യുടെ ലേഖനം ‘പ്രസാധകൻ’ മാസികയുടെ ഓണപ്പതിപ്പിൽ
വന്നത് സന്തോഷപ്പെടുത്തുന്നതാണ്. ഗുജറാത്തിലെ വംശഹത്യ
യ്ക്കുശേഷം മലയാളകഥയിൽ സംഭവിച്ച സർഗാത്മകമായ ഉണ
ർവും വ്യതിയാനവും സൂക്ഷ്മമായി വിലയിരുത്തുകയാണ് ശെൽ
വമണി. എൻ.എസ്. മാധവൻ, സിതാര, ഇന്ദു മേനോൻ,
എസ്.ആർ. ലാൽ, എബ്രഹാം മാത്യു, അർഷാദ് ബത്തേരി, വി.
ഷിനിലാൽ തുടങ്ങിയവരാണ് വംശഹത്യാനന്തര കാലത്തിന്റെ
ഭീതികരമായ ഫലങ്ങളെ നമ്മുടെ കഥയിലേക്ക് ആവാഹിച്ചത്.
വസ്തുനിഷ്ഠമായും കൃത്യനിഷ്ഠയോടും ഈ എഴുത്തുകാരുടെ രച
നകളെ ശെൽമണി പരിശോധിക്കുന്നു. മനുഷ്യവംശത്തിന്റെ നിലനില്പിനെപോലും
അപകടത്തിലാക്കുന്ന വിധമാണ് മതഭീകരത
വളർന്നുപെരുകുന്നത്. രാഷ്ട്രീയലാഭത്തിനും അധികാരം നിലനി
ർത്തുന്നതിനുമാണ് മതത്തെ ഉപയോഗപ്പെടുത്തുന്നത്. ഇതിനെതിരെ
ജാഗ്രത പുലർത്തേണ്ടതിനെക്കുറിച്ചാണ് ഈ കഥകൾ
ഉന്നം വയ്ക്കുന്നതെന്ന് ഡോ. ശെൽവമണി പറഞ്ഞുവയ്ക്കുന്നു;
കാര്യമാത്രപ്രസക്തവും ഗൗരവമുള്ളതുമായ ഈ നിരൂപണത്തി
ൽ. മതവിശ്വാസം കൂടുതൽ കൂടുതൽ ഇരുട്ടിലേക്കാണോ നമ്മെ
നയിക്കുന്നതെന്ന് തോന്നുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും അവസരോചിതമായിരിക്കുന്നു
ശെൽവമണിയുടെ വിചാരങ്ങൾ.

Related tags : Saji AbrahamStory

Previous Post

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ ‘ആജീബായീച്ചി ശാള’യിലെ വിദ്യാർത്ഥിനികൾ

Next Post

ചുംബനചിത്രം

Related Articles

Saji

അപ്പുറം ഇപ്പുറം: മൗനത്തിന്റെ ധനതത്വശാസ്ത്രം

Saji

അകത്തുള്ള വൈറസ്, പുറത്തുള്ള വൈറസ്

Saji

മരിച്ചവരുമൊത്തുള്ള യാത്രകൾ

Saji

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

Saji

കറുപ്പും വെളുപ്പും: മരണമില്ലാത്ത മാധ്യമങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

സജി എബ്രഹാം

മരിച്ചവരുമൊത്തുള്ള യാത്രകൾ

അകത്തുള്ള വൈറസ്, പുറത്തുള്ള വൈറസ്

അപ്പുറം ഇപ്പുറം: ചരിത്രരചനയിലൊരു ചങ്ങമ്പുഴ

അപ്പുറം ഇപ്പുറം: ഭക്തിയും യുക്തിയും

അപ്പുറം ഇപ്പുറം: മൗനത്തിന്റെ ധനതത്വശാസ്ത്രം

അപ്പുറം ഇപ്പുറം: കഥയിലെ മധുര നാരങ്ങകൾ

അപ്പുറം ഇപ്പുറം: വീണ്ടും ചില ലുത്തിനിയകൾ

നിരാശാഭരിതനായ സിസെക്

കറുപ്പും വെളുപ്പും: മരണമില്ലാത്ത മാധ്യമങ്ങൾ

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

കഥയിലെ നവോദയങ്ങൾ

കറുത്ത പൊട്ടിച്ചിരി

ദു:ഖത്തിന്റെ മൊത്തവ്യാപാരി

പുനർവായന: തീവ്രാനുഭവങ്ങളുടെ കല

സംയമനത്തിന്റെ സൗന്ദര്യശില്പം

ആടിന്റെ വിരുന്ന്: ചരിത്രത്തെ വീണ്ടെടുക്കുന്ന നോവൽ

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven