• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നദി കാലംപോലെ

കെ.പി. രമേഷ് September 7, 2023 0

നദീതീരമാണ് സംസ്‌കാരത്തിന്റെ ഈറ്റില്ലം. ചില നദികൾ
ജനജീവിതത്തെ മാറ്റിത്തീർത്തിട്ടുണ്ട്. നദി മൂലം സംഭവിച്ച
സാംസ്‌കാരിക മുന്നേറ്റങ്ങളും നിരവധിയാണ്. നദി എന്നാൽ
എന്താണ്? നദിയുടെ സവിശേഷതയും പങ്കും എന്താണ്?
കാലാവസ്ഥയെ നിർണയിക്കുന്നതിൽ നദി എത്രമാത്രം
പങ്കുവഹിക്കുന്നു? ഭൂമിശാസ്ത്രപരമായും ശരീരശാസ്ത്ര
സംബന്ധമായും നദി എന്താണ്?- നദിയെ ശാസ്ത്രീയമായി
പഠിക്കാനൊരുങ്ങുമ്പോൾ ഈ ചോദ്യങ്ങളെല്ലാം നമുക്കു
മുമ്പിൽ വരുന്നു.

ആര്യൻ, ഈജിപ്ഷ്യൻ, ബാബിലോണിയൻ, അസീറിയ
ൻ, തുടങ്ങിയ ആദിമ നാഗരികതകളെല്ലാം ആവിർഭവിച്ചത്
നദീതീരങ്ങളിലാണ്. സത്‌ലജിന്റെ തീരത്തുള്ള ഹാരപ്പയി
ലാണ് സിന്ധുനദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾ
കണ്ടെത്തിയത്. മോഹൻജൊദാരോയും ധോലവീരയും
ഉദാഹരണം. ബി.സി. ആയിരത്തി അഞ്ഞൂറിനോടടുത്താണ്
ആര്യന്മാർ ഇന്ത്യയിലേക്കു വന്നത്. സിന്ധുനദിയുടെ ബൃഹദ്
പശ്ചാത്തലത്തിൽ അവർ ഒരു പുതിയ മതം പരിചയപ്പെടു
ത്തി. അതാണ് ‘ഹിന്ദുമതം’ എന്ന പേരിൽ പിന്നീട്
ലോകമെങ്ങും അറിയപ്പെട്ടത്. അവർ തെക്കോട്ടു നീങ്ങി
ഗോദാവരീതടം വരെ എത്തി; കിഴക്കോട്ടുള്ള ഗംഗാതടം
വരെയും. ഗംഗാതടം ആര്യഭൂമിയായി (‘ആര്യാവർത്തം’)
അറിയപ്പെട്ടു. അങ്ങനെ, ലോകചരിത്രരൂപീകരണത്തിൽ ഒരു
നദി നിർണായക ഘടകമായിത്തീർന്നു.

ഇന്ത്യയിലെ നദികളെ നോക്കുക. നമ്മുടെ ചരിത്രത്തിലെയും
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും പ്രധാനപ്പെട്ട
സംഭവങ്ങളെല്ലാം പിറവികൊണ്ടതും വികസിച്ചതും
നദീതീരത്തെ ഗ്രാമങ്ങളിലോ നഗരങ്ങളിലോ ആണെന്നു
കാണാം. ഇന്ത്യയുടെ ഭൂപടത്തിൽ നദികളെ രേഖപ്പെടുത്തിയി
രിക്കുന്നത് കൈവെള്ളയിലെ രേഖകൾ പോലെയാണ്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഭൂപടത്തിലെ ഞരമ്പുകളാണ്
നദികൾ.

ആദ്യം നദി വരുന്നു, പിന്നെയാണ് സംസ്‌കാരം വരുന്നത്.
നദിയുടെ ധർമവും പ്രസക്തിയും എന്താണ്? ജൈവപരമായി
ഒരു നദി എന്താണ്? ‘സംസ്‌കാരത്തിന്റെ ഒഴുക്ക് നദികളിലൂടെ’
എന്ന ആശയത്തിലൂന്നി ഭാരതത്തെ പുനർവായിക്കുന്ന രീതി
കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ
ഭൂപടം നദികളിലൂടെ നിവർത്തുന്ന രീതി. നദിയുടെ ഒഴുക്കാണ്
സംസ്‌കാരത്തിന്റെ ഭൂപടം ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ്
അതിനു പിന്നിൽ പ്രബലമാകുന്നത്.

ആഗ്ര (യമുന), അഹമ്മദബാദ് (സബർമതി), അയോദ്ധ്യ
(സരയൂ), ബാഗൽക്കോട്ട് (ഘടപ്രഭ), ജബൽപ്പൂർ (നർമ്മദ),
ലുധിയാന (സത്‌ലജ്), ജംഷഡ്പ്പൂർ (സുവർണരേഖ),
ജോൺപൂർ (ഗോമതി), ലേ (സിന്ധു), രാജമുണ്ഡ്രി
(ഗോദാവരി), രാജ്‌കോട്ട് (അജി), റൂർക്കില (ബ്രാഹ്മണി),
ശ്രീനഗർ (ഝലം), സൂറത്ത് (താപ്തി), തിരുനെൽവേലി
(താമ്രപർണി), ഉജ്ജയിനി (ശിപ്ര ), വഡോദര (വിശ്വാമിത്രി),
കർണൂൽ (തുംഗഭദ്ര), കട്ടക്ക് (മഹാനദി), ദിബ്രൂഗഢ്
(ബ്രഹ്മപുത്ര), ശ്രീരംഗം (കാവേരി), ഗോരക്പൂർ (റാപ്തി),
ഗ്വാളിയോർ (ചമ്പൽ), ഹോന്നാവർ (ശരാവതി), ഹോസ്‌പേട്ട്
(തുംഗഭദ്ര) എന്നിവയെല്ലാം ചരിത്രത്തിലിടംപിടിച്ചത് ആ
നദികളുടെ സ്‌നേഹപൂർവമുള്ള കരലാളനം കൊണ്ടുകൂടിയാണ്
എന്നു കാണുവാൻ വിഷമമില്ല.

ഇന്ത്യൻ റെയിൽവേ അതിന്റെ തീവണ്ടികൾക്ക് പേരിടു
ന്നത് നദികളെ ആസ്പദമാക്കിയാണെന്നു തോന്നും! –
അമരാവതി എക്‌സ്പ്രസ്, ബ്രഹ്മപുത്രാ മെയിൽ, ഭാഗ്മതി
എക്‌സ്പ്രസ്, കാവേരീ എക്‌സ്പ്രസ്, ഗോദാവരീ എക്‌സ്പ്രസ്,
സുബർണരേഖാ എക്‌സ്പ്രസ്, റാപ്തിസാഗർ എക്‌സ്പ്രസ്,
നേത്രാവി എക്‌സ്പ്രസ്, ശരാവതി എക്‌സ്പ്രസ് എന്നിങ്ങനെ
പോകുന്നു നദീസ്വനിതമായ തീവണ്ടിപ്പേരുകൾ.
‘പശ്ചിം ദിഗന്തേ പ്രദോഷ്‌കാലേ’ എന്ന കാലാതിവർത്തി
യായ യാത്രാനുഭവാഖ്യാനത്തിൽ വിക്രമൻനായർ ഇന്ത്യൻ
നദികളുടെ പ്രഭാവം അറിയിക്കുന്നത് ഇങ്ങനെ:
”ഗംഗയ്ക്കു തുല്യമെന്നു വിശേഷിപ്പിക്കാവുന്ന നദികൾ
ചൈനയിലെ വൂഹാനിൽ കണ്ട യാങ്‌സേ, കെയ്‌റോവിൽ
കണ്ട നൈൽ, ആഫ്രിക്കയിലെ നൈജീരിയയെ വിഭജിക്കുന്ന
നൈജിർ എന്നിവയാണ്. പക്ഷേ, ഇവ പദ്മാ-മേഘ്‌നാ
സംഗമത്തിന്റെ മുന്നിൽ നിഷ്പ്രഭമാണ്.”

”യൂറോപ്പിൽ നദികൾ പ്രകൃതിയുടെ ഭാഗമാണ്. മനുഷ്യ
ജീവിതത്തിന്റെ പശ്ചാത്തലമായി കാണപ്പെടുന്നില്ല. ഒക്കത്ത്
കുടവുമായി നദീതീരത്തേക്ക് കൂട്ടംകൂടി നടന്നുപോകുന്ന
ഗ്രാമീണകന്യകകൾ, കടവിൽ നീന്തിത്തുടിക്കുന്ന ബാലികാബാലകന്മാർ,
നദിയുടെ മാറിൽ അലസമായി തെന്നിപ്പോകുന്ന
വള്ളങ്ങൾ – ഇവിടെ ഇതൊന്നുമില്ല. മനുഷ്യനിൽ
നിന്നും മാറി പരിത്യക്തമായ പ്രകൃതിയുടെ അംശമായി
നദികൾ മാറിയിരിക്കുന്നു.”

ഋഗ്വേദത്തിൽ ‘നദീസ്തുതി’ എന്നൊരു ഭാഗംതന്നെയുണ്ട്.
പത്തൊമ്പതു നദികളെക്കുറിച്ചുള്ള സ്തുതി ഇതിൽ കാണാം.
ഈ നദികളിൽ ഏറ്റവും പ്രാമുഖ്യംനൽകിക്കാണുന്നത്
സിന്ധുവിനാണ് (എഭഢഴല).
പല കാലങ്ങളിൽ നദികൾക്ക് പലതാണ് പേരുകൾ.
ഉദാഹരണത്തിന് സത്‌ലജ്, രാവി, ചിനാബ്, ഝലം,
ബേത്‌വ എന്നിവയുടെ ആദിമനാമം യഥാക്രമം ശുതുദ്രി,
പരുഷിനി, അശിക്‌നി, വിതസ്ത, വേത്രവതി എന്നിങ്ങനെയാണ്.
പുരാണങ്ങളിൽ പരാമർശിക്കുന്ന നദികളെ നാം ഇന്നു
തേടിപ്പോയാൽ കുഴങ്ങിപ്പോകും.
ഒരു ഭാരതീയനെ സംബന്ധിച്ചിടത്തോളം, ഗംഗാനദി
എന്നത് ‘ജീവിതത്തിന്റെ നദി’ മാത്രമല്ല, ‘മരണത്തിന്റെ നദി’
കൂടിയാണ്.

ഇന്ത്യയുടെ തലസ്ഥാനത്തു കൂടി ഒഴുകുന്നത് യമുനയാണ്.
പാണ്ഡവന്മാർ അവരുടെ തലസ്ഥാനം പണികഴിപ്പിച്ചത്
യമുനാതീരത്താണ്. പിന്നീടെത്രയോ രാജവംശങ്ങൾ (മുഗള
ന്മാരും ബ്രിട്ടീഷുകാരും ഉൾപ്പെടെ) യമുനയെ ആധാരമാക്കി
കോട്ടകളും കുടീരങ്ങളും മാളികകളും നിർമ്മിച്ചു. താജ്മഹൽ
എന്ന ലോകവിസ്മയം യമുനാതീരത്താണ്. രക്തരൂക്ഷിതമായ
പല പടയോട്ടങ്ങൾക്കും യമുനാതീരം വേദിയാവുകയോ
സാക്ഷ്യം വഹിക്കുകയോ ചെയ്തു. പാനിപ്പറ്റ് യുദ്ധം
ഉദാഹരണം.

യമുന ആഗ്രയിലും മഥുരയിലുമെത്തുമ്പോൾ ചരിത്രവും
പുരാണവുമൊക്കെ കൈകോർക്കുന്ന അനുഭവം. പ്രിയപത്‌നി
യെ കുറിച്ചുള്ള സജീവമായ ഓർമയിൽനിന്നാണ് ഷാജഹാൻ
താജ്മഹൽ പണികഴിപ്പിച്ചത്. (ഹസ്രത്ത് നിസാമുദീനിനു
സമീപം, യമുനയുടെ ഒരു വിളിപ്പാടിനടുത്തായി ഹുമയൂണി
ന്റെ ശവകുടീരം- ഭർത്താവിന്റെ പേരിൽ ഭാര്യ നിർമിച്ച മന്ദിരം,
ഇന്ത്യൻ വാസ്തുവിദ്യയിലെ ആദ്യത്തെ ഫെമിനിസം!)
ശ്രീകൃഷ്ണന്റെ ബാല്യകൗമാരദ്യോതകമായ മഥുര ചർച്ചാവി
ഷയമാകുന്നത് യമുനയെ സാക്ഷ്യമാക്കിയാണ്. രാധയുടെ
വിരഹം യമുനയിലെ ഓളങ്ങൾ ഏറ്റുവാങ്ങുന്നത് ഒരു
ക്ലാസിക് ചിത്രമാണല്ലോ.

പാണ്ഡവരും വിദിശരാജാവും തമ്മിലുള്ള യുദ്ധം നടന്നത്
ബേത്‌വാനദിക്കരയിലാണ്. യമുനയുടെ പോഷകനദിയായ
ബേത്‌വ ഹമീർപൂരിനു സമീപത്തുവച്ച് യമുനയിൽ ചേരുന്നു.
ചംബൽ, സിന്ധ്, ദഹ്‌സൻ, കെൻ തുടങ്ങിയ പോഷകനദി
കൾ യമുനയിൽ ചേരുന്നുണ്ടെങ്കിലും, അത് വലിപ്പത്തിന്റെ
കാര്യത്തിൽ ഗംഗയെ അപേക്ഷിച്ച് ചെറുതാണല്ലോ. ഗംഗ
അതിനെ വിഴുങ്ങുന്നതാണ് പിന്നീട് അതിന്റെ ഒഴുക്കിനെ
പിന്തുടരുമ്പോൾ കാണാനാവുക.

നർമ്മദാനദി ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും
ഇടയിലെ വിഭജനരേഖയായി മാറുന്നുണ്ട്. പകാമുവിൽവച്ച്
ദാമോദർ നദി ഉത്ഭവിക്കുന്നു. റാഞ്ചിയുടെയും ഹസാരിബാഗിന്റെയും
ഇടയിൽ കിഴക്കോട്ട് ഒഴുകുന്നു. റാഞ്ചിയിൽ
നിന്നാണ് സുബർണരേഖ പിറക്കുന്നത്. ഡെക്കാന് അതിന്റെ
സ്വന്തം നദികളുണ്ട് – താപി, ഗോദാവരി, കൃഷ്ണ, കാവേരി.
മധ്യപ്രദേശിൽനിന്നു പിറക്കുന്ന തമസാനദിയുടെ തീരത്താണ്
വാത്മീകിയുടെ ആശ്രമം. ട്രിബേരുവിനു സമീപത്തു വച്ച്
ഗണ്ഡക് ബിഹാറിൽ പ്രവേശിക്കുന്നു. പാറ്റ്‌നയ്ക്കു സമീപം
ഗംഗയിൽ ചേരുന്നു.

പദ്മാനദി ബ്രഹ്മപുത്രയുമായി ലയിക്കുമ്പോൾ അതിന്
മേഘ്‌ന എന്നു പേര് ലഭിക്കുന്നു (മാണിക് ബാനർജിയുടെ
നോവൽ ‘പദ്മാനദിയിലെ മുക്കുവൻ’ പ്രശസ്തം). പദ്മാ
നദിയുടെ തീരത്തെ ജീവിതമാണ് രബീന്ദ്രനാഥ് ടാഗോറിന്റെ
ചിന്തയെ മാറ്റിമറിച്ചത്.

നാം അത്ഭുതപ്പെടേണ്ടതില്ല- ഗോദാവരീതീരത്താണ്
നാസിക്. മഹായാനബുദ്ധിസ്റ്റുകളുടെ മുഖ്യകേന്ദ്രങ്ങളിൽ
ഒന്നായ നാസിക് ബുദ്ധഗുഹകൾക്കു പേരു കേട്ടതാണ്.
യമുനയുടെ പോഷകനദിയായ കെൻനദീതീരത്താണ് രതി
ശിൽപങ്ങൾക്കു പേരുകേട്ട ഖജുരാഹോ. നിബിഡവനത്തി
ലാണ്ടു കിടന്ന വാഘോർ നദിക്കു മുകളിലുള്ള പാറക്കെട്ടുകളാണ്
അജന്താഗുഹകളുടെ സുരക്ഷാദുർഗം. കുശഭദ്രയുടെ
തീരത്താണ് കൊണാരക് സൂര്യക്ഷേത്രം. ചംബലിന്റെ
പോഷകനദിയായ ശിപ്രാതീരത്താണ് ഉജ്ജയിനി. കാളിദാസന്റെ
കൃതികളിലൂടെ ഉജ്ജയിനി ഏറെ അറിയപ്പെട്ടു.
യമുനാതീരത്താണ് ബടേശ്വർ. നിരഞ്ജനാതീരത്താണ്
ബുദ്ധഗയ – ഗൗതമബുദ്ധനു ജ്ഞാനോദയം സിദ്ധിച്ച ഇടമെ
ന്ന നിലയിൽ പ്രശസ്തിയാർജിച്ച മണ്ണ്. (ബുദ്ധഗയയുടെ നാലു
കിലോമീറ്റർ വടക്കായി നിരഞ്ജന മോഹനെ നദിയുമായി
സംഗമിച്ച് ഫാൽഗു ആയി മാറുന്നു. അത് ഗംഗയിൽ
ലയിക്കുന്നു.)

രാവീനദി സംസ്‌കൃതത്തിൽ അറിയപ്പെടുന്നത് ‘ഐരാവതി’
എന്നാണ്. രാവിയുടെ തീരം ഹാരപ്പൻ സൈറ്റുകളുടെ
പ്രാചീന നഗരി കൂടിയാണ്. സിന്ധുവിന്റെ തീരത്ത്
മോഹൻജൊദാരോയും, സരസ്വതിയുടെ തീരത്ത് കാളിബംഗനും
സ്ഥിതിചെയ്യുന്നു. 4500 വർഷങ്ങൾക്കു മുമ്പ്
നദീദേവതാരാധന നിലനിന്നിരുന്നു എന്നതിന്റെ അടയാളമാണ്
സിന്ധുനദീസംസ്‌കാരത്തിന്റെ ഭാഗമായുള്ള ലോത്തൽ.
മഹാനദി ഏതാണ്ട് ഒറീസയുടെ സ്വന്തം നദിയാണെന്നു
പറയാം. ബ്രാഹ്മണി, വൈതരണി എന്നിവ ഒറീസയിലെ
രണ്ടു പ്രധാന നദികളാണ്. കലിംഗയുദ്ധം നടന്നത് ദവയാനദിക്കരയിലാണ്.
ആ നദിയുടെ പേരും യുദ്ധപശ്ചാത്തലവും
തമ്മിലുള്ള വൈരുദ്ധ്യം ഓർക്കുക. യുദ്ധം ആരുടെ ജയത്തിനു
വേണ്ടി എന്ന വൈപരീത്യമാർന്ന ചിന്ത അശോകന്റെ
മനസ്സിലുണർത്തിയതും ഈ പശ്ചാത്തലമായിരിക്കണം.
അതിന്റെ ഫലമായിട്ടാണല്ലോ അദ്ദേഹം യുദ്ധം വെടിഞ്ഞതും
ബുദ്ധധർമത്തെ ആശ്ലേഷിച്ചതും. ഒരു നദിക്ക് ഇങ്ങനെയും
ചില ദൗത്യങ്ങളുണ്ട്.

നർമദയുടെ തീരത്താണ് ഓംകാരേശ്വർ എന്ന ജ്യോതിർ
ലിംഗക്ഷേത്രം നിലകൊള്ളുന്നത്. നർമദയിൽ മുങ്ങിനിവരു
ന്നത് പാപവിനാശമായി കണക്കാക്കപ്പെടുന്നു. ”കംഖലിൽ
ഗംഗ പുണ്യവതിയാണ്; കുരുക്ഷേത്രത്തിൽ സരസ്വതിയും.
പക്ഷേ, നർമദയിൽ എവിടെ മുങ്ങിയാലും പുണ്യം കിട്ടും!”
എന്നൊരു ചൊല്ലുണ്ട്. നർമദയിലെ സ്ഫടികസമാനമായ
ഓരോ വെളുത്ത കല്ലിലും ശിവൻ കുടിയിരിപ്പുണ്ട് എന്ന്
ശൈവർ വിശ്വസിക്കുന്നു.

ഗോദാവരിയുടെ ഉത്തരശാഖയാണ് പൂർണ. അത്
നാൻഡെഡിൽ ചേരുന്നു. ഗോദാവരി വാറങ്കലിൽ വച്ച്
അതിദ്രുതമാകുന്നു. അവിടെവച്ച് പ്രാണഹിത യോജിക്കുന്നു.
ഇന്ദ്രാവതിയും ശബരിയും (രാമകഥയുമായി ബന്ധമുള്ളത്)
ഗോദാവരിയിൽ ചേരുന്നു. ഇന്ദ്രാവതിയുടെ പ്രവാഹമാണ്
മധ്യപ്രദേശിന്റെ അതിര് കുറിക്കുന്നത്. ഖമ്മാം, കൊട്ടാഗുഡം
എന്നിവയ്ക്കടുത്ത് ഗോദാവരിക്കു കുറുകെയുള്ള പാലം
കടന്നാൽ ഭദ്രാചലം ക്ഷേത്രമായി. ഇവിടെയുള്ള കാടുകളാണ്
രാമായണത്തിലെ ‘വാനപ്രസ്ഥ’ഭൂമി. രാമ-സീതാ-ലക്ഷ്മണ
ൻമാർ പതിനാലു വർഷം അജ്ഞാതവാസം നടത്തിയത്
ഇവിടെയാണ്. രാജമുണ്ഡ്രി പണ്ട് അറിയപ്പെട്ടത് രാജമഹേന്ദ്രവാരം
എന്നാണ്, കിഴക്കൻ ചാലൂക്യരുടെ തലസ്ഥാനമെന്ന
നിലയിൽ. ധവളേശ്വരത്തുവച്ച് ഗോദാവരി രണ്ടായി
പിരിയുന്നു – ഗൗതമി ഗോദാവരി, വൈഷ്ണവ ഗോദാവരി.
നർസാപ്പൂരിൽവച്ച് ഗോദാവരി കടലിനോടു ചേരുന്നു.
ഭീമാ-കൃഷ്ണാ നദികൾക്കിടയിലാണ് ബിജാപ്പൂർ എന്ന
പ്രാചീന നഗരം സ്ഥിതിചെയ്യുന്നത്. കൃഷ്ണ കിഴക്കോട്ട്
ഒഴുകി അമരാവതിയിലെത്തുന്നു. അതാണ് ശതവാഹന
രാജാക്കന്മാരുടെ തലസ്ഥാനം. ബൗദ്ധസ്തൂപം നിലനിൽ
ക്കുന്ന ഇടമെന്ന നിലയിൽ പ്രശസ്തമാണിവിടം.
വടക്കൻ കർണാടകത്തിലൂടെ മാളപ്രഭാനദി ഒഴുകുന്നു.
എ.ഡി. ആറാം നൂറ്റാണ്ടിൽ ഈ പ്രദേശം അറിയപ്പെട്ടത്
ചാലൂക്യരുടെ രാജധാനി എന്ന നിലയ്ക്കാണ്. ചാലൂക്യൻ
കലയുടെ കേദാരം എന്നു പേരുകേട്ട പട്ടടക്കൽ ഇവിടെ
സ്ഥിതിചെയ്യുന്നു.

കാവേരിയുടെ ഒരു കൈവഴി കിഴക്കോട്ട് തിരുവയ്യാർ വഴി
പോകുന്നു. അതിന്റെ ഒഴുക്ക് കാവേരി പൂംപട്ടണത്തിൽതന്നെ
(പൂംപുഹാർ) നിലയ്ക്കുന്നു. മറ്റേ കൈവഴി തെക്കോട്ടു
പോകുന്നു, വെണ്ണാർ എന്ന നിലയിൽ. അതാണ് തഞ്ചാവൂരിനെ
തൊടുന്നത്. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവയ്യാർ
എന്നിവയുടെ ചരിത്രമെന്നു പറഞ്ഞാൽ അത് കാവേരിയുടെ
ചരിത്രംതന്നെയാണ്.

പരിസ്ഥിതിപ്രവർത്തകർ നദീസംരക്ഷണത്തിൽ മുഖ്യ
പങ്കു വഹിച്ചിട്ടുള്ള കാര്യം നമുക്കറിയാം. എഴുത്തുകാർ
തനതായ നിലയ്ക്കും ആ കർമത്തിൽ ഭാഗഭാക്കായിട്ടുണ്ട്.
രബീന്ദ്രനാഥ് ടാഗോർ നദിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും
ധാരാളമെഴുതി. മഗ്‌സാസേ അവാർഡ് ലഭിച്ച
രാജേന്ദ്രസിംഗ് ഐരാവതീനദിയെ പുനരുത്ഥാനംചെയ്തു.
മിഷേൽ ദാനിനോ എന്ന ഇൻഡോളജിസ്റ്റ് സരസ്വതി
നദിയെക്കുറിച്ച് എഴുതിയ ടേറടലശടളധൗദണ ാമലള ധെവണറ എന്ന
പുസ്തകം ഗവേഷണത്തിന്റെ ആഴം വ്യക്തമാക്കുന്നു.
നദികളെക്കുറിച്ച് സാംസ്‌കാരികമായ ചില അന്വേഷണ
ങ്ങൾ നടന്നിട്ടുണ്ട്. നിളപോലെ ആദിമധ്യാന്തങ്ങൾ നഷ്ടപ്പെ
ടുന്നതുപോലുള്ള അനുഭവം രസകരമാണ്. ‘നദി-അതിന്റെ
ചരിത്രം’ എന്നതുതന്നെ വലിയ വിഷയമാണല്ലോ. വാത്മീകീ
രാമായണത്തിൽ, അഹല്യാമോക്ഷത്തിന്റെ കഥ അരങ്ങേറു
ന്നത് തമസാനദിയുടെ തീരത്താണ്. സരയൂതീരത്തുള്ള
പഞ്ചവടിയിലാണ് രാമനും സീതയും താമസിച്ചത്. ഗുഹനാണ്
അവിടത്തെ തോണിക്കാരൻ. ശ്രീരാമന്റെ ജലാഹുതി
നടക്കുന്നതും സരയൂനദിയിലാണ്. (ആ പശ്ചാത്തലത്തിൽ
ഒ.എൻ.വി എഴുതിയ ‘സരയുവിലേക്ക്’ എന്ന കവിത സ്മരിക്കുക).
തുംഗഭദ്ര എന്ന പേരിൽത്തന്നെ കാവ്യാംശമുണ്ട്.
പുനിതമായ ഒരു പ്രചോദനകേന്ദ്രമാണ് തുംഗഭദ്ര. വിജയനഗരസാമ്രാജ്യം
വരെയുള്ള ഒരു നീണ്ട കാലയളവിനെ അത്
സ്മരണയിലേക്ക് ആവാഹിക്കുന്നുണ്ട്. തുംഗഭദ്രയുടെ
കരയിലാണ് ഹംപി എന്ന പ്രാചീന ശിലാനഗരം. ആ
നദിയുടെ കിഴക്കേക്കരയിൽ ശബരി.

ഗംഗയെക്കുറിച്ച് കുറേ വർഷങ്ങൾക്കു മുമ്പ് പാരീസ്
വിശ്വനാഥൻ ചെയ്ത ഡോക്യുമെന്ററി ശ്രദ്ധേയം. ബിബിസി
യുടെ വക ഒരു ഡോക്യുമെന്ററി ഉണ്ട്, ‘ഏടഭഥണല’ എന്ന പേരിൽ.
നദിയുടെ ഉത്ഭവസ്ഥാനങ്ങളിലൊക്കെ അമ്പലങ്ങൾ
പണിയുക എന്നത് ഭാരതീയരുടെ സവിശേഷതയായിട്ടു
വേണം തരുതുവാൻ.
”ഗംഗേച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നർമ്മദാ സിന്ധൂ കാവേരീ, ജലേ അസ്മിനൂ സംനിധമൂ
കുരൂ”

(ഗംഗേ യമുനേ ഗോദാവരീ സരസ്വതീ നർമ്മദാ സിന്ധൂ
കാവേരീ, നിങ്ങൾ ജലത്താൽ എന്നെ ശുദ്ധിയാക്കുന്നുണ്ട്)
എന്നത് ഒരു നദീസ്തവം മാത്രമല്ല, ഒരു രാഷ്ട്രത്തെക്കുറിച്ചു
കൂടിയുള്ള പ്രാർത്ഥനയാണ്.

ഇത്തരമൊരു പ്രാർത്ഥനയിൽ നിള (ഭാരതപ്പുഴ) ഉൾപ്പെടു
ന്നില്ല എന്നോർക്കുക. ഈ പ്രാർത്ഥന പിറവികൊണ്ട കാലഘട്ടത്തിൽ
അതൊരു ഗൂഢാലോചനയായിരിരുന്നുവോ?
അതോ, നിളയ്ക്ക് നീളവും വീതിയും കുറവായതുകൊണ്ട്
‘നദി’ എന്ന പേരിന് അർഹമല്ലാത്തതാണോ? ചർച്ച
ചെയ്യാവുന്ന വിഷയമാണിത്. നമുക്കിവിടെ കേരളത്തിലെ
നദികളുടെ, അല്ലെങ്കിൽ വേണ്ടാ, പുഴകളുടെ കാര്യമെടുക്കാം.
കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കാൻ
കാരണമെന്ത് എന്ന് പലകുറി ആലോചിച്ചിട്ടു
ണ്ട്. പൂർണമായ, തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ലിന്നേവരെ.
കേരളത്തിന്റെ ഭൂപ്രകൃതിയും അതിന്റെ പച്ചപ്പും
ജൈവസമ്പത്തുമൊക്കെ വേറിട്ട ഘടകങ്ങളാവാം. എന്നാൽ,
ജലസമ്പത്ത് ഇതിന്റെയൊക്കെ പാരസ്പര്യമാണ്. വിഴിഞ്ഞം
മുതൽ മഞ്ചേശ്വരം വരെ നീണ്ടുകിടക്കുന്ന കടൽത്തീരവും
അതിനെ ബന്ധിപ്പിക്കുന്ന കായലുകളും നദികളുമൊക്കെ
കേരളത്തെ മൊത്തം ഒരു പുഴയൊഴുകുംവഴിയായിട്ടുതന്നെ
യാണ് അടയാളപ്പെടുത്തുന്നത്.

നദിയുടെ സംസ്‌കാരമെന്നു പറഞ്ഞാൽ, ഒഴുക്കിന്റെ സംസ്‌കാരം
തന്നെയാണ്. ആലപ്പുഴ, പത്തനംതിട്ട ഭാഗങ്ങളിൽ
വെള്ളവും വെള്ളപ്പൊക്കവും അവിടത്തുകാർക്ക് ഉത്സവമാണ്!
പമ്പയാറിലെ വള്ളംകളിയും മറ്റും. വെള്ളമാണ് ചില
ക്ഷേത്രങ്ങളുടെ അസ്തിത്വം – ആറന്മുള പാർത്ഥസാരഥി
ക്ഷേത്രം, മുക്കം തൃക്കുടമണ്ണക്ഷേത്രം, വടയാർ ഇളങ്കാവ്
ക്ഷേത്രം.

മൂന്നു ജില്ലകളെ അതിരു തിരിച്ചുകൊണ്ട് ഒഴുകുന്ന
നദിയാണ് ഭാരതപ്പുഴ. കൽപാത്തിപ്പുഴയുടെ തീരത്തു സ്ഥിതി
ചെയ്യുന്ന ജൈനിമേടിൽ അഞ്ചു നൂറ്റാണ്ടു പഴക്കമുള്ളതും
പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചതുമായ ഒരു ക്ഷേത്രമുണ്ട്-
‘ചന്ദ്രനാഥക്ഷേത്രം’. മഹാകവി കുമാരനാശാൻ ജൈനിമെ
ട്ടിൽ താമസിച്ചതിന്റെ ബാക്കിപത്രമാണ് എക്കാലത്തെയും
മികച്ച കവിതയായ വീണപൂവ്. ജൈനിമേടിനോടൊപ്പം
ചേർത്തുവായിക്കേണ്ട നാമമാണ് കൽപാത്തിപ്പുഴയോര
ത്തുള്ള കൽപാത്തി. കേരളത്തിലെ തഞ്ചാവൂർ എന്നു
വിശേഷിപ്പിക്കപ്പെടുന്ന കൽപാത്തി അഗ്രഹാരങ്ങൾക്കും
രഥോത്സവത്തിനും പ്രശസ്തമാണ്.

വൈഷ്ണവ ആഴ്‌വാർമാരുടെ പ്രിയസങ്കേതമാണ് പട്ടാ
മ്പിപ്പുഴയുടെ തെക്കേക്കരയിലെ തിരുമിറ്റക്കോട്. കാവേരീനദിയിൽനിന്നും
മൂന്നു ശൂലങ്ങളുമായി ഇവിടെയെത്തിയ
അഗ്നിഹോത്രി അവ മേഴത്തൂരിലും നിളയുടെ നടുവിലും
കൊടിക്കുന്നത്തും സ്ഥാപിച്ച കഥ പ്രസിദ്ധമാണ്. അഗ്നിഹോത്രിയുടെ
ഇല്ലമായ വേമഞ്ചേരിമന, പാക്കനാർസമാധിയായ
കാഞ്ഞിരത്തറയും കുമ്മട്ടിക്കാവും, പാക്കനാരുടെ പിൻഗാ
മികൾ അധിവസിക്കുന്ന ഈരാറ്റിങ്കൽകോളനി, അഗ്നിഹോത്രിയുടെ
വെളുത്ത തോർത്ത് വിരിച്ച വെള്ളിയാങ്കല്ല്,
ഷോഡശക്രിയ കഴിച്ച അരയാൽ നിൽക്കുന്ന യജ്ഞേശ്വരം
ക്ഷേത്രം എന്നിവയെല്ലാം തൃത്താലയുടെ മടിത്തട്ടിലാണ്.
തൂതപ്പുഴയും ഭാരതപ്പുഴയും കൂടിച്ചേരുന്ന ഊരാണ്
കൂടല്ലൂർ. തൂതപ്പുഴയുടെ തീരത്തുള്ള ഒരു സുന്ദരഭൂമിയാണ്
തിരുവേഗപ്പുറ. പതിനാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടുവെന്നു
കരുതുന്ന ഒരു ശിവക്ഷേത്രം ഇവിടെയുണ്ട്. കുന്തിപ്പുഴയുടെ
തീരത്ത് കാന്തള്ളൂർക്ഷേത്രവും ചെങ്ങിനിക്കോട്ടുകാവും
അരുളുന്ന വെള്ളിനേഴിയുടെ ജീവശ്വാസമാണ് കഥകളി.
തൂതപ്പുഴയുടെ തീരത്തുള്ള പ്രശാന്തമായ ചെത്തല്ലൂർഗ്രാമം
ഏറെ അറിയപ്പെടുന്നത് പനങ്കുറിശ്ശിക്കാവു പൂരത്തിന്റെ
ഒടടപപട മഡളമഠണറ 2014 ഛടളളണറ 09 4
പേരിലാണെങ്കിലും അതിന്റെ വേരുകൾ തേടിച്ചെന്നാൽ നാം
എത്തിച്ചേരുക നാറാണത്തുഭ്രാന്തന്റെ ജന്മഗൃഹമായ
നാരായണമംഗലത്ത് മനയിലാവും.

ലെക്കിടിയിൽനിന്ന് പാലം പിന്നിട്ടാൽ തൃശൂർജില്ലയായി.
വില്വാദ്രിനാഥക്ഷേത്രവും അതിനോടു ചേർന്നുള്ള പുനർ
ജനി ഗുഹയും കാണാം ഇവിടെ. പുഴവക്കത്തെ ചെറുതുരു
ത്തിയെ കുറിച്ചും ഇതാണ് പറയാനുള്ളത്. കേരളീയകലകളെ
ആഴത്തിൽ നിർണയിച്ച കേരളകലാമണ്ഡലം സ്ഥിതിചെയ്യു
ന്നത് ചെറുതുരുത്തിയിലാണ്.

തൃക്കണാപുരത്തിനപ്പുറം മല്ലൂർശിവക്ഷേത്രം. പിന്നെ,
കുറ്റിപ്പുറം. ഇടശ്ശേരിക്കവിത ഓർക്കുക. മാമാങ്കത്തിന്റെ
രണസ്മരണകളുണർത്തുന്ന തിരുനാവായ നാവാമുകുന്ദന്റെ
സന്നിധിയും കൂടിയാണ്. കൊടക്കൽ ഓട്ടുകമ്പനി നിലനിന്നി
രുന്ന സ്ഥലത്താണ് മാമാങ്കം നടന്നത്.

പാലങ്ങൾ ജനതയെ ഒരേസമയം ഒന്നിപ്പിക്കുകയും
ഭിന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുറ്റിപ്പുറംപാലം വന്നപ്പോൾ
ഇടശ്ശേരി കവിതയെഴുതി. ഒരു പാലം വരുമ്പോൾ പുഴയ്ക്ക്
ഇരുവശത്തുമുള്ള ജനങ്ങൾ എങ്ങനെ ഏകീകരിക്കപ്പെടുന്നു
എന്ന ആശയം അതിലുണ്ട്.
നദി ഒഴുകുന്നിടത്ത്, ഓരോ ചെറിയ പ്രദേശത്തും ഓരോ
മിത്ത് സജീവമായിരിക്കും. അത് അവിടത്തെ ജീവിതവുമായും
കലയുമായും ബന്ധപ്പെട്ടിരിക്കുന്നു. നദിയുടെ ഒഴുക്ക്-
ചില സ്ഥലങ്ങളിൽ മാത്രമേ മരണാനന്തരക്രിയകൾക്ക്
പ്രാധാന്യമുള്ളൂ.

”താണ നിലത്തേ നീരോടൂ!” എന്ന ചലച്ചിത്രഗാനം
ഓർക്കുകയാണ്. സഞ്ചരിക്കുവാനുള്ള വഴികളെപ്പറ്റി ജല
ത്തിനു നല്ല നിശ്ചയമുണ്ട്. അത് ഒഴുക്കിന്റെ വഴി കണ്ടെത്തി
കോളും. അതൊരു അനിവാര്യമായ യാത്രയാണ്. അനേകം
സ്രോതസ്സുകളിൽനിന്ന് ഒരു നദി പിറവികൊള്ളുന്നു. നദി
യാണ് സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. അതായത്, ഒരു
നദി വരുന്നു; അതിനു പിറകേ സംസ്‌കാരവും. എന്നാൽ,
നീർച്ചാലും നദിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്.
ഒരുപാടു കാലത്തെ പരിണാമത്തിലൂടെയാണ് ഒരു നദി
രൂപംകൊള്ളുന്നത്.

ശാസ്ത്രീയമായ മാനങ്ങളിലൂടെ, ഭൂമിശാസ്ത്രപരമായ
കണക്കുകളിലൂടെ വീക്ഷിക്കുമ്പോൾ, കേരളത്തിൽ നദികളേ
ഇല്ലെന്നു പറയേണ്ടിവരും! ഗംഗ, ബിയാസ്, യമുന, ഗോദാവരി,
മഹാനദി, ബ്രഹ്മപുത്ര തുടങ്ങിയ വൻനദികളുടെ
നീളവും ആഴവും ജനവർഗ്ഗബാന്ധവവും (ണളദഭധഡധളസ)
കണക്കിലെടുക്കുമ്പോൾ, കേരളത്തിലെ നദികൾക്ക്
ഇപ്പറഞ്ഞ കാര്യങ്ങൾ അന്യമാണെന്നു വരുന്നു. ഇവിടെയു
ള്ളത് വലിയ പുഴകൾ അഥവാ ആറുകൾ ആണ്. നമ്മുടെ
നദികൾ ‘ഭാരതപ്പുഴ’, ‘പമ്പയാറ്’, ‘കല്ലടയാറ്’, ‘മീനച്ചിലാറ്’,
‘പെരിയാറ്’, ‘ചാലിയാറ്’, ‘കവ്വായിപ്പുഴ’, ‘ചന്ദ്രഗിരിപ്പുഴ’
തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത് എന്ന് ഇവിടെ
ഓർക്കുക.

നദിയെ ‘സംസ്‌കാരം’ മാത്രമായി കാണുന്നതിൽ പിഴവുണ്ട്.
നദിയെ സംസ്‌കാരത്തിന്റെ ഭാഗമായും, സംസ്‌കാരത്തിന്റെ
പിള്ളത്തൊട്ടിലായും വീക്ഷിക്കാറുണ്ട്. പക്ഷേ, ‘നദി =
സംസ്‌കാരം’ എന്ന നിലപാടിൽ മാറ്റം വേണ്ടിവരും. ”ഭാരതപ്പുഴയിലെ
ഓളങ്ങൾ നിലച്ചാലും കലാമണ്ഡലത്തിലെ
ചിലങ്കകളുടെ താളം നിലനിൽക്കും!” എന്ന മട്ടിൽ പണ്ട് ഒരു
വിദ്വാൻ പറഞ്ഞത് അർത്ഥശൂന്യമാണെന്നു നമുക്ക് ബോദ്ധ്യ
പ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിൽ
പരിസ്ഥിത്യാവബോധമുള്ള എത്രയോ ആളുകളുണ്ട്. പക്ഷേ,
നദിയുടെ കാര്യത്തിൽ അവർക്ക് ഔന്മുഖ്യമില്ലാത്തതിന്റെ
മുഖ്യഹേതു എന്താണെന്നറിയില്ല.

കേരളത്തിന്റെ പുഴകളെല്ലാം വീണ്ടെടുപ്പിന്റെ ഘട്ടത്തെ
മുന്നിൽക്കാണുന്നവയാണ്. ഭാരതപ്പുഴയുടെ കാര്യമെടുക്കുക.
തിരുനാവായ വരെ ഉപ്പുവെള്ളം കയറിക്കഴിഞ്ഞുവെന്നാണ്
വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്! നദിയുടെ വീണ്ടെടുപ്പിനെക്കുറിച്ച്
ശാസ്ത്രീയ മാർഗങ്ങൾ ആരായാതെ, നമ്മളിപ്പോഴും
ഭാരതപ്പുഴയുടെയും പെരിയാറിന്റെയും ഒസ്യത്തും ചരമഗീ
തവും ചമച്ചുകൊണ്ട് സംസ്‌കാരശൂന്യമായി നിർവൃതി കൊള്ളുകയാണ്.
നദി വരണ്ടാലും അതിന്റെ ഭൂഗർഭജലം അരനൂറ്റാണ്ടിലധികം
നിലനിൽക്കുമെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്.
(രൂക്ഷമായ വനനശീകരണം സംഭവിച്ച അട്ടപ്പാടിയിലെ
ബൊമ്മിയംപടിയിൽ പിൽക്കാലത്ത് വനം വന്നപ്പോൾ
അതിലൂടെ പണ്ട് ഒഴുകിയിരുന്ന നദി സുജലയായി എന്ന
യാഥാർത്ഥ്യത്തെ ഇതിനോടു ചേർത്തുവച്ച് വായിക്കേണ്ടിവരും)
‘ലോകത്തിലെ സുന്ദരമായ പ്രദേശങ്ങളിൽ ഒന്ന്’ എന്ന
ഖ്യാതി കേരളത്തിനു ലഭിച്ചത് ഇവിടെ ഭാരതപ്പുഴയും
പെരിയാറും മറ്റും ഉള്ളതുകൊണ്ടാണ് എന്നതിൽ തർക്കമില്ല.
ആയിരത്തിൽ ഒരാൾ എന്ന കണക്കിന് ഈ നദിയെ
ഉപയോഗിക്കുന്നു. അറുപതു ലക്ഷത്തോളം ആളുകൾ
കുടിക്കുവാനും കുളിക്കുവാനും നദീജലം ഉപയോഗിക്കുന്നു;
കൃഷിക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
മറ്റു പല കാരണങ്ങളാലും ആർത്തികളാലും കേരളത്തിൽ
കൃഷിയുടെ പ്രാധാന്യം കുറഞ്ഞുപോയി. ഇത് നദിയോടുള്ള
മനുഷ്യന്റെ ആത്മബന്ധത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്.
മറിച്ച്, കാവേരീതടത്തിലും ഗോദാവരീതടത്തിലും സ്ഥിതി
ഇതല്ല. കർണാടകത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും
കൃഷി ഇന്നും മുഖ്യമാണ്, നദീജലതർക്കം രാഷ്ട്രീയപ്രശ്‌നവും
സാമൂഹികപ്രശ്‌നവും എന്നീ നിലകളിൽ അവിടെയൊക്കെ
സജീവമാണെങ്കിലും. ഭൂഗർഭജലത്തിന്റെ തോത് കാവേരീതടത്തിലും
ഗോദാവരീതടത്തിലും ഏറെയുണ്ട് എന്നത് ആ
നദികളെ ഭൂമിശാസ്ത്രപരമായി സമ്പന്നമാക്കുന്നു.
നമ്മുടെ സമ്പദ്ശാസ്ത്രബോധത്തിൽ, ഒഴുകുന്ന നദിയെ
ക്കുറിച്ച് പരിഗണനകളൊന്നുമില്ല. ഹീനമായ രീതിയിൽ
മണലൂറ്റ് നടത്തി മനുഷ്യനെ മുക്കിക്കൊല്ലുന്ന വിധത്തിൽ
കയങ്ങളുണ്ടാക്കാൻ മാത്രമേ നാം പഠിച്ചിട്ടുള്ളൂ. ഇത് നദിയുടെ
സ്വാഭാവികമായ താളത്തെ ഭഞ്ജിക്കുകയാണ് ചെയ്യുക.
പാഴാകുന്ന ജലത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കനത്ത മഴയത്ത് പുഴയിൽ വെള്ളപ്പൊക്കവും, മഴ ശമിച്ചാൽ
വരൾച്ചയും എന്ന ദുഃസ്ഥിതി കേരളത്തിലെ നദീപ്രോ
ക്ത-സമ്പദ്ശാസ്ത്രത്തിന്റെ (ധെവണറമറധണഭളണഢ ഋഡമഭമബസ)
രൂക്ഷമുഖം വെളിപ്പെടുത്തുന്നു. ”ഒഴുകിയൊഴുകിയൊഴുകിയീ
പുഴയെവിടെച്ചേരും? ദൂരെ ദൂരെ അലയടിക്കും കടലിൽപ്പോയിച്ചേരും!”
എന്ന സിനിമാപ്പാട്ടുപോലെയാണ് നമ്മുടെ
പുഴവെള്ളത്തിന്റെ സ്ഥിതി.

ലവണാംശങ്ങളുടെ കാര്യമെടുത്താൽ, ഓരോ നദിയിലെയും
ജലത്തിന് വ്യത്യസ്തതയുണ്ടെന്നു കാണാം. ഭാരതപ്പുഴയിലെ
‘കോഴിപ്പരൽ’ ഉദാഹരണം. നദിയുടെ നരവംശ പരി
പ്രേക്ഷ്യം (ധെവണറ ഋളദഭധഡധളസ) അറിയുക എന്നതും പ്രധാനമാണ്.
മൂലകങ്ങളെക്കുറിച്ചുള്ള (ണഫണബണഭളല) പഠനം അത്യന്താപേ
ക്ഷിതമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. നദിയുടെ
പ്രവാഹത്തിന്റെ ഓർമ ഘനീഭവിച്ചാണ് എക്കലും കളിമണ്ണുമൊക്കെ
ബാക്കിയാകുന്നത്. കൃഷിയുടെ കാര്യത്തിൽ
ഇതെല്ലാം മികച്ച ജൈവവളം കൂടിയാണ്. പമ്പയാറിന്റെ
തീരത്ത്, മാന്നാറിൽ, ബൃഹത്തായ കളിമൺശേഖരമുണ്ട്.
വെള്ളോടുകൊണ്ടു നിർമിക്കുന്ന ഉപകരണങ്ങളുടെയും
ആറന്മുളക്കണ്ണാടിയുടെയും പിറവി ഈ കളിമൺ പശ്ചാത്ത
ലത്തിൽ നിന്നാണ്. കലയിലും ഭക്തിയിലും വിശ്വാസത്തി
ലുമൊക്കെ സജീവതയെഴുന്ന വിഗ്രഹശാസ്ത്രവും ബിംബാവലിയുമൊക്കെ
രൂപപ്പെടുത്തിയതിൽ ഒരു നദി എങ്ങനെ
നിർണായകമാകുന്നു എന്നതിനുള്ള നിദർശനമാണിത്.
വിശ്വാസത്തിന്റെ നീരൊഴുക്കുകൾ സംസ്‌കാരത്തിലും
ചെന്നുചേരുന്നു.

Related tags : KP RameshRivers

Previous Post

ഈ ജന്മം

Next Post

അഴിയുംതോറും കുരുങ്ങുന്ന സ്ത്രീ ജീവിതങ്ങൾ

Related Articles

Travlogue

മസ്‌റൂർ ക്ഷേത്രവും കാംഗ്ഡാ കോട്ടയും

Travlogue

അതിർത്തിയുദ്ധത്തിന്റെ സുഖജ്വരം

Travlogue

ബോധ്‌ഗയ – ശ്രീബുദ്ധന്റെ മൗനങ്ങളിലേക്ക്

Travlogue

വേനലറുതിയിൽ ബംഗാളിൽ

Travlogue

ഹർ-കി-ദൂൺ താഴ്‌വര: സ്വർഗാരോഹിണിയുടെ മടിത്തട്ടിലെ ദൈവങ്ങളുടെ തൊട്ടിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

കെ.പി. രമേഷ്

നദി കാലംപോലെ

‘കേരളീയചിത്ര’ത്തിന്റെ ‘രാജ്യാന്തര’ അതിർത്തികൾ

നക്‌സൽബാരി: വെള്ളിടി പൊട്ടിയ കലാപവസന്തം

ആറാം ദിവസം – ചിത്രകലയിലെ ഉല്പത്തിക്കഥ

വേനലറുതിയിൽ ബംഗാളിൽ

മസ്‌റൂർ ക്ഷേത്രവും കാംഗ്ഡാ കോട്ടയും

അതിർത്തിയുദ്ധത്തിന്റെ സുഖജ്വരം

Latest Updates

  • ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമോ?September 28, 2023
    ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ […]
  • സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരംSeptember 28, 2023
    കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന […]
  • കൊടിയേറ്റംSeptember 28, 2023
    കൊടുങ്കാറ്റ് മുറിച്ചുയരുംകൊടികൾ.!കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!കൊടികളുയർത്തീ കയ്യുകൾ…പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…അവരുടെ കരവിരുതാൽ […]
  • വൃദ്ധസദനങ്ങൾക്ക് ഒരാമുഖംSeptember 27, 2023
    കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു […]
  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven