• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ആധുനികാനന്തര മലയാള കവിത – ചില വിചാരങ്ങൾ

ഷിറാസ് അലി October 7, 2013 0

ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്ത് ‘ആധുനിക’
സാഹിത്യത്തിനേറ്റ കല്ലുകടിയുടെ ആയിരത്തിലൊരംശം പോലും
മലയാളത്തിലെ പുതുകവിതയ്‌ക്കേറ്റിട്ടില്ല എന്നതാണ് സത്യം. അതി
നൊരു പ്രധാന കാരണം കവിത എന്ന പേരിൽ ഇന്ന് മാധ്യമങ്ങ
ളിൽ പ്രച്ഛന്നവേഷം കെട്ടിയാടുന്ന രചനകൾ ആരെയും തരിമ്പുപോലും
പ്രകോപിപ്പിച്ചിട്ടില്ല എന്നതാണ്. പ്രകോപനം ഉളവാ
ക്കാൻ പോന്ന ഒരു കോപ്പും ഈ യശ:പ്രാർത്ഥികളിൽ ഇല്ല എന്ന്
ഇവിടത്തെ സാധാരണക്കാരനുപോലും അറിയാം. പുരോഗമന
സാഹിത്യം എന്നറിയപ്പെടുന്ന ജീവത്സാഹിത്യപ്രസ്ഥാനം ഭാഷയിൽ
അന്നും ഇന്നും ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്നത്
എത്രയും ആശ്വാസകരംതന്നെ.
കെ.ഇ.എൻ. ‘പുതുകവിതയെ കല്ലെറിയുന്നവരോട്’ എന്ന
പേരിൽ (മാധ്യമം ആഴ്ചപ്പതിപ്പ് – ലക്കം 725) എഴുതിയ ലേഖനം
കാവ്യചരിത്രത്തിലെ വൈരുദ്ധ്യങ്ങൾ മാത്രം കുഴച്ചുണ്ടാക്കിയ ഒരു
വിചിത്രപാചകവിധിയായി പരിണമിച്ചിരിക്കുന്നു.

ഛന്ദസ്സും മുക്തഛന്ദസ്സും

മാനവസംസ്‌കൃതിയെ സംബന്ധിച്ച ഏതു ചിന്തയ്ക്കും അതിന്റെ
പൂർവാപരബന്ധത്തെ നിഷേധിച്ചുകൊണ്ട് നിലനിൽക്കുക
സാദ്ധ്യമല്ല. കവിതയും ഭാഷ എന്ന സ്ഥായിയായ ഉപകരണത്തി
ലൂടെ അതിന്റെ പ്രാക്തനകളിൽനിന്ന് തീർത്തും ഭിന്നമാവാതെതന്നെ
സാകല്യത്തിലേക്കെത്തിച്ചേരുന്നുണ്ട്. പരിപൂർണമായ ഒരു
മുറിഞ്ഞുമാറൽ അവിടെ അസംഭവ്യമാണ്. ഭാവുകത്വത്തിൽ വിപ്ല
വങ്ങൾ സംഭവിക്കുന്നതും മേല്പറഞ്ഞ പ്രകൃതീനാഭീനാളബ
ന്ധത്തെ താത്കാലികമായി മാത്രം മുറിച്ചുമാറ്റിക്കൊണ്ടാണെന്നു
കാണാം. പതിനെട്ടാം നൂറ്റാണ്ടിലെയോ പത്തൊൻപതാം നൂറ്റാ
ണ്ടിലെയോ മലയാണ്മയല്ല 1947-നുശേഷം നാം അനുഭവിക്കുന്ന
മലയാളം. ഓലയും നാരായവും കഴിഞ്ഞ് കടലാസിലേക്കും പേനയിലേക്കും
വളർന്ന് കീബോർഡിലും മോണിറ്ററിലും വന്നുനിൽ
ക്കുന്ന ഒരു ഭാഷാനുഭവം. അമരകോശവും സിദ്ധരൂപവും കാണാ
പ്പാഠം പഠിച്ച് ശ്ലോകങ്ങൾ ഛന്ദസ്സിൽ മൂളിത്തെളിഞ്ഞ ആ കാല
ത്തിൽനിന്നും വാക്കിന്റെ ആന്തരസംഗീതത്തിൽ മുഴുകി പുതിയ
നരജീവിതത്തിന്റെ സംത്രാസങ്ങൾ മന്ത്രവടിവൊത്ത ഗദ്യത്തി
ലേക്ക് പകർന്നുവയ്ക്കുന്നത് തികച്ചും സ്വാഭാവികം. ആയത്
കെ.ഇ.എൻ. കുഞ്ഞഹമ്മദ് അവകാശപ്പെടുമ്പോലെ എങ്കിൽ
കുമാരനാശാന് വിയോഗിനി ഉപയോഗിക്കേണ്ടതില്ലായിരുന്നു.
പൊയ്കയിലപ്പച്ചനും കെ.പി. കറുപ്പനും നാടൻവൃത്തങ്ങൾ ഉപയോഗിച്ചത്
ശ്രദ്ധിക്കുക. എ. അയ്യപ്പൻപോലും തന്റെ തീക്ഷ്ണ
രചനകൾ കേകയുടെ ഛായയിൽ വാർത്തെടുത്തതും ഇവിടെ
സ്മരണീയം. ഫ്യൂഡൽ കാലഘട്ടത്തിലെ കവികൾ സംസ്‌കൃത
ത്തിൽ കാവ്യവ്യുല്പത്തി തേടിയെങ്കിൽ നമ്മുടെ കാലത്തെ കവി
കൾ വായിക്കുന്നത് ടി.എസ്. എലിയട്ടും വാൾട് വിറ്റ്മാനും റൂമിയും
ഹഗാലിഹ.ബും ജിബ്രാനും ടാഗോറുമാണ്. ഇനിയൊരിക്കലും
മലയാള കവിതയ്ക്ക് കാകളിയിലേക്കും കേകയിലേക്കും മടങ്ങാനാവില്ല
എന്നത് ഏത് ബാലകവിക്കും അറിയാവുന്നതാണ്.
അപ്പോഴും കവിയുടെ പ്രധാന രചനാസാമഗ്രികൾ വികാരവും
അനുഭൂതിയും അവ സൃഷ്ടിക്കാനുതകുന്ന ചമൽക്കാരങ്ങളുമാണെന്ന്
ഏത് മികച്ച ഗദ്യകവിതയും സാക്ഷ്യം നിൽക്കുന്നു.

കവിതയുടെ വർഗീകരണം

പുതിയ കവിതയെ ദലിത്-ഫെമിനിസ്റ്റ് മൂന്നാംലിംഗം എന്നി
ങ്ങനെ വർഗീകരിക്കേണ്ടത് ആരുടെയോ സ്ഥാപിത താൽപര്യമാണ്.
ചിലർ സ്വയമറിയാതെ മറ്റു ചിലർ അറിഞ്ഞുകൊണ്ട് ഈ വർ
ഗീകരണത്തിന് കൂട്ടുനിൽക്കുന്നു. കവികളും എഴുത്തുകാരും കാലാകാലങ്ങളായി
സ്വന്തം ‘യുട്ടോപ്പിയ’കൾ വായനക്കാരനു മുന്നിൽ
വച്ചിട്ടും മനുഷ്യർ ആ പഴയ ഇഴജന്തുക്കളായിത്തന്നെ ഇര തേടു
ന്നു. അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിലടക്കം
പ്രത്യക്ഷമായ ആ നന്മ നിറഞ്ഞ മലയാളി ഇന്ന് തന്റെ
അടുത്ത അയൽക്കാരനോടുപോലും അസഹിഷ്ണുത പുലർത്തു
ന്നു. വ്യാജമായ ലജ്ജകളും ദുരഭിമാനവും അയൽദ്വേഷവും വച്ചുപുലരുന്ന
കുത്സിതജീവിയായി മാറിയിരിക്കുന്നു. പ്രബുദ്ധതയുടെയും
സമത്വസുന്ദര മധുര മനോജ്ഞ മനോഹര സങ്കല്പങ്ങളുടെയും
ബാക്കിപത്രം. ജാതി മത വംശം ലിംഗ തൊഴിൽ ചേരിതി
രിവുകൾ കൊണ്ട് വിവേകത്തെ അട്ടത്തു വച്ചിട്ട് മലയാളി ഓരോ
ദിവസത്തെയും പത്രങ്ങളിൽ തന്റെ വിശ്വരൂപം കാണിക്കുന്നു.
ചാനൽ സുന്ദരികൾ വികലമലയാളം പറഞ്ഞ് മേദിനീവെണ്ണിലാവിനെയും
മാരലേഖയെയും നാണിപ്പിക്കുന്നു. ആയതു കണ്ട് മധ്യ
വർഗ മലയാളിമനസുകൾ രോമാഞ്ചകഞ്ചുകമണിയുന്നു. ദളിത്
വനിതകൾ ഒന്നരയും നേര്യതുമണിഞ്ഞ് തങ്ങളുടെ സ്വത്വബോധം
പ്രകടിപ്പിക്കുന്നു. വി.കെ.എൻ. പറഞ്ഞ ഏത് കീഴാളകവിയാണ്
ദളിതുകളുടെ വിമോചനാർത്ഥം അവരുടെ കോളനികളിൽ അന്തി
യുറങ്ങുന്നത്? ഇതെഴുതുന്നയാൾ കീഴാളവിഭാഗങ്ങളുടെ ചെറു
ത്തുനില്പുസമരങ്ങൾക്ക് എതിരല്ല. എന്നാൽ രാഷ്ട്രീയമായ സമ്മ
ർദശക്തിയായി മാറുന്നതിലൂടെ മാത്രമേ അവരുടെ സ്വപ്നങ്ങൾക്ക്
കതിരു വയ്ക്കൂ എന്നു വിശ്വസിക്കുന്ന ഒരാളാണ്. അല്ലാതെ ഒരു ദളി
തൻ കവിയായി മാറുന്നതിൽ ആനന്ദം കണ്ടെത്തുന്നത് വൈകാരികപിരിമുറുക്കം
അയച്ചുവിടുന്ന ഒരു ഓവ് മാത്രമായി പരിണമി
ച്ചുപോകും എന്നതാണ് വാസ്തവം. കവിത ഒരു വർഗത്തിന്റെയോ
വംശത്തിന്റെയോ അല്ല, അതു മുഴുവൻ മനുഷ്യരാശിയുടേതുമാണ്.
കവിത രുചിക്കാൻ കഴിയുന്ന സവിശേഷമുകുളങ്ങളുള്ള രസനകളുടേത്.
അതിന് ഇടപെടാനുള്ളത് പാവപ്പെട്ടവനെ പണക്കാരാക്കുന്ന
പ്രക്രിയയിലല്ല, മറിച്ച് ആത്മാവിന് അപ്പം വിളമ്പുന്നിട
ത്താണ്.

ബഹുസ്വരത എന്ന ഇരുതലവാൾ

ബഹുസ്വരതയെ എല്ലാവരും ഏറെയും സർവജനസ്വീകാര്യ
മായ സുന്ദരമായ ഒരു അവസ്ഥയായി പരിഗണിക്കാറുണ്ട്.
എന്നാൽ അതിനുള്ള അഗണ്യമായ ചില അപസ്വരങ്ങൾ എന്തുകൊണ്ടോ
ശ്രദ്ധിക്കപ്പെടാറില്ല. ഒരു രാഷ്ട്രം എന്ന നിലയിൽ
ബ്രാഹ്മണൻ മുതൽ ആന്തമാനിലെ ജരാവാ ഗോത്രം വരെ, ഗുഹാമനുഷ്യരായ
ചോലനായ്ക്കനും മുള്ളുക്കുറുമനും വരെ ഈ
ബാഹുല്യത്തിലുണ്ട്. ഓരോ രുചികളും വേറെവേറെയാണ്.
ഗോണ്ടുകൾക്കും സാന്താളിനും അവരുടെ മേച്ചിൽപ്പുറങ്ങൾ മതി.
അയ്യർക്കും പവാറിനും അതു പോരാ. നായർക്കും മാപ്പിളയ്ക്കും മറ്റു
പലതുമാണ് ആവശ്യം. ചരിത്രം പഠിച്ച ഏതൊരാൾക്കും ‘സതി’
എന്ന ദുരാചാരത്തെ മറക്കാനാവില്ല. അക്ബർ ചക്രവർത്തി വാരണാസിയിൽ
ഗംഗാനദിയുടെ ഒരു പ്രത്യേക കടവിൽ നടത്തിവന്ന
ആത്മഹത്യകളെ നിരോധിച്ചിരുന്നുവത്രെ. തിരുനെൽവേലി
യിലും പരിസരങ്ങളിലും ഷാമായിസം എന്നു വിളിക്കപ്പെടുന്ന
പ്രേതാരാധന നിലനിന്നിരുന്നു. തഗ്ഗുകൾ ഒരു മതാനുഷ്ഠാനമായിതന്നെ
യാത്രക്കാരെ കഴുത്തിൽ കൈലേസ് മുറുക്കിക്കൊണ്ടി
രുന്നു. ബഹുസ്വരത ചിലപ്പോൾ ആപത്തുമാണ്.
എ. അയ്യപ്പനെന്ന മികച്ച കവിയെ കുറിച്ച് ഒരു നല്ല പഠനം
ഇന്നും ഭാഷയിലുണ്ടായിട്ടില്ല. തകഴിക്കും എം.ടിക്കും നൽകപ്പെട്ട
ജ്ഞാനപീഠം ബഷീറിന് ലഭിച്ചില്ല. ഗോത്രത്തിനും വംശീയതയ്ക്കും
മുൻകൈ ലഭിക്കുന്ന ഒരു സമൂഹത്തിൽ നമുക്ക്
ക്രൈസ്തവ സഭകളെപ്പോലെയുള്ള ചട്ടക്കൂടുകളാണ് വേണ്ടത്.
ഒരേസമയം രാഷ്ട്രത്തിന് എതിരാകാതെ തന്നെ സ്വന്തം
വ്യക്തിത്വം നിലനിർത്തുന്ന സമൂഹങ്ങൾ. വർണത്തെ സംബ
ന്ധിച്ച ദ്വേഷചിന്തകൾക്ക് പകരം ദലിതനും സ്ര്തീയും മൂന്നാംലിംഗവും
ന്യൂനപക്ഷക്കാരനും അവരുടെ വ്യക്തിത്വം നിലനിർത്തട്ടെ.
അല്ലാതെ കെ.ഇ.എൻ. പറയുന്നതുപോലെ കീഴാള-മേലാള ദ്വന്ദ
ങ്ങൾക്കിടയിൽപ്പെട്ട് ഞെരിയുന്നത് ചോര വാർന്നുപോകാൻ
മാത്രമേ ഉതകൂ. മോചനം താനെ വരുന്നില്ല, അത് സൃഷ്ടിച്ചെടുക്കേ
ണ്ടതാണ്.

ആദാമും ഹവ്വയും

സമൂഹത്തിൽ അടിസ്ഥാന ഘടകം കുടുംബമായിരിക്കെ
സ്ര്തീയിൽനിന്നും പുരുഷനോ തിരിച്ചോ രക്ഷയില്ല. മറിച്ചുള്ള എല്ലാ
ചിന്താപദ്ധതിയും കൂടുതൽ കുഴപ്പങ്ങൾക്കേ ഇടയാക്കൂ. നാം ജീവി
ച്ചുകൊണ്ടിരിക്കുന്ന പ്രകൃതിനിർദ്ധാരണത്തിനു വിധേയമായ
നിലപാടുതറകളിൽനിന്നും പൊടുന്നനെ ഉയർന്നു നടക്കാമെന്നു
കരുതരുത്. പ്രതിഷേധത്തിനും രോഷത്തിനും ഇടയില്ലെന്നല്ല
വിവക്ഷ. അതിനിടയാക്കുന്ന സാഹചര്യങ്ങളുടെ വിലയിരുത്ത
ലിൽ വരുന്ന പിഴവുകളാണ് കാര്യം. നമ്മുടെ പുരുഷന്മാർ അരോ
ചകമായും ക്രൂരമായും പെരുമാറുന്നെങ്കിൽ അതിനു കാരണം
കേവലം ലിംഗവ്യത്യാസം മാത്രമല്ല. ഒന്നാമതായി നാം ഒരു മികച്ച
ജനതയാണെന്ന ആ വ്യാജബോധം നാം ഉപേക്ഷിക്കണം. നമ്മെ
ക്കാൾ മികച്ച മനുഷ്യർ, സംസ്‌കാരങ്ങൾ ഭൂമിയിൽ ഒരുപാടുണ്ട്.
ഇവിടെ പ്രതിയാകുന്നത് നമ്മുടെ ഗിരിവർഗക്കാരടക്കമുള്ള പുറമ്പോക്കുനിവാസികളല്ല;
മറിച്ച് നമ്മുടെ മുഖ്യധാരയാണ്. മാധ്യമപ്രവർത്തകരും
രാഷ്ട്രീയക്കാരും സമ്പന്നരും ബുദ്ധിജീവികളും കവി
കളും സവർണരും ആരോടും യാതൊരു പ്രതിബദ്ധതയും ഇല്ലാ
ത്തവർ – അഭയം നൽകുന്ന വീടുകളിൽ ‘ഫക്ക്’ ചെയ്യാൻ ശ്രമി
ക്കുന്നവർ – ഇവരാണ് നമ്മുടെ സമൂഹത്തെ മുച്ചൂടും മുടിക്കുന്ന
ത്. സംബന്ധം ചെയ്തവരെല്ലാം നമ്മുടെ ഉറ്റവരായിരുന്നില്ല, അവർ
അവരുടെ കാലിലെ ചളി കഴുകിപ്പോയിട്ടേയുള്ളൂ. ‘അമ്പട ഞാനേ’
എന്നു പൊങ്ങച്ചം നടിക്കുന്നതിൽ അർത്ഥമില്ല. മറിച്ച് പ്രശ്‌നങ്ങളെ
നേരിട്ട് പരിഹരിക്കുകയാണ് അഭികാമ്യം. നമ്മുടെ അയൽക്കാരനു
നേരെ പണ്ടാരോ അധിനിവേശ രാജാവിന്റെ പേരിൽ വിഷം തുപ്പി
യപ്പോഴും ക്ഷേത്രകലവറയിൽ കുറച്ചു സ്വർണം കണ്ട് അത്
നമ്മുടെ മാത്രമെന്നു വിളിച്ചുകൂവിയപ്പോഴും നാളെ സ്വന്തം അയ
ൽപക്കക്കാരൻ തമിഴൻ നമ്മുടെ ചെകിട്ടത്തടിക്കുമെന്ന് നാം
സ്വപ്നം കണ്ടതുപോലുമില്ല. തമിഴന്മാർ നമ്മെ മർദിച്ചപ്പോൾ ഈ
ധീരക്ഷത്രിയ യോദ്ധാക്കൾ എവിടെയായിരുന്നു? നമ്മുടെ രോഗം
നാം അംഗീകരിക്കേണ്ടതുണ്ട്; ശരിയായ ചികിത്സ കിട്ടാൻ വേണ്ടി.
ആദാമും ഹവ്വയും ഒരുപോലെ ഇരകളായി, പറുദീസയിൽനിന്ന്
പുറത്താക്കപ്പെട്ടു.

”അവനാണു കാരണം, അവനാണു കാരണം എന്നു വിലപി
ക്കുന്നതിൽ അർത്ഥമില്ല…”

Previous Post

മീൻ കർഷകനായി മാറിയ ഞാൻ

Next Post

ഞാനില്ലാത്ത ഞങ്ങൾ

Related Articles

വായന

ചന്ദ്രമതിയുടെ കഥകൾ: ആകാശം നഷ്ടപ്പെടുന്നവർ

വായന

കവിയുടെ അനശ്വരത; കവിതയുടേതും

വായന

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ

വായന

ഇന്ന് മാസിക: അക്ഷര നിറവിന്റെ സ്‌നേഹപ്പൊരുള്‍

വായന

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ഷിറാസ് അലി

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

കറുത്ത ആശംസാകാർഡ്

മഴവില്‍ത്തുണ്ടുകള്‍

ആധുനികാനന്തര മലയാള കവിത – ചില വിചാരങ്ങൾ

മുക്തകം

Latest Updates

  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]
  • സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-2September 22, 2023
    (കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) […]
  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven