• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഓഖികാലത്തെ വർഗശത്രു

വിജു വി. നായര്‍ April 10, 2018 0

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന
ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്.
ആനയ്ക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം. പ്രശ്‌നങ്ങളുണ്ടാവുമ്പോൾ
ജീവികൾ രക്ഷയ്ക്കായി ഉദ്യമിക്കും. ടി ഉദ്യമത്തിൽ മനുഷ്യജീവിയുടെ
ഒരു പ്രധാന പടിയാണ് പ്രശ്‌നകാരണം തേടൽ. ആ പോക്കിൽ
അവൻ ചില ശത്രുക്കളെ കണ്ടുപിടിക്കും. തനിക്ക് കാര്യങ്ങൾ കുഴഞ്ഞതിന്
മറ്റാരെയെങ്കിലും പഴിക്കണം. എങ്കിലേ ഒരു മനസ്സമാധാനം
കിട്ടൂ. ആനയ്ക്കും ഉറുമ്പിനും ഇമ്മാതിരി ആശ്വാസനിർമിതി
ക്കുള്ള ശേഷിയില്ല. അതാണ് മനുഷ്യജന്തുവിന്റെ തലച്ചോറു വികസിച്ചുപോയതിന്റെ
ചേതം അഥവാ ഗുണം.

‘ഓഖി’ ദുരന്തമുണ്ടാക്കിയ ചേതങ്ങൾക്ക് മനുഷ്യന് ഓഖിയെ
പഴിക്കാൻ പറ്റില്ല. അന്തരീക്ഷവായുവിലെ ന്യൂനമർദം കയറി
അതിന്യൂനമർദമായാൽ പിന്നെ ആ പ്രദേശത്തെ വായുവിന് ചുഴറ്റിയടിച്ച്
മുന്നേറാനേ നിവൃത്തിയുള്ളൂ. അതാണ് നിലവിലുള്ള
പ്രപഞ്ചത്തിലെ ഭൗതികനിയമം. അതിനെ പിടിച്ചു ശിക്ഷിക്കാൻ
പറ്റിയ പ്രതികളെ കിട്ടണം; എങ്കിലേ മിനിമം ധർമരോഷമെങ്കിലും
പ്രകടിപ്പിച്ച് കലിയടക്കാനാവൂ. അതുകൊണ്ട് കാലാവസ്ഥാനിരീ
ക്ഷണക്കാരെ തൊട്ട് സർക്കാരുകളെ വരെ പിടിച്ചു പ്രതിക്കൂട്ടിൽ
കയറ്റുന്നു. ‘ഞങ്ങളും നിങ്ങളും’ എന്ന വിഭജനത്തിലേക്ക് ദുരിതബാധിതരെയും
മറ്റുള്ളവരെയും എളുപ്പത്തിൽ വകതിരിക്കുന്നു.

ഞങ്ങൾ പാവങ്ങൾ, അതുകൊണ്ട് വേണ്ടത്ര ഗൗനം ഞങ്ങൾക്കു
തരുന്നില്ല; ഈ അവഗണനയാണ് ചുഴലിക്കാറ്റിന്റെ ഇരകളാകാൻ
ഇടയാക്കിയത്. ലത്തിൻ സഭ പ്രചരിപ്പിക്കുന്ന ഈ സൈസ് വർ
ഗീകരണം ചരിത്രപരമായ ഒരു മനുഷ്യനിർമിതിയാണ്. പ്രപഞ്ച
നിയമങ്ങൾക്ക് അതിൽ പങ്കില്ല. മനുഷ്യന്റെ സാമൂഹിക വിഭജനങ്ങൾക്ക്
പങ്കുണ്ടുതാനും. അതുകൊണ്ടുതന്നെ ഏതു പ്രശ്‌നത്തിന്റെ
യും ഉള്ളുകള്ളിയോട് അടുക്കുമ്പോൾ മനുഷ്യൻ ഇമ്മാതിരി അപര
സ്വത്വ നിർമാണം നടത്തുക സ്വാഭാവികമാകുന്നു. തന്റെ പ്രശ്‌നങ്ങ
ൾക്ക് ‘കാരണം’ തന്റെതന്നെ വംശത്തിൽപ്പെടുന്ന അപരനാണ്.
സ്വന്തം കൺവെട്ടത്ത് അല്ലെങ്കിൽ ഭാവനാവട്ടത്ത് കിട്ടുന്ന ഒരപരൻ.
പണ്ട് വ്യവസായ വിപ്ലവം വന്ന കാലത്ത് തൊഴിലാളിവർഗത്തിന്റെ
ശത്രു മുതലാളിയായിരുന്നു. താൻ അറഞ്ഞു പണിയെടുക്കുന്ന
തൊഴിലിടത്തിന്റെ ഉടമ. അവനെ തന്റെ ജീവിതപ്രശ്‌നങ്ങ
ളുടെ കാരണക്കാരനായി കാണാൻ എളുപ്പമായിരുന്നു. തൊഴി
ലാളി എല്ലുമുറിയെ പണിയെടുക്കുമ്പോൾ അവന്റെ അദ്ധ്വാനത്തിന്റെ
ഗുണവും ‘മിച്ചമൂല്യ’വുമൊക്കെ അനുഭവിച്ച് സുഖജീ
വിതം നയിക്കുന്ന ശത്രു കൺവെട്ടത്തുതന്നെയുണ്ടായിരുന്നു.
അതിന് രാഷ്ട്രീയവും സാമ്പത്തികശാസ്ര്തപരവുമായ സിദ്ധാന്തങ്ങ
ളുണ്ടായതോടെ ഈ അപര സ്വത്വ നിർമിതിക്ക് വേരും കാമ്പുമുണ്ടായി.
വ്യവസായത്തിന്റെ സ്ഥാനത്ത് കൃഷി മാത്രമായിരുന്ന നമ്മുടെ
നാട്ടിൽ ഇപ്പറഞ്ഞ വർഗശത്രുപ്പട്ടം ജന്മികൾക്കായിരുന്നു. മണ്ണിൽ
അദ്ധ്വാനിക്കാൻ ‘വിധിക്കപ്പെട്ട’വന് ഈ ശത്രു കൺമുമ്പിൽത്ത
ന്നെയുണ്ടായിരുന്നു. സമ്പത്തും അധികാരവും കൊണ്ട് ബഹുവർണമാർന്ന
അവന്റെ ജീവിതം നിറംകെട്ട നിത്യജീവിതമുന്തുന്ന
ഗ്രാമീണരെ സംബന്ധിച്ച് എളുപ്പത്തിൽ അപര സ്വത്വ നിർമിതി
നടത്താൻ പറ്റിയ അന്തരമായിരുന്നു.

കാലം മാറുന്തോറും ഇപ്പറഞ്ഞ ‘ഞങ്ങൾ ്‌ല നിങ്ങൾ’ ദ്വന്ദ്വ
ത്തിന് മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. എങ്കിലും മാറ്റത്തിനൊപ്പിച്ച്
സ്വയം പരിഷ്‌കരിക്കാൻ മനുഷ്യർ പൊതുവെ തുനിയാറില്ല –
അങ്ങനല്ലെന്നൊക്കെ വീമ്പു പറയാറുണ്ടെങ്കിലും. മധ്യവർഗത്തിന്റെ
മുഖമുദ്രതന്നെ മാറ്റത്തിനായുള്ള സ്ഥിരം മുറവിളിയും
സ്റ്റാറ്റസ്‌കോ മുറുകെപ്പിടിക്കലുമാണ്. മധ്യവർഗത്തിന് ബഹുഭൂരി
പക്ഷമുള്ള കേരളീയസമൂഹം തന്നെ അക്കാര്യത്തിൽ മികച്ച ഉദാഹരണം.
ആരാണിപ്പോൾ ഇവിടെ വർഗശത്രു? ഏതിനം തൊഴി
ലാളിക്കാണ് യുക്തിഭദ്രമായി തന്റെയാ ‘അപര സ്വത്വ’ത്തെ ചൂണ്ടി
പ്പറയാൻ സാധിക്കുക? അതേപോലെ ഏതിനം ഗ്രാമീണന്/കർ
ഷകന് സാധിക്കും വർഗശത്രുവായ ജന്മിയെ ചൂണ്ടിപ്പറയാൻ?
ഈ പൂഴിക്കടകനവസ്ഥ കേവലം കേരളീയമായ ഒരു പ്രതിഭാസമല്ല.
ഭൂഗോളം ഒരു കുഗ്രാമമായി മാറുന്നെന്നാണല്ലോ വിവര വിനി
മയത്തെ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന പുതിയ മനുഷ്യന്റെ
വിളംബരം. അടുക്കുന്തോറും ഇനി അകലാനിടമില്ലെന്ന കുഞ്ഞുണ്ണിലൈൻ
പക്ഷെ യാഥാർത്ഥ്യലോകത്ത് വിടുവായടി മാത്രമാണ്.
ഭൂഗോളത്തിലെ ഓരോ സമൂഹവും ‘മറ്റുള്ളവരു’ടെ സാമീപ്യ
ത്തിൽ ആശങ്കാകുലരാണ്. അപരിചിതർ അയൽപക്കം നിറയ്ക്കുമ്പോൾ
അകലം കൂടുകയാണ്. സംശയമാണ് നോട്ടത്തിന്റെ കേന്ദ്ര
തന്ത. അല്ലെങ്കിൽപ്പറയൂ, എങ്ങനെയാണ് ആഗോളീകരണത്തിൽ
ഇമിഗ്രേഷൻ ഏറ്റവും പ്രശ്‌നഭരിതമായ പ്രമേയമായത്? ലോകരാഷ്ട്രങ്ങളുടെ
പേടിസ്വപ്നമാകുന്നത്? ബ്രിട്ടന് പോളണ്ടുപേടി; ജർമനിക്ക്
തുർക്കിപ്പേടി; ഫ്രാൻസിനു മുസ്ലിംപേടി, അമേരിക്കയ്ക്ക്
മൊത്തത്തിൽ വിദേശിപ്പേടി. ഈ ഭയരോഗത്തിന്റെ ഭാരതീയപതി
പ്പാണ് റോഹിങ്ക്യൻ പേടി തൊട്ട് ബംഗ്ലാദേശിപ്പേടി വരെ. എവി
ടെയും പ്രവാസിയാകാൻ മടിയില്ലാത്ത മലയാളിക്ക് സ്വന്തം
നാട്ടിൽ പണിക്കു വരുന്ന ബംഗാളിയെ പേടി. നഗരങ്ങൾക്ക്
ഗ്രാമീണ വരത്തനെ പേടി. പട്ടണമാകാൻ വെമ്പുന്ന ഓരോ ഗ്രാമത്തിനും
ഇതര ഗ്രാമീണനെ പേടി.

പഴയ മുതലാളി ഇന്ന് തൊഴിലാളിയുടെ കൺവെട്ടത്തില്ല.
അയാളങ്ങ് കോർപറേറ്റ് ബോർഡ് റൂമിലാണ്. ടി റൂം എവിടാണെന്ന്
അതേ കോർപറേറ്റിലെ നീലക്കോളറുകാരനുപോലും
തെര്യാത്. ‘മുതലാളി’യുടെ ആഗോള താത്പര്യങ്ങളും പറക്കുംതളിക
ജീവിതവും ഭൂരിപക്ഷ മനുഷ്യരുടെയും ജീവിതരാശിക്കു പുറത്താണ്.
ഒരുമാതിരി ആധുനിക ത്രിശങ്കു ലൈൻ. അത്തരം ശങ്കുണ്ണിയുടെ
പറുദീസയായ അമേരിക്കയിൽ ഭൂതല മണ്ണുണ്ണിയുടെ 250
മടങ്ങാണ് എക്‌സിക്യൂട്ടീവ് വേതനം. ഇത് മാനേജ്‌മെന്റിനെ എല്ലാത്തട്ട്
തൊഴിലാളികളുടെയും ചോരച്ചൂടിൽനിന്നും സുരക്ഷിത വിദൂരതയിലാക്കുന്നു.
സ്വാഭാവികമായും പണിയെടുക്കുന്ന ഭൂരിപക്ഷ
ത്തിനും സ്വന്തം ജീവിതപ്രശ്‌നങ്ങൾക്കു കാരണഭൂതമായ ‘ശത്രു’
വിനെ കാണാൻ കിട്ടാതാക്കുന്നു. എന്നുവച്ച് പഴിക്കാൻ ഒരാളി
ല്ലാതെ കഴിച്ചുകൂട്ടാൻ പറ്റുമോ? അതുകൊണ്ട് ശത്രുവിനെ തൊട്ട
യലത്തു കണ്ടെത്താൻ അവൻ നിർബന്ധിതനാകുന്നു: വരത്തൻ
അഥവാ തനിക്കുള്ള മത്സരാർത്ഥി. അകലമല്ല, സാമീപ്യമാണ്
ഇവിടെ ശത്രുതയുടെയും അപരത്വത്തിന്റെയും മാനദണ്ഡം.
ജന്മി-കുടിയാൻ വ്യവസ്ഥിതിയിൽ നിന്ന് ജനാധിപത്യത്തിലെത്തിയ
കഥയിലും വില്ലൻ വേഷം ഇതേവിധം പരിഷ്‌കരിക്കപ്പെ
ടുകയാണ്. ഉദാഹരണമായി, കർഷകസംഘടനയും കാർഷികത്തൊഴിലാളികളും
ഇന്ന് പ്രക്ഷോഭ പോരാട്ടത്തിനിറങ്ങുന്നത്
ജന്മി, ഭൂവുടമാ, കോർപറേറ്റുകളോടല്ല. സർക്കാരാപ്പീസുകളോടും
ഉദ്യോഗസ്ഥരോടുമാണ്. കാരണം ഇന്ത്യയിൽ 85% ഭൂമിയും ഇന്ന്
കയ്യാളുന്ന ഉടമകൾ ചെറുകിടക്കാരാണ്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക്
പഴിക്കാൻ അവർക്ക് തൊട്ടരികിൽ പ്രതികളില്ല. കാർഷിക സമ്പദ്
വ്യവസ്ഥയിൽ നിന്ന് അതിവേഗം മാറിപ്പോവുന്ന ഒരു രാജ്യത്ത്
നഷ്ടമാവുന്നത് കൃഷിയുടെ നങ്കൂരം മാത്രമല്ല, പരമ്പരാഗത വില്ല
ൻഗണത്തെക്കൂടിയാണ്. അത് സാമ്പത്തിക നയത്തിന്റെ മാറ്റം
കൊണ്ടുവന്ന നഷ്ടം മാത്രമല്ല. അങ്ങനൊരു നയംമാറ്റത്തിനു
പിന്നിൽ പ്രവർത്തിക്കുന്ന വികസന സങ്കല്പത്തിൽ തദ്ദേശീയ ജനതയ്ക്കുള്ള
കൊതി കൂടിയാണ്. ആദ്യം തൊഴിൽപ്പടയിൽ കർഷകത്തൊഴിലാളികളുടെ
എണ്ണം കുത്തനെ ഇടിഞ്ഞു. ചോദിച്ചാൽ
പറയും, കർഷകത്തൊഴിലാളികളുടെ മകൻ കൂടുതൽ ‘മെച്ചപ്പെ
ട്ട’ തൊഴിൽ തേടി പോയെന്ന്. ‘മെച്ച’ത്തിന്റെ സങ്കല്പം വരുന്നത്
എവിടെനിന്നാണെന്ന് ഊഹിച്ചോളുക. കർഷകത്തൊഴിലാളി
യുടെ എണ്ണം ഇടിഞ്ഞതിനു പിന്നാലെയാണ് നിർമാണത്തൊഴി
ലാളികളുടെ എണ്ണം കൂപ്പുകുത്താൻ തുടങ്ങിയത്. അവരുടെ മക്ക
ൾക്കും പോകണ്ടേ, മെച്ചപ്പെട്ട തൊഴിലിലേക്ക്? അങ്ങനെ മെച്ചം
തേടിയുള്ള പോക്കിൽ ഇന്ന് ഇവിടെയുള്ള തൊഴിൽപ്പടയിൽ ഏറ്റ
വുമധികമുള്ള ഇനത്തിന്റെ പേര് സേവനത്തൊഴിലാളികൾ.
എന്നുവച്ചാൽ പ്രത്യേകിച്ചൊന്നും ഉല്പാദിപ്പിക്കലോ നിർമിക്കലോ
ചെയ്യാത്ത ഇടനിലപ്പണിയന്മാർ. ഇന്ത്യയിൽ ആഭ്യന്തര മൊത്ത
ഉല്പാദനത്തിന്റെ വെറും 13% മാത്രമായി കൃഷി ചുരുങ്ങിയിരിക്കെ
ആയതിന്റെ 57 ശതമാനമാണ് സർവീസ് മേഖലയുടെ പങ്ക്. ഈ
തൊഴിൽമേഖലയുടെ പ്രാമാണിത്തമാണ് സാമ്പത്തികശാസ്ര്തപരമായ
വർഗസംഘർഷത്തിന്റെ ഹബ്ബൊടിച്ചത്. അഥവാ ടാറ്റയോ
ബിർളയോ നാട്ടിൻപുറത്തെ വല്ല ജന്മിയോ അല്ല വർഗവിപ്ലവത്തിനു
പാര പണിഞ്ഞത്.

നമ്മുടെ രാജ്യത്ത് ഭൂരിപക്ഷം സേവനത്തൊഴിലാളികളും പ്രവർത്തിക്കുന്നത്
അനൗപചാരിക മേഖലയിലാണ്. അവിടെ തൊഴി
ലുടമ ഒന്നുകിൽ ഇപ്പറയുന്ന തൊഴിലാളിതന്നെയാവും. അല്ലെങ്കി
ൽ, ഈ സംരംഭത്തിൽ ദീർഘകാല താത്പര്യമോ ചേതമോ
ഇല്ലാത്ത ആരെങ്കിലുമാവും. എന്നുവച്ചാൽ ഉടമയ്ക്ക് തോന്നുമ്പോൾ
കർട്ടനിടുന്ന പരുവത്തിലാണ് ഈ മേഖലയിലെ ഭൂരി
പക്ഷം സംരംഭത്തിന്റെയും കിടപ്പുവശം. തട്ടുകട തൊട്ട് ഫാസ്റ്റ്
ഫുഡ് ജോയിന്റ് വരെ, കൈത്തറി തൊട്ട് റിക്രൂട്ട്‌മെന്റ് ഏജൻസി
വരെ. ഇന്നു കണ്ടവരെ നാളെ കാണില്ലെന്ന ജ്ഞാനപ്പാന സാരം
സാർത്ഥകമാക്കുന്ന നിത്യാഭ്യാസം നമുക്കു ചുറ്റിലുംതന്നെ
എത്രയോ സാർവത്രികം. കൊട്ടിഘോഷിക്കുന്ന ഐ.ടി. മേഖലയെടുക്കുക.
ഔട്ട്‌സോഴ്‌സിംഗാണല്ലോ അവിടുത്തെ പ്രാഥമിക
കർത്തവ്യംതന്നെ. ഈ മഹാദാനത്തിന്റെ സ്വീകർത്താക്കളായ
ഔട്ട്‌പെറുക്കികൾ ശാശ്വതമായി കട തുറന്നിരിക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ?
കേരളത്തിലെ തെരുവുകളിൽ അപകടം കുറയ്ക്കാൻ
വച്ച കാമറകൾ മിക്കതും നോക്കുകുത്തിയായതിന്റെ കാരണം
തേടിയവർക്കറിയാം, ഔട്ട്‌സോഴ്‌സിംഗിന്റെ ഈ തലേലെഴുത്ത്.
സർവശക്തനായ സർക്കാർ വിചാരിച്ചിട്ട് തിരിയുന്നില്ല, ഇപ്പറഞ്ഞ
ഔട്ട്‌പെറുക്കിക്കമ്പനിയുടെ ഉടമയെവിടെന്ന്. അവൻ മുതലാളിയോ
തൊഴിലാളിയോ എന്ന് നിർവചിക്കാൻ ഏതു സിദ്ധാന്ത
വൈദ്യനാണു കഴിയുക?

അതുകൊണ്ടൊക്കെയാണ് തൊഴിലാളികൾ മറ്റു തൊഴിലാളി
കൾക്കു നേരെ തിരിയുന്നത്. സാമ്പ്രദായിക വർഗശത്രുക്കളെ
കാണാനില്ല. കണ്ടുകിട്ടുന്നവനെ പിടിച്ച് ശത്രുവാക്കുക. കൺമുമ്പിൽ
കിട്ടുന്നവനെ ശത്രുവാക്കാൻ എളുപ്പ മാനദണ്ഡങ്ങൾ സുലഭമാണുതാനും
– മതം, നിറം, ഭാഷ, ലിംഗം…. എളുപ്പത്തിൽ തിരി
ച്ചറിയാം, എളുപ്പത്തിൽ വകതിരിക്കാം, എളുപ്പത്തിൽ വിഭജി
ക്കാം, എളുപ്പത്തിൽ പഴിക്കാം. ശരാശരി ഹിന്ദുവിന്റെ പ്രശ്‌നങ്ങൾ
ക്കെല്ലാം ഉത്തരവാദി തൊട്ടയലത്തെ മുസ്ലിമാണ്. ആചാരങ്ങളിൽ
വളരെ അയഞ്ഞ പടുതിയുള്ള അവന്റെ കണ്ണിൽ അഞ്ചുനേരം
നിസ്‌കരിക്കുന്ന ആചാരനിഷ്ഠയുള്ളവൻ എളുപ്പത്തിൽ തീവ്രവാദിയാകുന്നു.
താൻ തിന്നാത്ത ഗോമാംസം തിന്നുന്നവൻ വേഗം
മതശത്രുവാകുന്നു. മറിച്ച്, ശരാശരി മുസൽമാന്റെ കണ്ണിലോ?
കണ്ണിൽക്കണ്ട ദേവരൂപങ്ങളെയെല്ലാം സലാമടിക്കുന്ന ഹിന്ദു
പ്രാകൃതനാണ്. തന്റെ ഏകദൈവനിഷ്ഠയെ സംശയിക്കുന്ന
കാഫറാണ്; അവിശ്വാസിയാകട്ടെ ഒരിക്കലും വിശ്വസിക്കാൻ പാടി
ല്ലാത്ത ശത്രുവാണ്.

മതഭേദം ഇങ്ങനെ അന്യമതസ്ഥരെ പഴിച്ച് സ്വന്തം പ്രശ്‌നങ്ങൾ
ക്കുള്ള സേഫ്റ്റി വാൽവാകുമ്പോൾ ഭാഷാഭേദവും തൊലിനിറഭേദവും
ഒറ്റയ്‌ക്കൊറ്റയ്‌ക്കോ മതഭേദവുമായി ചേർത്തോ സൗകര്യം
പോലെ വർഗശത്രുവിനെ നിർമിക്കാൻ പറ്റിയ ഉരുപ്പടികളാണ്.
ഇതിനെല്ലാം പോംവഴിയാണ് ജനാധിപത്യം എന്ന സ്ഥിരം വെള്ള
പൂശലാണ് ഇനിയൊന്ന്. സത്യത്തിൽ ജനാധിപത്യം ഗ്രന്ഥപ്പ
ശുവും നാമമാത്രവുമായിപ്പോകുന്നതിന്റെ കാരണംതന്നെ
ഇത്തരം വർഗീകരണങ്ങളും അവ നിർമിക്കുന്ന വർഗശത്രുസങ്ക
ല്പങ്ങളുമാണ്. കാലമാറ്റത്തിന് അനുസൃതമായി ജനാധിപത്യം
പരിഷ്‌കരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. മുതലാളിയെ
പിടിച്ച് തൊഴിലാളിപ്രേമിയാക്കുക, പണക്കാരനെ ദരിദ്രനോട്
കാരുണ്യവാനാക്കുക, ഭരണകൂടത്തെ സദാ ക്ഷേമരാഷ്ട്രത്തിന്റെ
പടച്ചോനാക്കുക തുടങ്ങിയ പഴഞ്ചൻ സങ്കല്പങ്ങളിൽ നിന്ന് പൗരാവലി
സ്വയം പരിഷ്‌കരിക്കേണ്ടതുണ്ട്. വ്യത്യസ്തരും അതുകൊണ്ടുതന്നെ
അപരരും എന്ന് ഓരോ കൂട്ടവും മുദ്രയടിക്കുന്ന സമാന
ജീവിതനിലയുള്ള കൂട്ടങ്ങളോട് സഹവർത്തിക്കാനും ദുരിതങ്ങ
ളിൽ പരസ്പരം പങ്കുചേരാനും സാധാരണ മനുഷ്യർ ശീലിക്കുന്നിടത്താണ്
ജനാധിപത്യം പരിഷ്‌കരിക്കപ്പെടുക. അത്തരം
മനുഷ്യ പരിണാമങ്ങൾ ജാതി, മത, ഭേദങ്ങളുടെ കരിങ്കൽക്കോട്ട
കളെ കടപുഴക്കുമെന്നറിയാൻ ഏറ്റവും പുതിയൊരു രാഷ്ട്രീയത്തെ
ളിവു കൂടി തരാം. ഹിന്ദുത്വത്തിന്റെ ലബോറട്ടറിയും പിന്നീട്
വിശ്വസ്ത ഫാക്ടറിയുമെന്നു പുകഴ്‌പെറ്റ ഗുജറാത്ത്. തുടർച്ചയായി
ആറാംവട്ടവും അധികാരം കീശയിൽ വയ്ക്കാൻ അവിടെ ഹിന്ദുത്വ
രാഷ്ട്രീയത്തിനു കഴിഞ്ഞെന്നതു നേര്. എന്നാൽ മോദിക്കും കൂട്ട
ർക്കും അതിന് ഇക്കുറി അത്യദ്ധ്വാനം ചെയ്യേണ്ടിവന്നത് നമ്മൾ
കണ്ടു. രാഹുൽഗാന്ധിയുടെ വിജയമോ പട്ടേലന്മാരുടെ ചൊറി
ച്ചിലോ ഊനയിലെ ദളിത് ക്ഷോഭമോ ഒന്നുമല്ല ഹിന്ദുത്വകോട്ട
യിൽ വിള്ളലിട്ടത്. സൗരാഷ്ട്രയിലെ ഗ്രാമീണരാണ്. ബിജെപിക്ക്
നഷ്ടപ്പെട്ട 15 സീറ്റും കോൺഗ്രസിന് കൂടുതൽ കിട്ടിയ 16 സീറ്റും
ഈ മേഖലയിൽ നിന്നാണ്. കാരണം, 1500 രൂപയായിരുന്ന താങ്ങുവില
950 രൂപയാക്കിയത് കൃഷിക്കാരെ ജാതി, മത, ലിംഗ ഭേദമെന്യേ
തളർത്തി. ഡയമണ്ട് പോളിഷിംഗ് ഉപജീവനമാക്കിയ മറ്റു
ഗ്രാമീണർക്ക് ജി.എസ്.ടി. നൽകിയ ആഘാതമാണ് അടുത്തത്.
സ്വന്തം പുരയ്ക്കുള്ളിൽ കുടിൽവ്യവസായമായി ചെയ്തുവന്ന ഈ
പണിക്ക് ജി.എസ്.ടി. വന്നതോടെ ഓരോ കംപ്യൂട്ടർ കൂടി സ്ഥാപി
ക്കേണ്ടിവന്നു. ആ കുന്ത്രാണ്ടം പ്രവർത്തിപ്പിക്കാനറിയാത്ത നിരക്ഷരർക്ക്
പുറത്തുനിന്ന് ആളെ കൂലിക്കു വയ്‌ക്കേണ്ടിയും വന്നു. ഈ
ദേശീയ നയങ്ങൾ ഏല്പിച്ച ജീവിതദുരിതത്തിന് സൗരാഷ്ട്രക്കാർ
സഹവർത്തിച്ച് പരസ്പരം സഹായിച്ചതാണ് ഭരണകക്ഷിക്കു
കിട്ടിയ ഗംഭീരമായ അടി. അത് കോൺഗ്രസിനുള്ള സ്വീകാര്യതയായി
തെറ്റിദ്ധരിച്ച് സ്വയം അഭിനന്ദിക്കുകയാണ് ആത്മാഗാമന്മാരായ
ഗാന്ധിയന്മാർ. സത്യത്തിൽ യു.പി.എ. സർക്കാർ രൂപീകരിച്ച
നയം അനുവർത്തിക്കുക മാത്രമാണ് ബി.ജെ.പി. സർക്കാർ.
അപ്പോൾ, സൗരാഷ്ട്രയിലെ മനുഷ്യർ ബാലറ്റിലൂടെ പുറങ്കാലിനടിച്ചത്
ഈ രാഷ്ട്രീയ പുംഗവന്മാർ രണ്ടിന്റെയും ‘വികസന’നയത്തെയാണ്.
അക്കഥയറിയാതെ ഇപ്പോഴും രണ്ടുകൂട്ടരും ആട്ടം തുട
രുന്നു എന്നത് മറ്റൊരു കാര്യം. പ്രശ്‌നബാധിതർ കൺവെട്ടത്ത് ശത്രുവിനെ
കല്പിച്ച് പരസ്പരം മുഷ്ടി ചുരുട്ടുന്നതിനു പകരം യാഥാർത്ഥ്യ
ബോധത്തോടെ കൈകോർക്കുമ്പോൾ ജനാധിപത്യം പരിഷ്‌കരി
ക്കപ്പെടുന്നതിന്റെ ചെറുതെങ്കിലും സാർത്ഥകമായ ചിത്രമാണ്
ഗുജറാത്ത് ഇലക്ഷന്റെ ബാക്കിപത്രം. സൗരാഷ്ട്രയിലെ നിരക്ഷര
ഗ്രാമീണരുടെ ഈ വകതിരിവും വിവേകവുമാണ് സമ്പൂർണ
സാക്ഷരകേരളത്തിൽ നിന്ന് ഓഖി അടിച്ചുകൊണ്ടുപോയത്. വർ
ഗശത്രു അയലത്തും അകലത്തുമല്ല, സ്വന്തം തലയ്ക്കുള്ളിലാണ്.

Related tags : CongressOkhiViju V Nair

Previous Post

ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

Next Post

സർക്കസ്‌കലയിലെ കളിയും കാര്യവും

Related Articles

ലേഖനം

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

ലേഖനം

മല്ലു വിലാസം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്

ലേഖനം

‘അവിഹിത’ ചാർച്ചയുടെ ജാതകം

ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

ലേഖനം

കോമാളികൾ ഹൈജാക്ക് ചെയ്ത കേരളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

വിജു വി. നായര്‍

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

നഗ്നൻ മാത്രമല്ല രാജാവ് പൊട്ടനുമാണ്

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ കോഴിയും

ഭരണകൂട തരവഴിക്ക് കാവൽ നായ്ക്കളുടെ കുരവ

നവോത്ഥാനം 2.0

എക്കോ-ചേംബർ ജേണലിസം

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

ചെങ്ങന്നൂർ വിധി

ഓഖികാലത്തെ വർഗശത്രു

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ് പോര്

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

കോമാളികൾ ഹൈജാക്ക് ചെയ്ത കേരളം

നുണയുടെ സ്വർഗരാജ്യത്ത്

കാക്കയ്ക്ക്, പശു എഴുതുന്നത്..

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

രാഷ്ട്രീയ പരിണാമത്തിന് ഒരു ചാവി

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

മല്ലു വിലാസം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്

ഒരു കൊച്ചു വാക്കിന്റെ പ്രശ്‌നം

ബാറും കാശും പിന്നെ ലവളുടെ അരക്കെട്ടിലെ ചാവിക്കൂട്ടവും

പിന്നിൽ മുളച്ച പേരാലിന്റെ തണലിൽ

കാക്ക മലന്നും പറക്കും

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

ദേശാഭിമാനം മഹാശ്ചര്യം… അടിയനെ അകത്താക്കരുത്

തുള്ളൽപ്പനിക്കാലത്തെ നീതിന്യായം

‘അവിഹിത’ ചാർച്ചയുടെ ജാതകം

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven